വിജയപാതകള്‍ വിനോദസഞ്ചാരത്തില്‍ പുതുമകള്‍
വിജയപാതകള്‍ വിനോദസഞ്ചാരത്തില്‍ പുതുമകള്‍
പി എ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി
പശ്ചാത്തല വികസനം സൃഷ്ടിക്കു പൊതുവികസന മുറ്റേത്തിനാണ് കഴിഞ്ഞ ഒമ്പത് വര്‍ഷം കേരളം സാക്ഷിയായത്. തൊഴില്‍, വ്യവസായം, കൃഷി, ടൂറിസം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തു പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പ്രധാന പങ്ക് വഹിക്കുകയാണ്. ഒരിക്കലും നടക്കില്ലെ് കരുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാക്കുത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തിന്റെ മുഖഛായ ത െമാറ്റിമറിക്കാന്‍ കാരണമായി’ുണ്ട്.
ദേശീയപാത
ദേശീയപാതാ വികസന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടു മാത്രമാണ്. 45 മീറ്ററില്‍ വികസിപ്പിക്കാനുള്ള ഭൂമി ഏറ്റെടുക്കലായിരുു പ്രധാന പ്രതിബന്ധം. എാല്‍ അതിനായി കിഫ്ബി വഴി 5580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയത്. അതോടെയാണ് ദേശീയപാതാ വികസനത്തിന് വഴിതെളിഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ ദേശീയപാത 66 പൂര്‍ണമായും ഗതാഗത യോഗ്യമാക്കു പ്രവര്‍ത്തനങ്ങളാണ് നടക്കുത്.
തിരുവനന്തപുരം ഔ’ര്‍ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ്, കൊല്ലം ചെങ്കോ’ ഗ്രീന്‍ ഫീല്‍ഡ് പാതകളുടെ നിര്‍മാണത്തിനായി 2370.59 കോടി രൂപയുടെ സാമ്പത്തിക ബാധ്യത കേരളം വഹിക്കാന്‍ തീരുമാനിച്ചു. കേന്ദ്രം ആവശ്യപ്പെ’തുപ്രകാരം ഈ റോഡുകളുടെ വികസനത്തിനായി ജിഎസ്ടി ഇനത്തില്‍ 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ 10.87 കോടി രൂപയുമാണ് സംസ്ഥാനം ഒഴിവാക്കി നല്‍കിയത്.
ഇഴഞ്ഞുനീങ്ങിയിരു കുതിരാന്‍ ടണല്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. മൂാര്‍-ബോഡിമെ’്, നാ’ുകല്‍ – താണാവ് ദേശീയപാതകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കി. വയനാട് താമരശ്ശേരി ചുരം റോഡിലെ മൂ് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂ’ി നിവര്‍ത്തുതിന് നടപടിയായി. രണ്ടു വളവുകളുടെ നവീകരണം പൂര്‍ത്തിയാക്കി.
ലെവല്‍ക്രോസില്ലാത്ത കേരളം
എ’് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. എ’െണ്ണം അന്തിമഘ’ത്തിലാണ്. ആകെ 99 റെയില്‍വേ മേല്‍പാലങ്ങളാണ് ലക്ഷ്യമിടുത്. ഇതിനുപുറമേ, അഞ്ചുവര്‍ഷത്തിനുള്ളില്‍ നൂറു പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമി’ത് മൂുവര്‍ഷം കൊണ്ടുത െസാധ്യമാക്കാനായി. പൂര്‍ത്തിയായ പാലങ്ങളുടെ എണ്ണം 150 നോട് അടുക്കുകയാണ്.
തുരങ്കപാത
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കു ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി അനുമതി ലഭിക്കു മുറയ്ക്ക് ടെണ്ടര്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും. കാര്‍ഷിക മേഖലക്കും വ്യാപാര മേഖലക്കും – ടൂറിസം മേഖലയിലും നേ’മാകു പദ്ധതിക്കായി 2043.7 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചിരിക്കുത്.
മലയോര ഹൈവേ
1166 കിലോമീറ്റര്‍ നീളമുള്ള മലയോര ഹൈവേയുടെ 793.68 കിലോ മീറ്റര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുകയാണ്. ബാക്കിയുള്ളത് മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചു. 735.93 കിലോമീറ്റര്‍ മലയോര ഹൈവേയ്ക്ക് സാമ്പത്തികാനുമതി നല്‍കിയി’ുണ്ട്. 166.08 കിലോമീറ്റര്‍ മലയോര ഹൈവേ ഇതിനകം യാഥാര്‍ത്ഥ്യമായി. 322.53 കിലോമീറ്റര്‍ പ്രവൃത്തി പുരോഗമിക്കുു. 3593 കോടി രൂപയാണ് ഇതുവരെ മലയോര ഹൈവേക്കായി അനുവദിച്ചത്. 2025ഓടെ കൂടുതല്‍ സ്ട്രെച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയു നിലയിലാണ് പദ്ധതിയുടെ മുറ്റേം.
തീരദേശ പാത
507.865 കിലോമീറ്റര്‍ തീരദേശ പാതയാണ് കിഫ്ബി വഴി വികസിപ്പിക്കുത്. ഇതില്‍ മൂ് റീച്ചുകള്‍ പൂര്‍ത്തിയാക്കി. അഴീക്കോട് – മുനമ്പം പാലം നിര്‍മ്മാണം പുരോഗമിക്കുകയാണ്. 39 റീച്ചുകളില്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തി പുരോഗമിക്കുു.
റോഡ് നവീകരണം
പൊതുമരാമത്ത് റോഡുകളില്‍ അമ്പത് ശതമാനം റോഡുകള്‍ ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെ പ്രഖ്യാപനം നടപ്പാക്കി, 60 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തി. ബി.എം-ബി.സി നിലവാരത്തില്‍ നിര്‍മിക്കു റോഡുകളുടെ പരിപാലന ചുമതല നിശ്ചിത കാലത്തേക്ക് അതത് കരാറുകാര്‍ക്ക് തയൊണ്. പരിപാലന കാലാവധി കഴിഞ്ഞ റോഡുകളില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തുതിനായി റണ്ണിങ് കോട്രാക്റ്റ് എ സമ്പ്രദായം ഏര്‍പ്പെടുത്തി. 19500 കിലോമീറ്റര്‍ റോഡ് സംസ്ഥാനത്ത് റണ്ണിങ് കോട്രാക്റ്റിലൂടെ പരിപാലിക്കുുണ്ട്.
പീപ്പിള്‍സ് റസ്റ്റ് ഹൗസ്
റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റിയത് പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കിയ ജനകീയ ബദലാണ്. പൊതുജനങ്ങള്‍ക്ക് പ്രാപ്യമല്ലാതിരു പിഡ’്യുഡി റസ്റ്റ് ഹൗസുകളില്‍ ഓലൈന്‍ സംവിധാനം ഉപയോഗിച്ച് ആളുകള്‍ക്ക് റൂം ബുക്ക് ചെയ്ത് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സാധിക്കുു. ജനങ്ങള്‍ക്ക് കേരളത്തിലുടനീളം സൗകര്യപ്രദമായ താമസം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുതിനൊപ്പം നല്ലൊരു തുക സര്‍ക്കാരിന് വരുമാനമായും ലഭ്യമായി.
ജണഉ4ഡ ആപ്പ്
ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ജണഉ4ഡ ആപ്പിന് രൂപം നല്‍കി. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആയി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറും തയ്യാറാക്കിയി’ുണ്ട്. മിഷന്‍ ടീം, ഡി.ഐ.സി.സി , സി.എം.ടി തുടങ്ങി പദ്ധതി അവലോകനങ്ങള്‍ക്ക് ത്രിതല സംവിധാനം ഏര്‍പ്പെടുത്തി.
ടൂറിസം വകുപ്പ്
കോവിഡിനു ശേഷം ടൂറിസം മേഖല കുതിച്ചുചാ’ത്തിന്റെ പാതയിലാണ്. സഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോഡാണ് ഉണ്ടായത്. 2024 ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.72 ശതമാനത്തിന്റെ വര്‍ധനവാണിത്. കോവിഡിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 21.01 ശതമാനത്തിന്റെ വര്‍ധന. 2023-ല്‍ 43,647 കോടി രൂപയാണ് ടൂറിസം മേഖലയിലെ നമ്മുടെ വരുമാനം.
പുതുവഴികളില്‍
ഡിസൈന്‍ പോളിസിയുടെ ഭാഗമായി പാലങ്ങളുടെ താഴ്ഭാഗം പൊതുഇടമാക്കി മാറ്റു പദ്ധതിക്ക് കൊല്ലം നഗരത്തില്‍ തുടക്കമായി. ഹൗസ് ബോ’ിനുശേഷം കാരവാന്‍ ടൂറിസം കൂടുതല്‍ ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നി് 16 കാരവാനുകളില്‍ 31 സഞ്ചാരികള്‍ കേരളത്തിലെത്തിയത് ഒരു ഉദാഹരണം. പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള ഹെലി ടൂറിസം പദ്ധതിക്കും രൂപംകൊടുത്തു. തീരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ക്രൂയിസ് ടൂറിസത്തിനും അന്തിമരൂപംനല്‍കി വരികയാണ്. സീപ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയമായതിനാല്‍ അണക്കെ’ുകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കി വരികയാണ്. ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂ’്, ലിറ്റററി സര്‍ക്യൂ’് തുടങ്ങിയ നൂതന ആശയങ്ങളും വകുപ്പ് പ്രാവര്‍ത്തികമാക്കുു.
അഡ്വഞ്ചര്‍ ടൂറിസം
സാഹസിക ടൂറിസം പദ്ധതികളുടെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഗമണ്ണില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് സജ്ജമാക്കി. ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് വലിയ രീതിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുുണ്ട്. അന്താരാഷ്ട്ര കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അന്തര്‍ദ്ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞു. തുഷാരഗിരി കയാക്കിംഗ് അക്കാദമിയുടെ ആദ്യഘ’ നിര്‍മ്മാണം പൂര്‍ത്തിയാക്കി. വര്‍ക്കലയില്‍ നടത്തിയ ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവലും വാഗമണ്ണില്‍ നടത്തിയ ഇന്റര്‍നാഷണല്‍ പാരാ ഗ്ലൈഡിംഗ് ഫെസ്റ്റിവലും സാഹസിക ടൂറിസം മേഖലയ്ക്ക് മുതല്‍കൂ’ായി മാറി. സംസ്ഥാനത്ത് ആദ്യമായി ഗോതീശ്വരം ബീച്ചില്‍ സര്‍ഫിംഗ് അക്കാദമിക്ക് തുടക്കമി’ു. ആക്കുളത്ത് അഡ്വഞ്ചര്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമി’ു. കേരളത്തിലെ ടക്കിങ്-ഹൈക്കിങ് പാതകള്‍ മാപ്പ് ചെയ്യു പദ്ധതിക്കും തുടക്കമായി.
സിനി ടൂറിസം
സിനിമയിലൂടെ മനസ്സില്‍ പതിഞ്ഞ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കു സിനി ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വെള്ളായണിയില്‍ കിരീടം പാലത്തിന്റെ നവീകരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രാദേശിക ടൂറിസം
കേരളത്തിന്റെ വള്ളംകളിക്ക് ലോകപ്രശസ്തി നല്‍കുതിനും ലോകസഞ്ചാരികളെ ആകര്‍ഷിക്കുതിനും വേണ്ടി ചാമ്പ്യന്‍സ് ബോ’് ലീഗ് വിജയകരമായി സംഘടിപ്പിച്ചു. ചാമ്പ്യന്‍സ് ബോ’് ലീഗ് മലബാറിലേക്കും വ്യാപിപ്പിച്ചു. ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകളെ വളര്‍ത്തികൊണ്ടുവരുതിന് ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ മറ്റൊരു നേ’മാണ്. 40 പദ്ധതികള്‍ക്ക് ഇതുവരെ അനുമതി നല്‍കിയി’ുണ്ട്. ലോക വ്യാപകമായി വികസിച്ചുവരു ഡെസ്റ്റിനേഷന്‍ വെഡിംഗിനും കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുത്. ട്രാവല്‍ ആന്‍ഡ് ലിഷര്‍ മാഗസീന്‍ ഏറ്റവും മികച്ച വെഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്.
ഉത്തരവാദിത്ത ടൂറിസം
ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ വലിയ കുതിപ്പാണ് കേരളം നേടിയത്. വില്ലേജ് ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ഫെസ്റ്റിവല്‍ ടൂറിസം, ഫാം/അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയവയുടെ സാധ്യതകളെയാണ് ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഏറ്റവും വലിയ നേ’ം അതിലെ സ്ത്രീപങ്കാളിത്തം ആണ്. ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന്റെ വേദി കൂടിയായി അത് മാറുകയാണ്. ി