ചെറുചുവടുകളാല്‍ കുരുന്നു കവചങ്ങള്‍

ചെറുചുവടുകളാല്‍ കുരുന്നു കവചങ്ങള്‍
ഗംഗ വേലായുധന്‍ പി. ആര്‍

കുരുന്നുകൾ ലഹരി വലയില്‍ വീഴാതിരിക്കാന്‍ വലിയ ജാഗ്രതയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുട്ടികളും ആ പോരാട്ടത്തിൽ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം അവരുടേതായ കുഞ്ഞു ചുവടുകള്‍ വയ്‌ക്കുന്നു. കുട്ടികളിൽ ലഹരി എത്താതിരിക്കാനുള്ള കവചമായി മാറുകയാണവര്‍. സ്‌കൂളിലും ചുറ്റുവട്ടത്തും അവര്‍ ജാഗ്രതയുടെ കണ്ണു തുറന്നു വയ്‌ക്കുന്നു.

ഈ പോരാട്ടത്തിൽ വിദ്യാര്‍ഥികളുടെ പങ്കാളിത്തമുറപ്പാക്കി എസ് പി സി (സ്റ്റുഡന്റ് പൊലീസ് കേഡറ്റ്), എന്‍ എസ് എസ് (നാഷണല്‍ സര്‍വീസ് സ്‌കീം), എന്‍ സി സി (നാഷണല്‍ കേഡറ്റ് കോര്‍), ജെ ആര്‍ സി (ജൂനിയര്‍ റെഡ് ക്രോസ്) എന്നിവയൊക്കെ പ്രവർത്തിക്കുന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി, പോസ്റ്റര്‍ രചന, ചിത്ര പ്രദര്‍ശം, ഫ്ളാഷ് മോബ്, സംഗീത സദസ്സ്, സ്‌കൂള്‍ സന്ദര്‍ശനം എന്നിവയൊക്കെ ഈ കുട്ടിപ്പട്ടാളം ഏറ്റെടുത്ത് നടത്തുന്നുണ്ട്.

‘ജ്വാല’ തീര്‍ത്ത് കുട്ടിപ്പോലീസ്

സംസ്ഥാന പൊലീസിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ സ്‌കൂളുകളില്‍ ‘കേരളം ലഹരിക്കെതിരെ’ എന്ന മിനി പ്രോജക്റ്റ് നടപ്പാക്കുന്നു. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി അനുഭവ സമ്പത്ത് നേടുകയും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്‌തവരെ കൂടി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനാണ് നിലവില്‍ ശ്രമം. എട്ട് ലക്ഷത്തോളം വരുന്ന മുൻ SPC കേഡറ്റുകളെ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായും സ്‌കൂള്‍-കോളേജ് സന്ദര്‍ശനങ്ങള്‍ക്കായും നിയോഗിച്ചിട്ടുണ്ട്.

എന്‍സിസി കേഡറ്റുകളും

ലഹരി വിരുദ്ധ ക്യാമ്പയിനുകളില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയവയാണ് എന്‍സിസിയുടെ പദ്ധതികള്‍. ‘Say no to drugs’ കേരള-ലക്ഷദ്വീപ് എന്‍സിസിയുടെ പരിധിയില്‍ വരുന്ന പദ്ധതിയാണ്. കായിക പരിശീലനങ്ങള്‍, റാലി, തെരുവു നാടകങ്ങള്‍, സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെയുള്ള ലഹരി വിരുദ്ധ സന്ദേശങ്ങളുടെ സംയോജനം എന്നിവയും സാമാന്തരമായി നടത്തുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹരണത്തോടെ എന്‍എസ്എസും എന്‍സിസിയും ചേർന്ന് നടത്തിയ ക്യാമ്പയിനാണ് ‘ബോധപൂര്‍ണ്ണിമ’. ഇതിനായി ഏകദേശം 250 കേഡറ്റുകളെയാണ് സജ്ജമാക്കിയിരിക്കുന്നത്.

ലഹരി വിപണന ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിനായി കേഡറ്റുകള്‍, എന്‍ജിഒകള്‍, പ്രാദേശിക ഭരണ, നിയമ നിര്‍വഹണ ഏജന്‍സി എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. സംസ്ഥാനത്തുട നീളം കേഡറ്റുകളെ സംയോജിപ്പിച്ചു കൊണ്ട് ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും തീര്‍ത്തു.

സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലും ലഹരി ഉപയോഗത്തിനെതിരെ നിരവധി പരിപാടികള്‍ ജൂനിയര്‍ റെഡ് ക്രോസും സംഘടിപ്പിക്കുന്നുണ്ട്. ലഹരി വിരുദ്ധ റാലി, ‘ലഹരിക്കെതിരെ കൈയൊപ്പ്’, ‘ലഹരിക്കെതിരെ ഒരു തിരിവെട്ടം’ എന്നിവയോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ ‘ലഹരിക്കെതിരെ അണിചേരാം’ എന്ന ക്യാമ്പയിനും ഏറെ ശ്രദ്ധ നേടി. ‘ജീവിതം തന്നെ ലഹരി’ എന്ന ക്യാമ്പയിനും തുടക്കം കുറിച്ചു.

ഈ പദ്ധതികളുടെയെല്ലാം ഭാഗമായ കുട്ടികൾക്ക് ലഹരിയുടെ അപകടങ്ങള്‍ മനസ്സിലാക്കാനും ലഹരിയടിമകളെ അതില്‍ നിന്ന് മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കാനും പ്രചോദനമേകുമെന്നത് ഉറപ്പാണ്. ഒപ്പം ഇത് ചെറിയ പ്രായത്തില്‍ തന്നെ വിലപ്പെട്ട ജീവിതാനുഭവങ്ങള്‍ ഉൾക്കൊള്ളുന്നതിനും അവസരം നൽകുന്നതായി വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡീ-അഡിക്ഷന്‍ സെന്ററുകളിലെ സന്ദര്‍ശനം, അതിജീവിതരുമായുള്ള സംഭാഷണം, ബോധവല്‍ക്കരണം എന്നിവ ഒരു പാഠ പുസ്‌‌തകത്തിനും പകർന്നു നല്‍കാനാവാത്ത അറിവും അനുഭവവുമാണ് പകരുന്നത്. സ്നേഹം, സഹാനുഭൂതി, സഹകരണം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ ഉൾക്കൊള്ളുന്നു. രാസ ലഹരിക്കു പകരം ജീവിതത്തെ ലഹരിയായി കാണുന്ന പാത തിരഞ്ഞെടുക്കാന്‍ അവര്‍ സഹപാഠികള്‍ക്ക് വഴികാട്ടിയാവുന്നു.

വിമുക്തി

ടോള്‍ ഫ്രീ നമ്പര്‍ – 14405
വാട്‌സ് ആപ്പ് – 9061178000
പരാതികള്‍ അറിയിക്കാം – 9447178000
വിദ്യാര്‍ത്ഥികള്‍ക്കായി നേര്‍വഴി – 9656178000
ആന്റി നാർക്കോട്ടിക് സെല്‍ – 9497979794, 9497927797
നാഷണല്‍ നാർക്കോട്ടിക് ഹെല്‍പ് ലൈന്‍ നമ്പര്‍ – 1933
യോദ്ധാവ് – 9995966666

കൗൺസലിങ്ങ് സെന്റർ

സൗത്ത് സോൺ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ) – 9400022100, 9400033100
സെന്‍ട്രല്‍ സോൺ (എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്) – 9188520199, 9188520198
നോര്‍ത്ത് സോൺ (കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം) – 9188468494, 9188458494

ഡീ-അഡിക്ഷന്‍ സെന്ററുകള്‍

1. ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 0471 2222235, 6238600247
2. നെടുങ്ങോലം, ചാത്തൂര്‍, രാമറാവു മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കൊല്ലം – 0474 2512324, 6238600248
3. റാന്നി താലൂക്കാശുപത്രി, റാന്നി, പത്തനംതിട്ട – 0473 5229589, 6238600249
4. മാവേലിക്കര ജില്ല ആശുപത്രി, മാവേലിക്കര, ആലപ്പുഴ – 0479 2452267, 6238600250
5. പാല ടൗൺ ഗവ. ആശുപത്രി, പാല, കോട്ടയം – 0482 2215154, 6238600251
6. ജില്ലാ ആശുപത്രി, ചെറുതോണി, ഇടുക്കി – 0486 2232474, 6238600252
7. ഗവ. ആശുപത്രി, മൂവാറ്റുപുഴ, എറണാകുളം – 0485 2832360, 6238600253
8. ചാലക്കുടി താലൂക്ക് ആശുപത്രി, ചാലക്കുടി, തൃശൂര്‍ – 0480 2701823, 6238600254
9. കോട്ടത്തറ, ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ, പാലക്കാട് – 04924 254392, 6238600255
10. നിലമ്പൂര്‍ ഗവ. ആശുപത്രി, മലപ്പുറം – 04931 220351, 6238600256
11. ഗവ. ബീച്ച് ഹോസ്പിറ്റല്‍, കോഴിക്കോട് – 0495 2365367, 6238600257
12. ജില്ലാ ആശുപത്രി, മാനന്തവാടി, വയനാട് – 04936 206768, 6238600258
13. ഗവ. ആശുപത്രി, പയ്യൂര്‍, കണ്ണൂര്‍ – 04985 205716, 6238600259
14. താലൂക്ക് ആശുപത്രി, നീലേശ്വരം, കാസര്‍ഗോഡ് – 0467 2282933, 6238600260

Spread the love