വളരു കേരളം, തുടരു മുറ്റേം
വളരു കേരളം തുടരു മുറ്റേം
പിണറായി വിജയന്‍
മുഖ്യമന്ത്രി
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് അഭിമാന ദീപ്തമായ ഒരു വികാരമാണ് കേരളം. ചരിത്രപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ കൊണ്ടും ദശകങ്ങളായി നാം ആര്‍ജിച്ച ലോകനിലവാരത്തിലുള്ള നേ’ങ്ങള്‍ കൊണ്ടുമൊക്കെ കേരളം വേറി’ുനില്‍ക്കുു. സമ്പൂര്‍ണ്ണ സാക്ഷരത, ഉയര്‍ ജീവിതനിലവാരം, പൊതുജനാരോഗ്യരംഗത്തെ മികവ്, ആയുര്‍ദൈര്‍ഘ്യം, മാതൃ-ശിശു മരണനിരക്കിലെ കുറവ്, ക്ഷേമ പദ്ധതികള്‍, ലിംഗസമത്വത്തിലെ മുറ്റേം, അധികാരവികേന്ദ്രീകരണം, ആസൂത്രണത്തിലെ ജനപങ്കാളിത്തം എിങ്ങനെ നിരവധി നേ’ങ്ങള്‍ നമ്മുടേതായുണ്ട്. ഇതിനോടൊപ്പം ഭേദചിന്തകള്‍ക്കതീതമായ സാമൂഹികാവബോധം, മതനിരപേക്ഷത, വര്‍ഗീയ കലാപങ്ങളില്ലാത്ത സാമൂഹികാന്തരീക്ഷം എിവയും നമ്മുടെ പ്രത്യേകതകളാണ്. കേരളത്തിന്റെ ഈ വേറി’ുനില്‍ക്കല്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഓണെു നമുക്കറിയാം.
എാല്‍, 2016 ല്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, പൊതുവിദ്യാലയങ്ങള്‍ ഇടിച്ചുനിരത്തപ്പെടു, വികസന പദ്ധതികളെല്ലാം ത െമുടങ്ങിപ്പോകു ഒരവസ്ഥയാണ് ഉണ്ടായിരുത്. ദേശീയപാത അതോറിറ്റിയും ഗെയിലുമെല്ലാം ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ത െനിര്‍ത്തിവച്ച് മടങ്ങിപ്പോയ അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ നൈരാശ്യത്തെ മറികടക്കാനുതകു നടപടികളാണ് കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളത്തില്‍
ഒരു കാരണവശാലും നടക്കില്ലായെ് കരുതിയ പല പദ്ധതികളും യാഥാര്‍ഥ്യമാക്കാന്‍ 2016 മുതല്‍ നടത്തിയ പരിശ്രമങ്ങള്‍ക്കായെത് അനിഷേധ്യ വസ്തുതയാണ്. ഗെയ്ല്‍ പൈപ്പ്ലൈന്‍, ദേശീയപാതാ വികസനം, കൊച്ചി – ഇടമ പവര്‍ ഹൈവേ, പുതുവൈപ്പിന്‍ എല്‍ പി ജി ടെര്‍മിനല്‍ എിവ ചില ഉദാഹരണങ്ങള്‍ മാതം.
നമ്മുടെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. പൊതുജനാരോഗ്യസംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിട വികസനപദ്ധതികളെല്ലാം പൂര്‍ത്തിയാക്കി. നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയും ഒക്കെ വീണ്ടെടുത്തു. അതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനു കഴിഞ്ഞു. അതുകൊണ്ടുതയൊണ് സര്‍ക്കാരിന് തുടര്‍ഭരണം നല്‍കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുാേ’ുപോവുകയാണ് ഈ സര്‍ക്കാര്‍.
ഭരണത്തിന്റെ നാനാതലങ്ങളില്‍ മാതൃ കാപരമായ മാറ്റങ്ങള്‍ കൊണ്ടുവ സര്‍ക്കാരാണിത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഏതെല്ലാം, അവയില്‍ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എ് ജനങ്ങളെ അറിയിക്കു പ്രോഗ്രസ് റിപ്പോര്‍’ുകള്‍ പുറത്തിറക്കി ഒരു പുതിയ ജനാധിപത്യ മാതൃക തീര്‍ത്തു. വാതില്‍പ്പടി സേവനങ്ങള്‍ ലഭ്യമാക്കി. ആയിരത്തോളം സേവനങ്ങള്‍ ഓലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ നല്‍കുതിന് കെ-സ്മാര്‍’് പോര്‍’ലിനു രൂപം നല്‍കി. ഇ-ഓഫീസ് സംവിധാനങ്ങളെ കാര്യക്ഷമമാക്കി.
പി എസ് സിയിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തി. 30,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം നിയമനങ്ങള്‍ നടത്തു പ’ിക്് സര്‍വീസ് കമ്മീഷനാണ് കേരള പ’ിക് സര്‍വീസ് കമ്മീഷന്‍. കേന്ദ്ര സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവില്‍ സര്‍വീസിനും അവകാശപ്പെടാനില്ലാത്ത ഈ നേ’ം കേരളം കൈവരിച്ചത്.
കേരളം ഇതുവരെ കൈവരിച്ച നേ’ങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ ഘ’ത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് മുറോന്‍ തയ്യാറെടുക്കുകയാണ് നാം. ആര്‍’ിഫിഷ്യല്‍ ഇന്റലിജന്‍സിനും മെഷീന്‍ ലേണിങ്ങിനും എല്ലാം മേല്‍ക്കൈവരു കാലമാണിത്. 2050 ഓടെ ലോകത്തുണ്ടാകു 75 ശതമാനം തൊഴിലുകളും സ്റ്റെം അഥവാ സയന്‍സ് ടെക്നോളജി എഞ്ചിനീയറിങ് മാത്തമാറ്റിക്സ് മേഖലകളില്‍ നിായിരിക്കും എാണ് വിദഗ്ധ അഭിപ്രായം. അതു മുില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുത്. രാജ്യത്തെ ആദ്യത്തെ ജെന്‍-എ ഐ കോക്ലേവിന് കേരളം വേദിയായി. അന്തര്‍ദേശീയ റോബോ’ിക്സ് റൗണ്ട് ടേബിള്‍ കോഫറന്‍സ് കേരളത്തില്‍ നടക്കുകയുണ്ടായി.
2025 ല്‍ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാനായി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എ ലക്ഷ്യത്തോടെ വ്യാവസായിക രംഗത്ത് മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തുകയാണ്. വ്യവസായ സൗഹൃദ സൂചി കയില്‍ ടോപ് അച്ചീവര്‍ പദവി നേടി കേരളം ഓമത് എത്തിയിരിക്കുക
യാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍ കേരളം ഓം സ്ഥാനത്തെത്തിയിരിക്കുു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഏകദേശം 92,000 കോടി രൂപയുടെ നിക്ഷേപം വതായാണ് എം എസ് എം ഇ എക്സ്പോര്‍’് പ്രൊമോഷന്‍ കൗസിലിന്റെ റിപ്പോര്‍’് വ്യക്തമാക്കുത്. അതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയി’ുണ്ട്. അതിലൂടെ അഞ്ച് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചി’ുണ്ട്. മുടങ്ങിക്കിട 12,240 കോടി രൂപയുടെ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും ഈ റിപ്പോര്‍’് വ്യക്തമാക്കുു.
നമ്മുടെ സംരംഭക വര്‍ഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് വിലയിരുത്തിയത്. അതിലൂടെ ഇതുവരെ മൂര ലക്ഷത്തിലേറെ സംരംഭങ്ങള്‍ ആരംഭിക്കാനും 22,500 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഏഴരലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞു. സ്റ്റാര്‍’പ്പ് മേഖലയിലും ശ്രദ്ധേയമായ നേ’ങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞു. പുതുതായി ആരംഭിച്ച സ്റ്റാര്‍’പ്പുകളിലൂടെ 62,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെ’ത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് നമ്മുടെ ഐ ടി കയറ്റുമതി 34,000 കോടി രൂപയില്‍ നി് 90,000 കോടി രൂപയായി ഉയര്‍ി’ുണ്ട്.
അടിസ്ഥാന സൗകര്യവികസന മേഖലയില്‍ കണ്ണഞ്ചിപ്പിക്കു നേ’ങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാവുകയാണ്. ദേശീയപാതാ വിക സനം പൂര്‍ത്തീകരണത്തോട് അടുക്കുു. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇടമ-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയാക്കി. കാസര്‍ഗോ’െ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുതാണ് 616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാല്‍. ജലപാതയുടെ വശങ്ങളിലായി സാമ്പത്തിക വികസന സാധ്യതകളുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടി രൂപയാണ് നീക്കിവച്ചി’ുള്ളത്. ഇടുക്കി, വയനാട്, കാസര്‍ഗോഡ് എിവിടങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുതിനുള്ള ഡി പി ആര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചി’ുണ്ട്. ഓരോ എയര്‍സ്ട്രിപ്പിനും 125 കോടി രൂപയാണ് െചലവ് പ്രതീക്ഷിക്കുത്.
വ്യവസായ രംഗത്ത് നാം നടത്തു സുപ്രധാനമായ ഒരു ചുവടുവെപ്പാണ് കൊച്ചി-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴി. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചി’ുണ്ട്. അതിന്റെ ഭാഗമായി പാലക്കാട് 1,710 ഏക്കര്‍ ഭൂമിയില്‍ 3,806 കോടി രൂപയുടെ ഒരു വ്യവസായ സ്മാര്‍’് സിറ്റി വിഭാവനം ചെയ്തി’ുണ്ട്. ഫാര്‍മസ്യൂ’ിക്കല്‍സ്, ഹൈടെക് വ്യവസായങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ഫുഡ് പ്രോസസ്സിങ് തുടങ്ങിയ മേഖലകള്‍ക്കു പ്രാധാന്യം കൊടുക്കുതാകും ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്. കേരളത്തെ കാര്‍ബ ന്യൂട്രലാക്കാന്‍ ഉപകരിക്കുതും 200 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുതുമായ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിക്കുകയാണ്. അവയവ മാറ്റിവയ്ക്കലില്‍ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനായി കോഴിക്കോ’് ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്ാന്റേഷന്‍ സ്ഥാപിക്കുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോംസ് സ്ഥാപിക്കുകയാണ്. ആരോഗ്യരംഗത്തെ പുതിയ സാധ്യതകള്‍ കണ്ടെത്തു ഈ കേന്ദ്രത്തിനായി 10 കോടി രൂപയാണ് മാറ്റിവച്ചിരിക്കുത്.
മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പാദനം, മെഡിക്കല്‍ സാങ്കേതികവിദ്യകളുമായി ബന്ധപ്പെ’ ഗവേഷണം എിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ കഴിയു കേരള മെഡിക്കല്‍ ടെക്നോളജി കസോര്‍ഷ്യം യാഥാര്‍ഥ്യമാവുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ന്യൂട്രാസ്യൂ’ിക്കല്‍സിലെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുകയാണ്. ആദ്യ ഘ’ത്തിനായി അഞ്ച് കോടി രൂപ വകയിരുത്തിയി’ുണ്ട്. വൈദ്യുതവാഹനങ്ങളിലെ ഘടകങ്ങളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമായി ഒരു ഇ വി കസോര്‍ഷ്യം രൂപീകരിക്കുകയാണ്. ഇതിനായി 25 കോടി രൂപ വകയിരുത്തിയി’ുണ്ട്. എയ്റോസ്പേസ് ഉല്‍പങ്ങളുടെയും സേവനങ്ങളുടെയും പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുതിന് കേരള സ്പേസ് പാര്‍ക്ക് ആരംഭിക്കുകയാണ്.
ശാസ്ത്രസാങ്കേതിക മേഖലയിലെ മുറ്റേങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ കഴിയു നാല് സയന്‍സ് പാര്‍ക്കുകള്‍ 1,000 കോടി രൂപാ മുതല്‍മുടക്കില്‍ സ്ഥാപിക്കുു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. റിന്യൂവബിള്‍ എനര്‍ജി, നെറ്റ് സീറോ എമിഷന്‍, നാനോ ടെക്നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, ജീനോമിക് സ്റ്റഡീസ്, ആര്‍’ിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ബിഗ് ഡേറ്റാ സയന്‍സസ്, മൈക്രോബയോം, ന്യൂട്രാസ്യൂ’ിക്കല്‍സ് എിങ്ങനെ അതിനൂതന മേഖലകളിലെ 30 മികവിന്റെ കേന്ദ്രങ്ങളാണ് സംസ്ഥാനത്തെമ്പാടും ഒരുങ്ങുത്.
ക്ഷേമമേഖലയിലും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാനായി പ്രതി വര്‍ഷം 11,000 കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ക്കായി 2011 മുതല്‍ 2016 വരെ ചെലവഴിച്ചത് 9,000 കോടി രൂപയാണെങ്കില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് 72,000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ െചലവഴിച്ചത്. ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കു കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍.
2016 മുതല്‍ക്കിങ്ങോ’് ആകെ 3,57,898 പ’യങ്ങളാണ് വിതരണം ചെയ്തിരിക്കുത്. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍? ഈ സര്‍ക്കാര്‍ പ’യം നല്‍കി. തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചലില്‍ ഭൂമിക്കായി നട സമരം അവസാനിച്ചിരിക്കുകയാണ്. അതോടെ ഭൂരഹിതരായ പ’ികവര്‍ഗക്കാരില്ലാത്ത ആദ്യജില്ലയായി തിരുവനന്തപുരം മാറിയിരിക്കുകയാണ്. 2,730 പ’ികവര്‍ഗ കുടുംബങ്ങള്‍ക്കായി 3,937 ഏക്കര്‍ ഭൂമിയാണ് വിവിധ പദ്ധതികളിലായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാത്രം നല്‍കിയി’ുള്ളത്. പ’ികജാതി – പ’ികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ജനസംഖ്യാനുപാതത്തേക്കാള്‍ കൂടിയ തോതില്‍ അനുവദിക്കുകയാണ്.
ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ‘ലൈഫ് മിഷന്‍’ മുഖേന 2016 നു ശേഷം 5,46,327 വീടുകള്‍ പൂര്‍ത്തീകരിച്ചി’ുണ്ട്. അവയില്‍ 1,41,000 ത്തിലധികം വീടുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തീ കരിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എ ലക്ഷ്യത്തോടെ നടപ്പാക്കു പുനര്‍ഗേഹം പദ്ധതി മുഖേന 5,300 ഓളം കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭ്യമാക്കിയി’ുണ്ട്. 468 ഫ്ളാറ്റുകളും കൈമാറി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വതിനുശേഷം ലൈഫ് മിഷന്‍ വഴി പ’ികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പ’ികവര്‍ഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചി’ുണ്ട്. കഴിഞ്ഞ എരവര്‍ഷം കൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പ’ിക ജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പ’ികവര്‍ഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചി’ുള്ളത്. എല്ലാ പൊതു ഇടങ്ങളും ഭിശേഷി സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭിശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നാല് ശതമാനം സംവരണം ഉറപ്പാക്കി.
2025 നവംബര്‍ ഒാേടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ കണക്കെടുത്താല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുതിനുള്ള വിപണി ഇടപെടലിനു മാത്രമായി 14,000 കോടിയോളം രൂപയാണ് വിവിധ മാര്‍ഗങ്ങളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചി’ുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമി’ 886 സ്ഥാപനങ്ങളില്‍ 683 എണ്ണവും പൂര്‍ത്തീകരിച്ചു. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുുണ്ട്.
ഉത വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഫലം കാണുുവൊണ് പുറത്തുവ വിവരങ്ങള്‍ സൂചിപ്പിക്കുത്. നാക് റാങ്കിങില്‍ എം ജി, കേരള സര്‍വകലാശാലകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും കാലിക്കറ്റ്, കുസാറ്റ്, കാലടി സര്‍വകലാശാലകള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിക്കുകയുണ്ടായി. കേരളത്തിലെ 18 കോളേജുകള്‍ക്ക് എ പ്ലസ് പ്ലസ് ഗ്രേഡും 31 കോളേജുകള്‍ക്ക് എ പ്ലസ് ഗ്രേഡും 53 കോളേജുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു. എന്‍ ഐ ആര്‍ എഫ് റാങ്കിങിലെ രാജ്യത്തെ മികച്ച 200 കോളേജുകളില്‍ 42 എണ്ണവും കേരളത്തിലുള്ളവയാണ്.
ഭദ്രമായ ക്രമസമാധാന നിലയും വര്‍ഗീയകലാപങ്ങള്‍ ഇല്ലാത്ത സമാധാനപൂര്‍ണ്ണമായ സാമൂഹികജീവിതവും ഉറപ്പാക്കാനായി. സംസ്ഥാനത്തിന്റെ വികസന പ്രതീക്ഷകള്‍ നല്ല രീതിയില്‍ പുരോഗമിക്കുമ്പോള്‍ ത െരണ്ട് സര്‍ക്കാരുകളുടെ ഇതുവരെയുള്ള കാലയളവിലായി പല പ്രകൃതിദുരന്തങ്ങളും മഹാമാരികളും നമുക്ക് നേരിടേണ്ടിവു. 2018ലെ പ്രളയവും 2019 ലെ ഉരുള്‍പൊ’ലും നിപയും കോവിഡും ഏറ്റവുമൊടുവില്‍ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊ’ലുമൊക്കെ കേരളത്തെ വിറങ്ങലിപ്പിക്കുകയും തീരാനോവ് നല്‍കുകയും ചെയ്തു. പക്ഷെ ഈ ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കാതെ ഒരുമയോടെ പൊരുതിക്കയറാന്‍ നമുക്കു കഴിഞ്ഞു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊ’ലില്‍ അതിവേഗം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി. എ’ുമാസമിപ്പുറം അതിജീവിതര്‍ക്കായി മാതൃക ടൗഷിപ്പിനു തറക്കല്ലി’് പ്രവൃത്തി ആരംഭിക്കാനായി.
സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തു ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കു’ികളിലെ വര്‍ധിച്ചുവരു അക്രമണോത്സുകതയും മാരകമായ മയക്കുമരുുകളുടെ ഉപയോഗവും. ഭൗതിക കാരണങ്ങള്‍ മാത്രമല്ല, സാമൂഹിക – മാനസിക കാരണങ്ങള്‍ കൂടി ലഹരിവ്യാപനത്തിന് പിിലുണ്ട്. ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുത്. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് 2025 ഏപ്രിലില്‍ സമഗ്രമായ കര്‍മപദ്ധതി രൂപീകരിച്ചു.
നേ’ങ്ങള്‍ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുറോനുണ്ടെ ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാര്‍ഷിക നവീകരണം സാധ്യമാക്കുക, തദ്ദേശീയമായി തൊഴിലുകള്‍ സൃഷ്ടിക്കുക, മാലിന്യ നിര്‍മ്മാര്‍ജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ തടയുക, അതിവേഗ യാത്രാസംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണത്തുടര്‍ച്ച പത്താം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ വികസനത്തിന്റെ പുതിയ കുതിപ്പുകളിലേക്ക് കടക്കുകയാണ് കേരളം. ആ ലക്ഷ്യത്തില്‍ നമുക്ക് ഒരേ മനസ്സോടെ നീങ്ങാം.