ഉതിയുടെ വര്‍ഷങ്ങള്‍

ഉതിയുടെ വര്‍ഷങ്ങള്‍
ഒ. ആര്‍. കേളു
പ’ികജാതി-പ’ികവര്‍ഗ-പിാക്കവികസന വകുപ്പ് മന്ത്രി

പ’ികജാതി, പ’ികവര്‍ഗ-പിാക്ക ജനവിഭാഗങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമി’് നിരവധി ക്ഷേമ, വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുത്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍, അടിസ്ഥാനസൗകര്യവികസനം എിവയ്ക്ക് മുന്‍ഗണന നല്‍കി നടപ്പാക്കിയ പദ്ധതികളിലൂടെ ഈ ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞി’ുണ്ട്.
എല്ലാവര്‍ക്കും ഭൂമിയും വീടും
ഭൂരഹിതരായ പ’ികവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കി. ഭവനനിര്‍മ്മാണത്തിനായി ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 33,058 പ’ികജാതിക്കാര്‍ക്ക് 1653 ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുതിനുള്ള പ്രായപരിധി 55ല്‍ നിും 70 ആക്കി. വരുമാനപരിധി 1,00,000 രൂപയായും ഉയര്‍ത്തി.
എല്ലാ പ’ികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയാണ് തിരുവനന്തപുരം. പ’ികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കാനായി ലാന്‍ഡ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം തുടങ്ങിയവ നടപ്പാക്കിവരുു. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 8919 പ’ികവര്‍ഗ കുടുംബങ്ങള്‍ക്ക് 8573.54 ഏക്കര്‍ ഭൂമി വിതരണം ചെയ്തു.
പാവപ്പെ’വരുടെ ഭവനസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കു ലൈഫ് പദ്ധതിയില്‍ 1,14,610 പ’ികജാതി ഗുണഭോക്താക്കള്‍ക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 പ’ിക വര്‍ഗ ഗുണഭോക്താക്കള്‍ക്കായി 802 കോടി രൂപയും നല്‍കി.
2021 ല്‍ ആരംഭിച്ച അപൂര്‍ണ ഭവനങ്ങളുടെ പൂര്‍ത്തീകരണ – പുനരുദ്ധാരണ പദ്ധതിയായ സേഫ് വഴി 2 ലക്ഷം രൂപ വീതം 20,829 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.
2025-26 വര്‍ഷത്തില്‍ 10000 കുടുംബങ്ങള്‍ക്കും സേഫില്‍ ധനഹായം അനുവദിക്കും. പ’ികവര്‍ഗത്തില്‍ നാല് വര്‍ഷം കൊണ്ട് 8401 കുടുംബങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വീതം നല്‍കി.
2016 മുതല്‍ 2025 വരെ 1062 ഉതികളില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതികള്‍ ഏറ്റെടുത്തു. ഉതികളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലായി 1037.89 കോടി രൂപ കോര്‍പ്പസ് ഫണ്ട് ഇനത്തിലും നല്‍കി.
പുതിയ കാലത്തിനൊപ്പം
പഠനവും തൊഴിലും
പ്രീ പ്രൈമറി മുതല്‍ പിഎച്ച്ഡിയും പൈലറ്റ് പരിശീലനവും പഠിക്കാന്‍ സര്‍ക്കാരിന്റെ തുണയുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ സ്വയംഭരണസ്ഥാപനങ്ങളിലും സി.എ, സി.എസ്, ഐ.സി.ഡ’്യു.എ തുടങ്ങിയ കോഴ്സുകള്‍ക്കും സംസ്ഥാനത്തിന് പുറത്ത് മെറിറ്റില്‍ പഠിക്കുവര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും വിധം വിദ്യാഭ്യാസ പദ്ധതികള്‍ സമഗ്രമായി പരിഷ്‌ക്കരിച്ചു. 842 പേര്‍ ഇപ്പോള്‍ ലോകോത്തര സര്‍വകലാശാലകളില്‍ പഠിക്കുകയാണ്. 14 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് നിലവില്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുത്.
ഉതി സ്‌കോളര്‍ഷിപ്പ് ഫോര്‍ ഓവര്‍സീസ് സ്റ്റഡീസ് പദ്ധതി വഴി 842 വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കുു. 731 പ’ികജാതി വിദ്യാര്‍ഥികള്‍ക്കും 54 പ’ികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും 57 പിാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കുമാണ് വിദേശപഠന സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിയത്.
8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രം നല്‍കി വിരു പഠനമുറി പദ്ധതിയില്‍ 2022 മുതല്‍ 5 മുതല്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെയും, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും കൂടി ഉള്‍പ്പെടുത്തി. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം രൂപവീതം 40,236 പഠനമുറികള്‍ക്കായി 80.47 കോടി രൂപ ധനസഹായം അനുവദിച്ചു. പ’ികവര്‍ഗ ഉതികളില്‍ 364 സാമൂഹ്യ പഠനമുറികളും പൂര്‍ത്തീകരിച്ചു.
കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിന് മൂ് എസ്.സി, രണ്ട് എസ്.ടി, ഒ് ഒ.ഇ.സി എിങ്ങനെ ആറ് പേര്‍ക്ക് പ്രതിവര്‍ഷം 35 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കുു. എയര്‍ലൈന്‍- എയര്‍പോര്‍’് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നല്‍കുു. സിവില്‍ സര്‍വീസ് പരിശീലനത്തിനും പ’ികവിഭാഗക്കാര്‍ക്ക് സഹായം നല്‍കി വരുു.
2022 ല്‍ ആരംഭിച്ച ട്രേസ് (ട്രെയിനിങ്ങ് ഫോര്‍ കരിയര്‍ എക്സലന്‍സ്) പദ്ധതിയിലൂടെ ഇതുവരെ 5000 പ്രഫഷണലുകള്‍ തൊഴില്‍ പരിശീലനം നേടി. എഞ്ചിനീയറിംഗ്/ഡിപ്ലോമ/ഐ.ടി.ഐ, നഴ്സിംഗ്, പാരമെഡിക്കല്‍, നിയമം, ജേണലിസം, സോഷ്യോളജി, മാനേജ്മെന്റ് മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്കാണ് ഓണറേറിയത്തോടെ തൊഴില്‍ പരിശീലനം നല്‍കുത്. ജെഡിസി, എച്ച്ഡിസി യോഗ്യതയുള്ളവരെയും കൂടി ഉള്‍പ്പെടുത്തി ട്രേസ് പദ്ധതി വിപുലീകരിക്കും.
കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പിന്റെ ദിനങ്ങള്‍ വെ’ിക്കുറയ്ക്കുമ്പോഴും പ’ികവര്‍ഗക്കാര്‍ക്ക് ട്രൈബല്‍ പ്ലസിലൂടെ അധിക തൊഴില്‍ദിനം കേരളം നല്‍കുുണ്ട്. 139.46 കോടി രൂപയാണ് ട്രൈബല്‍ പ്ലസില്‍ ചെലവഴിച്ചത്.
പ’ികവര്‍ഗ വിഭാഗത്തിലെ വനാശ്രിതരില്‍ നിും 88 വനിതകള്‍ ഉള്‍പ്പെടെ 500 പേര്‍ക്ക് പി.എസ്.സി വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥിരനിയമനം നല്‍കി. സംവരണ തോത് അനുസരിച്ച് 25 വര്‍ഷം കൊണ്ട് ലഭിക്കേണ്ട ജോലിയാണ് പ്രത്യേക തിരഞ്ഞെടുപ്പിലൂടെ പ’ികവര്‍ഗക്കാര്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയത്.
വനാശ്രിതരായ പ’ികവര്‍ഗസമൂഹത്തിന്റെ തൊഴിലുകളെ നവീകരിച്ച് വരുമാനം ഉറപ്പിക്കു പദ്ധതിയും നടപ്പാക്കുു. പശ്ചിമഘ’ വനമേഖലയിലെ കുറുമ്പ വിഭാഗക്കാര്‍ ശേഖരിക്കു കാ’ുതേന്‍ സംസ്‌കരിച്ച് ‘സഹൃ ഡ്യൂ –
ഡിലൈറ്റ്ഫുള്‍ എസന്‍സ് ഫ്രം വൈല്‍ഡ്’ എ പേരില്‍ വിപണിയിലിറക്കിയത് ശ്രദ്ധേയമായിരുു. ശര്‍ക്കര നിര്‍മ്മാണത്തിന് പേരുകേ’ മറയൂരിലെ ആദിവാസി കര്‍ഷകരെ ചേര്‍ത്ത് രൂപീകരിച്ച കമ്പനി ‘മറയൂര്‍ മധുരം’ എ പേരില്‍ വിപണിയിലിറക്കി. സ്ഥിരമായ തൊഴിലും വരുമാനവും ഇവര്‍ക്ക് ഉറപ്പിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുു.
സംസ്ഥാന പ’ികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഒന്‍പത് വര്‍ഷത്തിനുള്ളില്‍ 733.22 രൂപ ചെലവഴിച്ചു. ഓരോ വര്‍ഷവും 100 വിദ്യാര്‍ഥികള്‍ പ്രവേശനം നേടുതില്‍ 72 പ’ികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കി.
പ’ികജാതി പെകു’ികള്‍ക്കുള്ള വിവാഹസഹായം 1,25,000 രൂപയായി വര്‍ധിപ്പിച്ചു. പ’ികവര്‍ഗ പെകു’ികള്‍ക്ക് 1.5 ലക്ഷമാണ് സഹായം.
എ.ബി.സി.ഡി. (അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) – ആധികാരിക രേഖകള്‍ ഇല്ലാത്തതിനാല്‍ പ’ികവര്‍ഗ വിഭാഗക്കാര്‍ക്ക്് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകു സാഹചര്യം ഒഴിവാക്കുതിന് രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കു പദ്ധതിയാണിത്. വയനാട്, പാലക്കാട്, പത്തനംതി’ ജില്ലകളില്‍ പൂര്‍ത്തീകരിച്ചു.
കാറ്റാടി (ഗഅഠഠഅഉകക ഗലൃമഹമ അരരലഹലൃമലേറ ഠൃശയമഹ അയശഹശ്യേ ഉല്‌ലഹീുാലി േ& കിരഹൗശെീി കിശശേമശേ്‌ല) പ’ികവര്‍ഗവിഭാഗ ഭിശേഷിക്കാര്‍ക്ക് ചലനസഹായികളും ശ്രവണസഹായികളുമുള്‍പ്പെടെ ആധുനിക ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കു പദ്ധതി നടപ്പാക്കി വരുു.
തദ്ദേശീയ ജനതയുടെ കലയും സാഹിത്യവും വിനോദസഞ്ചാരവുമായി കൂ’ിയിണക്കിയ പദ്ധതിയാണ് വയനാ’ിലെ എന്‍ ഊര്. ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എന്‍ ഊര് കാണാന്‍ എത്തുുണ്ട്.
പിാക്കവിഭാഗ ക്ഷേമം
പരമ്പരാഗത കളിമപാത്ര തൊഴിലാളികള്‍ക്ക് ധനസഹായം 108.93 കോടി രൂപ വിതരണം ചെയ്തു. കുംഭാരകോളനികളുടെ വികസനത്തിനും നാളിതുവരെ 57.26 കോടി രൂപ വിതരണം ചെയ്തു.
വിശ്വകര്‍മ്മ പെന്‍ഷന്‍ തുക 1600 രൂപയാക്കി വര്‍ധിപ്പിച്ചു. നാളിതുവരെ ഈയിനത്തില്‍ 1.99 കോടി രൂപ വിതരണം ചെയ്തു.
ഒ് മുതല്‍ എ’് വരെ ക്ലാസില്‍ പഠിക്കു ഒബിസി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുു. ഇത് നല്‍കാനായി ബജറ്റില്‍ പണം വകയിരുത്തി ആവിഷ്‌കരിച്ച പദ്ധതിയാണ് കെടാവിളക്ക്. നാളിതുവരെ ഈയിനത്തില്‍ 32.88 കോടി രൂപ വിതരണം ചെയ്തു.