മാലിന്യമലയില്‍ നിാെരു പൂപ്പാടം

മാലിന്യമലയില്‍ നിാെരു പൂപ്പാടം
അഖില്‍ സദാശിവന്‍
മാധ്യമപ്രവര്‍ത്തകന്‍

ബ്രഹ്‌മപുരത്തിന് മുമ്പേ മാലിന്യമല ക്ലീനാക്കി സിക്സറടിച്ച സ്ഥലം കൊല്ലത്തുണ്ട്. പൂന്തോ’വും മലിനജല സംസ്‌കരണാന്റുമൊരുക്കി മാതൃക കാണിച്ച കുരീപ്പുഴ. രണ്ട് വര്‍ഷം മുമ്പാണ് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മിച്ച് ബയോമൈനിങ്ങിലൂടെ ഇവിടെനി് മാലിന്യം വേര്‍തിരിച്ചത്.
ദശാബ്ദങ്ങളായി കൊല്ലം ജനതയെ, നഗരസഭയെ ഏറെ പ്രതിസന്ധിയിലാക്കിയിരു വിഷയമായിരുു കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യം (ലെഗസി വേസ്റ്റ്). ബയോമൈനിങ്ങിലൂടെ വേര്‍തിരിച്ചാണ് കുരീപ്പുഴയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ സംയോജിത ബയോമൈനിങ്ങ് പദ്ധതിയും റംസാര്‍ സൈറ്റില്‍ നടപ്പാക്കു ലോകത്തിലെ ആദ്യപദ്ധതിയുമായ ചണ്ടി ഡിപ്പോയിലെ ബയോമൈനിങ്ങിനെക്കുറിച്ച് പഠിക്കാന്‍ ലോകബാങ്ക് സംഘം ഉള്‍പ്പെടെ നേരി’െത്തിയിരുു. പരിസ്ഥിതിക്ക് കോ’മുണ്ടാക്കാതെ മാലിന്യം നീക്കം ചെയ്യു സമ്പൂര്‍ണ്ണ ബയോമൈനിങ്ങ് രീതിയിലൂടെയാണ് മാലിന്യം വേര്‍തിരിച്ചത്. 16 ലക്ഷം ഘന മീറ്റര്‍ മാലിന്യം തറനിരപ്പില്‍നി് താഴേക്ക് ഉണ്ടായിരുു. 5.47 ഏക്കറിലായി 1,04,906 മീറ്റര്‍ ക്യൂബ് മാലിന്യമായിരുു കുരീപ്പുഴയില്‍ പതിറ്റാണ്ടുകളായി കെ’ിക്കിടിരുത്. തമിഴ്നാട് ഈറോഡ് ആസ്ഥാനമായ സിഗ്മ ഗ്ലോബല്‍ എന്‍വയോമെന്റ് സൊല്യൂഷന്‍സസ് ലിമിറ്റഡ് എ കമ്പനിയാണ് മാലിന്യം നീക്കുതിനായി കരാറെടുത്തത്. ഒരു ഘനമീറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ 1130 രൂപയായിരുു ചെലവ്. നീക്കംചെയ്ത് വേര്‍തിരിക്കു മാലിന്യം റീസൈക്കിള്‍ചെയ്ത് പുനരുപയോഗിക്കുതിന് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോയത്. വന്‍തോതില്‍ മണ്ണ്, ചെരുപ്പ്, പ്ലാസ്റ്റിക് തുടങ്ങിയവയാണ് കുരീപ്പുഴയിലെ കൂമ്പാരത്തില്‍നി് വേര്‍തിരിച്ചത്. പാറക്കല്ല്, തടി, ലോഹവസ്തുക്കള്‍, കുപ്പിച്ചില്ല് എിങ്ങനെ പന്ത്രണ്ട് വിവിധ ഘടകങ്ങളായി വേര്‍തിരിച്ച് പുനരുപയോഗത്തിനായി കൈമാറുകയായിരുു. ഇരുമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍, കുപ്പിച്ചില്ലുകള്‍, ടയറിന്റെ അവശിഷ്ടം, പാദരക്ഷയുടെ സോള്‍ തുടങ്ങിയവ പുനരുപയോഗിക്കുതിന് ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിരുു ബയോമൈനിങ്ങ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ കോര്‍പ്പറേഷന്‍ എന്‍ജിനിയറിംഗ്, ആരോഗ്യവകുപ്പുകളുടെ മേല്‍നോ’ത്തിലാണ് മാലിന്യം സംസ്‌കരിച്ചത്. ദക്ഷിണ കൊറിയയില്‍ നിുള്ള നൂതന സാങ്കേതികവിദ്യയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് മണ്ണിലെ മൈക്രോ പ്ലാസ്റ്റിക് അടക്കമുള്ള അംശങ്ങള്‍ പ്രത്യേക രീതിയില്‍ വേര്‍തിരിച്ചെടുക്കു രീതിയാണ് കുരീപ്പുഴയില്‍ പ്രാവര്‍ത്തികമാക്കിയത്. നീതി ആയോഗ്, ശുചിത്വമിഷന്‍, മലിനീകരണനിയന്ത്രണബോര്‍ഡ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ കുരീപ്പുഴ പ്ലാന്റ് സന്ദര്‍ശിച്ചിരുു.
ഒരുങ്ങുു മലിനജല
സംസ്‌കരണ പ്ലാന്റ്
മാലിന്യം നീക്കംചെയ്ത സ്ഥലത്ത് 31.92 കോടിരൂപ ചെലവില്‍ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലവില്‍ അന്തിമഘ’ത്തിലാണ്. പ്ലാന്റിന്റെ 90 ശതമാനം പണിയും പൂര്‍ത്തിയായി. അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. നഗരത്തിലെ 16 ഡിവിഷനുകളിലെ വീടുകളില്‍നിുള്ള ദ്രവമാലിന്യം പൈപ്പുകള്‍ വഴി പ്ലാന്റിലേക്കെത്തിക്കു പണികള്‍ പുരോഗമിക്കുകയാണ്. ഇതിനുളള്ള നെറ്റ് വര്‍ക്ക് സംവിധാനം ഉള്‍പ്പെടെ സ്ഥാപിക്കു ജോലികളാണ് ബാക്കിയുള്ളത്. പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ഒരു തരത്തിലുള്ള പ്രതിസന്ധിയും സൃഷ്ടിക്കാത്ത തരത്തില്‍ മൂവിങ്ങ് ബെഡ് ബയോ റിയാക്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. നഗരത്തിലെ ശൗചാലയ മാലിന്യമുള്‍പ്പെടെ മുഴുവന്‍ ദ്രവമാലിന്യവും കൈകാര്യം ചെയ്യുമ്പോള്‍ പ്ലാന്റില്‍ പ്രശ്നങ്ങളോ ദുര്‍ഗന്ധമോ ഉണ്ടാകില്ലെതാണ് പ്രത്യേകത.
പ്ലാന്റിലെത്തു മാലിന്യത്തിലെ ദ്രാവകഭാഗം വിവിധ ഘ’ങ്ങളായുള്ള സംസ്‌കരണത്തിലൂടെ ശുദ്ധജലത്തിനു തുല്യമായ അവസ്ഥയിലും ഖരപദാര്‍ഥങ്ങള്‍ വളമാക്കിയും മാറ്റും. ശുദ്ധജലം അഷ്ടമുടിക്കായലില്‍നി് 50 മീറ്റര്‍ അകലെയായി ഒഴുക്കും. പൈപ്പിടല്‍ ശ്യംഖല വിപുലീകരിക്കുതിനായി അമൃത് ഒും രണ്ട് പദ്ധതികളിലായി 149.04 കോടിയുടെ ഭരണാനുമതിയും ലഭിച്ചി’ുണ്ട്. ഇതിന് പുറമേ ബയോമൈനിങ്ങ് നടത്തിയ സ്ഥലത്ത് ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ സിഎന്‍ജി പ്ലാന്റും റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) സ്ഥാപിക്കുതിനുള്ള നടപടികളും നടുവരുു.
മാലിന്യമല ഓണക്കാലത്ത് ബന്ദിപ്പൂപാടം
മാലിന്യത്തിന്റെ ദുര്‍ഗന്ധം പേറിയിരു കുരീപ്പുഴ ചണ്ടിഡിപ്പോ കഴിഞ്ഞ ഓണക്കാലത്ത് ബന്ദിപ്പൂ പാടമായി മാറി. കോര്‍പ്പറേഷനും കൃഷിഭവനും തൊഴിലുറപ്പ് തൊഴിലാളികളും ഒത്തുചര്‍പ്പോള്‍ വിരിഞ്ഞത് ഓറഞ്ചും മഞ്ഞയും ബന്ദിപ്പൂക്കള്‍. ഓണത്തിന് പൂക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുത് ഒഴിവാക്കുക എ സന്ദേശം ഉയര്‍ത്തിയാണ് ബന്ദിപ്പൂക്കൃഷി ഒരുക്കിയത്. പൂപ്പാടം കാണാനും ചിത്രം പകര്‍ത്താനും നിരവധി ആളുകളെത്തിയിരുു.