കളിക്കളങ്ങള്‍ പ്രതിരോധമാവും
കളിക്കളങ്ങള്‍ പ്രതിരോധമാവും
വി അബ്ദുറഹിമാന്‍
കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി
ലഹരിയെ മാരകവിപത്തില്‍ നിും നമ്മുടെ കു’ികളെയും യുവജനങ്ങളെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇക്കാര്യത്തില്‍ കായികവകുപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. മയക്കുമരുുപോലുള്ള ലഹരി വസ്തുക്കള്‍ക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം കളികളാണ്. സുസ്ഥിര വികസനത്തിനുള്ള പ്രധാന മാര്‍ഗം കായികപ്രവര്‍ത്തനമാണെ പ്രമേയം 2024 നവംബറില്‍ യുഎന്‍ അംഗീകരിച്ചി’ുണ്ട്.
നമ്മുടെ കു’ികള്‍ കളിക്കളങ്ങളില്‍നി് അകു. കു’ികള്‍ ഡിജിറ്റല്‍ ലോകത്ത് ഒരുങ്ങിയതും കളിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയും പഠനത്തിന്റെയും മറ്റും പേരില്‍ അമിതസമ്മര്‍ദം ചെലുത്തുതുമെല്ലാം ഇതിന് കാരണങ്ങളാണ്. കു’ികളില്‍ ജീവിതശൈലീരോഗങ്ങള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കായികക്ഷമതാ മിഷന്‍ എ ദൗത്യം കായിക വകുപ്പ് ആരംഭിച്ചത്. പ്രായഭേദമെന്യേ എല്ലാവരെയും വ്യായാമത്തിലേക്കും കളികളിലേക്കും ആകര്‍ഷിക്കുകയാണ് മിഷന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തദ്ദേശസ്ഥാപന സ്പോര്‍ട്സ് കൗസിലുകള്‍ രൂപവല്‍ക്കരിച്ചത്. രാജ്യത്ത് ആദ്യമായാണ് പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തല സ്പോര്‍ട്സ് കൗസിലുകള്‍ പ്രവര്‍ത്തനം തുടങ്ങുത്.
കളിക്കളങ്ങള്‍ ഇല്ല എത് കേരളത്തില്‍ വലിയൊരു പോരായ്മയായിരുു. എാല്‍, കഴിഞ്ഞ ഒന്‍പത് വര്‍ഷം 3500 കോടി രൂപയാണ് സര്‍ക്കാര്‍ കളിക്കളങ്ങള്‍ക്കായി ചെലവഴിക്കുത്. വന്‍കിട സ്റ്റേഡിയങ്ങളും സാധാരണ കളിക്കളങ്ങളും ഉള്‍പ്പെടെ 500ഓളം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എ സ്വപ്നപദ്ധതി വലിയ മാറ്റത്തിന് വഴിയൊരുക്കുകയാണ്. എ’് കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 76 കളിക്കളങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുു. ഈ കളിക്കളങ്ങളില്‍ ഓപ്പ ജിം, വാക്ക് വേ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പ്രദേശത്തെ ജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള കേന്ദ്രം കൂടിയാണിത്. സംസ്ഥാനത്ത് കായിക വകുപ്പ് 16 വന്‍കിട ഫിറ്റ്നസ് സെന്ററുകള്‍ ആരംഭിച്ചി’ുണ്ട്. അഞ്ച് എണ്ണം കൂടി ഉടന്‍ പൂര്‍ത്തിയാകും. 16 ഓപ്പ ജിമ്മുകളും നിര്‍മ്മിച്ചു.
ലഹരിവിരുദ്ധ സന്ദേശയാത്ര
എല്ലാവരെയും കളിക്കളങ്ങളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന കായികവകുപ്പ് ഏറ്റെടുക്കുകയാണ്. നമ്മുടെ കു’ികളെയും യുവജനങ്ങളെയും ലഹരിയില്‍ നി് മോചിപ്പിക്കാനും ലഹരി ഉപയോഗത്തിലേക്ക് നീങ്ങാതിരിക്കാനും പ്രേരിപ്പിക്കു തരത്തില്‍ കേരളത്തിലെ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്‌നസ് ബോധവല്‍ക്കരണമാണ് ലക്ഷ്യമിടുത്. ഇതിന്റെ ഭാഗമായി സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശയാത്ര ആരംഭിച്ചു. മേയ് 5 ന് കാസര്‍ഗോട് നി് ആരംഭിച്ച യാത്ര മേയ് 22ന് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ സമാപിക്കും. ലഹരിവിരുദ്ധ സന്ദേശയാത്ര കായികമന്ത്രിയുടെ നേതൃത്വത്തില്‍ 14 ജില്ലകളിലും പര്യടനം നടത്തുുണ്ട്. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ യാത്രയില്‍ പങ്കെടുക്കും. കായികതാരങ്ങളും കായികസംഘാടകരും മുണിയിലുണ്ടാകും.
യാത്രയ്ക്ക് മുാേടിയായി തദ്ദേശ സ്ഥാപന സ്‌പോര്‍ട്‌സ് കൗസിലുകളും ജില്ലാ സ്‌പോര്‍ട്‌സ് കൗസിലും ചേര്‍് ഓരോ ജില്ലയിലും പ്രചാരണ, കായിക പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. ഓരോ ജില്ലയിലും മിനി മാരത്ത, ജില്ലയിലെ രണ്ടോ മൂാേ കേന്ദ്രങ്ങളില്‍ സൈക്ലത്തോ, വാക്കത്തോ, കായിക പ്രദര്‍ശനം എിവ ഉണ്ടാകും. എല്ലാ കായികസംഘടനകളും യാത്രയില്‍ പങ്കാളികളാവുകയും വിവിധ കായിക ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
കളിക്കളങ്ങള്‍ വീണ്ടെടുക്കുത് യാത്രയിലെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കാടുപിടിച്ചും ഉപേക്ഷിക്കപ്പെ’ും കിടക്കു കളിക്കളങ്ങള്‍ പുനരുദ്ധാരണം ചെയ്ത് കു’ികള്‍ക്ക് കളിക്കാനായി വി’ുനല്‍കും. ഈ കളിക്കളങ്ങളില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യും. ഓരോ കേന്ദ്രത്തിലും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
കാര്യക്ഷമതയുള്ള, ആരോഗ്യമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം. കേരളത്തിന്റെയാകെ നന്മ ലക്ഷ്യമി’ുള്ള ഈ മഹാദൗത്യത്തില്‍ എല്ലാവരും സജീവപങ്കാളികളാകണം.