ആത്മവിശ്വാസത്തോടെ സ്ത്രീപക്ഷ കേരളത്തിലേക്ക്
ആത്മവിശ്വാസത്തോടെ സ്ത്രീപക്ഷ കേരളത്തിലേക്ക്
വീണാ ജോര്‍ജ്
ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി
സമൂഹത്തില്‍ ഏറ്റവും കരുതലും പിന്തുണയും ആവശ്യമുള്ള വിഭാഗമാണ് സ്ത്രീകളും കു’ികളും. സ്ത്രീകളുടെയും കു’ികളുടെയും ക്ഷേമവും വികസനവും ഉറപ്പു വരുത്താനാണ് സംസ്ഥാനസര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ് രൂപവല്‍രിച്ചത്. വകുപ്പ് രൂപവല്‍ക്കൃതമായി കുറഞ്ഞ കാലം കൊണ്ട് ക്ഷേമകരമായ വിവിധ പദ്ധതികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുത്. സ്ത്രീശാക്തീകരണം, സ്ത്രീസുരക്ഷ, കു’ികളുടെ ക്ഷേമം, സുരക്ഷിതത്വം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുത്.
സ്ത്രീകളുടെ ജീവിതനിലവാരവും സുരക്ഷിതത്വവും തൊഴില്‍ സുരക്ഷയും ഉറപ്പാക്കാനായി ഒ’േറെ നടപടികള്‍ വനിതാശിശു വികസന വകുപ്പ് കൈക്കൊണ്ടു. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിും വിവിധ ഏജന്‍സികളില്‍നിും ലഭിക്കുത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിങ്ങ് ഏജന്‍സിക്കുള്ള ദേശീയ അംഗീകാരം സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ലഭിച്ചു. സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി വായ്പ വാങ്ങുതിനും വിതരണം ചെയ്യുതിനും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും അനുമതിയുള്ള ഏജന്‍സി എ നിലയിലാണ് പുരസ്‌കാരം. ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും അംഗീകാരം ലഭിക്കുത്. വനിതകളുടെ ഉമനത്തിനായി വനിത വികസന കോര്‍പ്പറേഷന്‍ നടത്തു പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുതിന് 340 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്പാവിതരണത്തിലൂടെ 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാണ് പരിശ്രമിക്കുത്.
സംരംഭകത്വ വികസനം
സ്ത്രീപക്ഷ ഉമനത്തിനായി നിലകൊള്ളു സംസ്ഥാന സര്‍ക്കാര്‍ വനിതകളുടെ സാമൂഹിക, സാമ്പത്തിക ഉമനത്തിനു വേണ്ടി നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുു. അതില്‍ ഏറ്റവും പ്രധാനപ്പെ’ ഓണ് സംരംഭകത്വ വികസന പരിപാടികള്‍. വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന കഴിഞ്ഞ നാലുവര്‍ഷത്തില്‍ 40,000 ല്‍ അധികം വനിതാസംരംഭങ്ങള്‍ തുടങ്ങി. ഇതിലൂടെ രണ്ടു ലക്ഷത്തില്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെ’ി’ുണ്ട്. 2000 ഓളം സ്ത്രീകള്‍ക്കും 75 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംരംഭകത്വ പരിശീലനം നല്‍കാന്‍ കഴിഞ്ഞു.
സുരക്ഷിത തൊഴില്‍
സ്ത്രീകളുടെ ഉമനത്തോടൊപ്പം അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനായി നടപടി സ്വീകരിച്ചു. 2013ലാണ് രാജ്യത്ത് തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് (ജഛടഒ അര,േ ഠവല ടലഃൗമഹ ഒമൃമാൈലി േീള ണീാലി മ േണീൃസുഹമരല ജൃല്‌ലിശേീി, ജൃീവശയശശേീി മിറ ഞലറൃലമൈഹ അര,േ 2013) നിലവില്‍ വത്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗിക അതിക്രമം തടയുതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനും നിരീക്ഷിക്കുതിനുമായി പോഷ് പോര്‍’ല്‍ ആരംഭിച്ചത്.
ആ ഘ’ത്തില്‍ ആയിരത്തോളം സ്ഥാപനങ്ങളില്‍ മാത്രമായിരുു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുത്. 2024 ആഗസ്റ്റില്‍ വകുപ്പ് ജില്ലാടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. എാലിപ്പോള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 17,600 ആയി ഉയര്‍ു. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീവല്‍രിക്കേണ്ടതുണ്ട്. 2025 മാര്‍ച്ച് എ’ോടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഐ.സി. കമ്മിറ്റികളുള്ള സംസ്ഥാനമായി കേരളം മാറും. ഇതിനോടൊപ്പം ഐടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുത്.
നിയമവുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത കു’ികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുതിനും കു’ികളെ സാമൂഹികക്രമവുമായി പുനഃസംയോജിപ്പിക്കുതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കു കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ സുപ്രീം കോടതി അഭിനന്ദിച്ചു. കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ യുഎന്‍ വിമണും അഭിനന്ദിച്ചിരുു. വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രാപ്തരാക്കാന്‍ ഡിജിറ്റല്‍ പാഠശാല പദ്ധതി, സ്ത്രീകള്‍ക്ക് വേണ്ടിയി’ുള്ള റീ സ്‌കില്ലിങ്ങ് പ്രോഗ്രാം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് പരിശീലനം, വിദേശത്ത് പോകു നേഴ്‌സുമാര്‍ക്ക് വേണ്ടി പ്രത്യേക പരിശീലന പരിപാടി തുടങ്ങിയവ നടപ്പിലാക്കി.
സ്ത്രീധന നിരോധന ച’ങ്ങളില്‍ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍’് ചെയ്യാനും ഓലൈന്‍ പോര്‍’ല്‍ സജ്ജമാക്കി. വിവാഹപൂര്‍വ കൗസലിങ്ങ് ആരംഭിച്ചു. ബാല്യകാലത്തില്‍ ത െപെകു’ികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്താന്‍ ധീര പദ്ധതി നടപ്പിലാക്കി. പുതിയ നിര്‍ഭയ നയം കൊണ്ടുവു. ആദിവാസി സ്ത്രീകളുടെ ഉമനത്തിനായി വനമിത്ര വനിതാശാക്തീകരണ പദ്ധതി നടപ്പാക്കി.
സ്ത്രീകളുടെ
ആരോഗ്യവും പ്രധാനം
സ്ത്രീകളുടെ ആരോഗ്യത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുു. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എ പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കു ക്യാമ്പയിനില്‍ ആദ്യ ഒരു മാസം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 വരെയാണ് ഈ ക്യാമ്പയിന്‍. ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കു സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എിവയ്ക്ക് സ്‌ക്രീനിങ്ങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുു. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുത്.
ആഗോളതലത്തില്‍ റിപ്പോര്‍’് ചെയ്യു ആകെ കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാര്‍ബുദം (11.5%). ഇന്ത്യയിലാക’െ ആകെ കാന്‍സറുകളില്‍ ഓമതാണ് സ്തനാര്‍ബുദം (13.5%). അതേസമയം സ്ത്രീകളിലെ കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുതും ചികിത്സിച്ച് ഭേദമാക്കാവുതുമാണ്. കാന്‍സര്‍ പലപ്പോഴും വളരെ താമസിു മാത്രമാണ് കണ്ടെത്തുത്. അതിനാല്‍ സങ്കീര്‍ണതകളും കൂടുതലാണ്. സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. അതിനാല്‍ എല്ലാ സ്ത്രീകളും ആരോഗ്യ കേന്ദ്രങ്ങളിലെത്തി കാന്‍സര്‍ ഇല്ലെ് ഉറപ്പാക്കു തരത്തിലാണ് ക്യാമ്പെയ്ന്‍ ആസൂത്രണം ചെയ്തി’ുള്ളത്. സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയി’ുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിങ്ങ് ഉണ്ടാകും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും. എല്ലാവരും ഈ സ്‌ക്രീനിങ്ങില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലെ് ഉറപ്പ് വരുത്തണം.
ആരോഗ്യവും സുരക്ഷിതത്വവും ആത്മവിശ്വാസവുമുള്ള സ്ത്രീകളാണ് പുരോഗമനനിലപാടുള്ള ഏതൊരു നാടിന്റെയും അടയാളം. ആ ലക്ഷ്യത്തിലേക്ക് രാജ്യത്തിന് മാതൃകയായി മുറേുകയാണ് കേരളം. എല്ലാവരും ഒപ്പം ഉണ്ടാകണം.