തീര്‍ഥാടനനഗരിയും വാണിജ്യനഗരിയും

തീര്‍ഥാടനനഗരിയും വാണിജ്യനഗരിയും
ഐശ്വര്യ പി.എസ്
ഐ പി ആര്‍ ഡി

നാടുവാഴിക്കാലം തൊ’് വാണിജ്യകേന്ദ്രമായി നിലനി കുംകുളത്തിന് മാലിന്യം എല്ലാക്കാലത്തും വലിയ പ്രതിസന്ധിയായിരുു. മാലിന്യക്കൂമ്പാരം മൂലം കുറുക്കന്മാരുടെ വാസസ്ഥലമായി മാറിയ കുറുക്കന്‍പാറ എ പ്രദേശത്ത് ഇ് ലോകോത്തര മാതൃകയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റാണ്. വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തില്‍ ഊി സാധ്യമാകുത്ര മാലിന്യത്തെ ഉറവിടത്തില്‍ ത െസംസ്‌കരിച്ച,് ശേഷിക്കുവയെ ഉറവിടത്തില്‍ ത െവേര്‍തിരിച്ച്, കുറുക്കന്‍പാറയിലെ കേന്ദ്രീകൃത സംവിധാനം വഴി സംരംഭകത്വ മാതൃകയില്‍ പുന: ചംക്രമണത്തിന് വിധേയമാക്കിയാണ് കുംകുളം നഗരസഭ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. 2008ല്‍ പ്രാരംഭനടപടികള്‍ ആരംഭിച്ചു. 2016 ഒക്ടോബര്‍ 6 മുതല്‍ മാലിന്യത്തില്‍ നിും ജൈവവളം നിര്‍മ്മിക്കു സംസ്‌കരണകേന്ദ്രമായി കുറുക്കന്‍പാറയെ മാറ്റി. പ്രാദേശികമായി നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനും പദ്ധതി വഴി കഴിഞ്ഞു.
ഐആര്‍ടിസി വികസിപ്പിച്ച മൈക്രോ ബിയല്‍ എന്റിച്ഡ് കൊയര്‍പിത്ത് ബേസ്ഡ് എയ്റോ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിദിനം എ’് ടണ്ണോളം മാര്‍ക്കറ്റ് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായും ശല്യരഹിതമായും സംസ്‌കരിക്കാന്‍ കഴിയു കേരളത്തിലെ ആദ്യ ആധുനിക മാലിന്യസംസ്‌കരണ സംവിധാനമാണ് നഗരസഭയുടെ ഗ്രീന്‍ പാര്‍ക്കിലുള്ളത്.
ജൈവമാലിന്യങ്ങളിലെ ഈര്‍പ്പം നിയന്ത്രിക്കുതിനായി ചകിരിച്ചോറിനെ ഉപയോഗപ്പെടുത്തിയും ഇനോക്കുലത്തിന്റെ ഉപയോഗം വഴി കമ്പോസ്റ്റിങ്ങിനെ നിയന്ത്രിച്ചും യന്ത്രവല്‍ക്കരണത്തെ ഈ പ്രവര്‍ത്തനങ്ങളോട് വേണ്ടവിധം കണ്ണിചേര്‍ത്തുമാണ് കുംകുളത്തെ മാലിന്യസംസ്‌കരണ രീതി.
മാലിന്യത്തെ അറിഞ്ഞ് സംസ്‌കരിക്കുക എ വിദ്യയാണ് നഗരസഭ പ്രായോഗികതലത്തില്‍ ഉപയോഗിച്ചത്. മാലിന്യത്തെ ജൈവ-അജൈവമായി തരംതിരിച്ച് ഗാര്‍ഹിക തലം മുതല്‍ മാലിന്യ സംസ്‌കരണം എ ആശയം ഉയര്‍ത്തി. അതിന് ആവശ്യമായ ബോധവല്‍ക്കരണവും നടത്തി. മാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിക്കാന്‍ ഗ്രീന്‍ ടെക്നോളജി സെന്ററും ഇവിടെ യാഥാര്‍ഥ്യമാക്കിയി’ുണ്ട്.
നല്ല വീട് നല്ല നഗരം പദ്ധതി
ഓരോ വാര്‍ഡും ശുചിത്വപദവി കൈവരിച്ച് നഗരസഭയുടെ സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തു കേരളത്തിലെ ആദ്യ നഗരസഭയാണ് കുംകുളം നഗരസഭ. നല്ല വീട് നല്ല നല്ല നഗരം പദ്ധതി ആവിഷ്‌കരിച്ചും അത് പൂര്‍ണ്ണമായി നടപ്പാക്കിയുമാണ് നഗരസഭ ഈ നേ’ം കൈവരിച്ചത്. മൂുമാസം നീണ്ടുനി വിപുലമായ ബഹുജന ക്യാമ്പയിനിലൂടെ നഗരത്തിലെ 13,195 വീടുകളിലും ഉറവിട ജൈവമാലിന്യ സംസ്‌കരണ ഉപകരണങ്ങളും അത്രയും വീടുകളില്‍ ഹരിതകര്‍മ്മസേന രജിസ്ട്രേഷനും ഉറപ്പാക്കി. നഗരത്തിലെ കച്ചവട കച്ചവടേതര സ്ഥാപനങ്ങളും ഓഫീസുകളിലും വേര്‍തിരിച്ച ജൈവ അജൈവ മാലിന്യങ്ങള്‍ കൈമാറുതിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു. 1800 രൂപ വിലയുള്ള ബയോബിും 13,500 രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റും 90 ശതമാനം സബ്സിഡിയോടെയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
ശ്മശാനഭൂമിയെ പൂങ്കാവനമാക്കി ഗുരുവായൂര്‍ നഗരസഭ മൂര ഏക്കറില്‍ മുഴുവന്‍ മാലിന്യങ്ങള്‍. അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരു സ്ഥലം. അങ്ങനെ ഒരു കാലത്ത് ശവക്കോ’യായും മാലിന്യക്കൂമ്പാരം നിറഞ്ഞും ദുര്‍ഗന്ധം പരത്തിയ സ്ഥലം ഇ് പൂങ്കാവനവും കു’ികളുടെ കളിയിടങ്ങളുമാണ്. മാലിന്യ നിക്ഷേപത്തിനെതിരെ നിരവധി സമര പരമ്പരകള്‍ അരങ്ങേറിയ കേന്ദ്രം കൂടിയായിരുു ഗുരുവായൂരിലെ ചൂല്‍പ്പുറത്തെ ശവക്കോ’. മഴക്കാലത്ത് ഇവിടെനിും വരു ദുര്‍ഗന്ധവും മലിനജലവും കാരണം സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുു.മൂക്ക് പൊത്താതെ ഇതുവഴി കടുപോകാന്‍ കഴിയുമായിരുില്ല.
വിവാഹം, ക്ഷേത്രദര്‍ശനം, തീര്‍ഥാടന ടൂറിസം എിങ്ങനെയായി പ്രതിവര്‍ഷം മൂു കോടിയിലധികം ജനങ്ങള്‍ വുപോകു ഗുരുവായൂരില്‍ മാലിന്യ നിക്ഷേപ കേന്ദ്രമായ ചൂല്‍പ്പുറത്ത് ശാസ്ത്രീയ മാലിന്യസംസ്‌കരണം വഴി സ്വപ്നതുല്യമായ മാറ്റങ്ങളാണ് സംഭവിച്ചത്. 2009ല്‍ ഗ്യാസ് ക്രിമറ്റോറിയം ആരംഭിച്ചാണ് ഈ വിപ്ലവമാറ്റത്തിന് തുടക്കം കുറിച്ചത്. പിീട് 3500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ മാലിന്യം വേര്‍തിരിക്കാന്‍ വിപുലമായ എംസിഎഫ് സംവിധാനം ഏര്‍പ്പെടുത്തി. വഴിയോര വിശ്രമകേന്ദ്രം, കു’ികള്‍ക്കായി കളിയിടം എിവയും സജ്ജീകരിച്ചു. കല്യാണമണ്ഡപങ്ങള്‍, ഹോ’ലുകള്‍ എിവിടങ്ങളിലെ ജൈവമാലിന്യത്തെ വളമാക്കി വില്‍പന നടത്താനും ഇതു വഴി കഴിഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കി. യൂസര്‍ ഫീ കളക്ഷന്‍, ബയോബിന്‍ വിതരണം എിവ കാര്യക്ഷമമാക്കി.
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റ് ഗുരുവായൂരില്‍ യാഥാര്‍ഥമായി. മലിനജലം സംസ്‌കരിച്ചശേഷം പുനരുപയോഗത്തിനുള്ള ജലമായി മാറ്റിയെടുക്കു ചക്കംകണ്ടത്തുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് കമ്മീഷന്‍ ചെയ്തതോടെ പ്രദേശവാസികള്‍ക്കും ക്ഷേത്രനഗരിയില്‍ എത്തു തീര്‍ഥാടകര്‍ക്കും ഒരുപോലെ ആശ്വാസമായി. ചക്കംകണ്ടത്ത് സ്ഥാപിച്ചിരിക്കു മൂ് ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മാലിന്യസംസ്‌കരണശാഖ, മൂ് സംഭരണ കിണറുകള്‍, മൂ് പമ്പ് ഹൗസുകള്‍, 7.34 കിലോമീറ്റര്‍ നീളമുള്ള സ്വീവറേജ് സംഭരണ ശൃംഖല, പമ്പുസെറ്റുകള്‍, ജനറേറ്ററുകള്‍, 256 മാന്‍ഹോളുകള്‍ എിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. 1973ല്‍ തുടക്കം കുറിച്ച പദ്ധതിയാണിത്.
മൂു സോണുകളില്‍ നിുള്ള മാലിന്യങ്ങള്‍ ഏറ്റവുമൊടുവില്‍ സംഭരിക്കുത് ഓമത്തെ പമ്പ്ഹൗസിലാണ്. അവിടെനി് മാലിന്യങ്ങള്‍ പൈപ്പ് വഴി ചക്കംകണ്ടം പ്ലാന്റിനു മുിലെ വലിയ ടാങ്കിലേക്ക്. ടാങ്കിലെ മാലിന്യങ്ങള്‍ പ്രത്യേക ചാനല്‍ വഴി പ്ലാന്റിലെ ഗ്രിഡ് ചേംബറിലേക്ക്. ചാനലില്‍ വെച്ച് സാന്ദ്രതയുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കപ്പെടും. ഗ്രിഡ് ചേംബറില്‍നി് പ്ലാന്റിലെ ടാങ്കിലേക്കും അവിടെനി് പമ്പ് ചെയ്ത് ബയോളജിക്കല്‍ റിയാക്ടറിലേക്കും. ബാക്ടീരിയ ഉപയോഗിച്ച് സംസ്‌കരണപ്രക്രിയ നടക്കു ഘ’മാണിത്. ഒടുവില്‍, കാര്‍ബ ഫില്‍’ര്‍ ചേമ്പറിലൂടെ മാലിന്യം കടത്തിവി’് വെള്ളത്തിലെ കോളിഫോമിന്റെ അംശങ്ങള്‍ വേര്‍തിരിച്ചശേഷം ശുദ്ധീകരിച്ച് പുറത്തേക്കു വിടും.