സൗജന്യചികിത്സയില്‍ അഭിമാനത്തോടെ കേരളം

സൗജന്യചികിത്സയില്‍
അഭിമാനത്തോടെ കേരളം

കേരളത്തിന്റെ ആരോഗ്യരംഗം സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരി’ മൂര വര്‍ഷമാണ് കട് പോയത്. കോവിഡിനൊപ്പം നിപ, മങ്കിപോക്‌സ്, സിക, മറ്റ് പകര്‍ച്ചവ്യാധികള്‍, പ്രളയാനന്തര വെല്ലുവിളികള്‍ എിവയേയും അതിജീവിക്കാന്‍ സാധിച്ചു. ഇത്രയേറെ വെല്ലുവിളികള്‍ നേരി’പ്പോഴും ആരോഗ്യ രംഗത്ത് വളരെയധികം വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. നമ്മുടെ പല ആരോഗ്യപദ്ധതികളും ദേശീയശ്രദ്ധയാകര്‍ഷിച്ചു. അതിലൊാണ് സൗജന്യചികിത്സ. രാജ്യത്ത് കഴിഞ്ഞ മൂ് വര്‍ഷമായി ഏറ്റവും അധികം സൗജന്യചികിത്സ നല്‍കു സംസ്ഥാനമാണ് കേരളം.
വിവിധ പദ്ധതികളിലൂടെയാണ് സംസ്ഥാനം സൗജന്യചികിത്സ ഉറപ്പാക്കുത്. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കു സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കു പദ്ധതിയാണ് കാസ്പ്. പദ്ധതിയില്‍ അംഗങ്ങളായ 581 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കിവരുത്. ഇത്തരത്തില്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സജ്ജമാക്കിയി’ുള്ള കാസ്പ് കിയോസ്‌ക്കുകള്‍ മുഖേന പദ്ധതിയുടെ അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കി വരുു. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേര്‍ക്കാണ് സൗജന്യചികിത്സ നല്‍കിയത്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ഈ പദ്ധതിയിലൂടെ ലഭിക്കുു. നിലവില്‍ കാസ്പിന് കീഴിലുള്ള 42 ലക്ഷം ഗുണഭോക്താക്കളില്‍ 20 ലക്ഷത്തിലധികം പേര്‍ക്കും പൂര്‍ണ്ണമായും സംസ്ഥാനമാണ് ധനസഹായം നല്‍കുത്. വിവിധ സൗജന്യ ചികിത്സകള്‍ക്കായി പ്രതിവര്‍ഷം 1600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുത്. എാല്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കുത് 150 കോടി രൂപ മാത്രമാണ്. മൊത്തം ചെലവിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുത്.
അപൂര്‍വ രോഗങ്ങള്‍ക്ക്
സൗജന്യചികിത്സാപദ്ധതികള്‍
രാജ്യത്ത് ആദ്യമായി അപൂര്‍വ രോഗചികിത്സയ്ക്കായി പ്രത്യേക പദ്ധതി ‘കെയര്‍’ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. എസ്.എ.ടി.യിലെ സെന്റര്‍ ഓഫ് എക്സലന്‍സ് വഴി വലിയ ചെലവുള്ള അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ചെയ്തു കൊടുക്കാന്‍ സാധിച്ചു. സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരു് നല്‍കു പദ്ധതിയും ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ഹീമോഫീലിയ ചികിത്സയില്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കു’ികള്‍ക്കും പ്രൊഫിലാക്സിസ് ചികിത്സ നല്‍കാനായി.
അര്‍ബുദ രോഗികള്‍ക്ക്
കാരുണ്യസ്പര്‍ശം
കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുതില്‍ രാജ്യത്തിനാകെ മാതൃകയാകു ചുവടുവയ്പ്പാണ് ഈ സര്‍ക്കാര്‍ നടത്തിയത്. കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുതിനെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ മരു് ലഭ്യമാക്കാന്‍ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിച്ചു. കേവലം മൂര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ മരുുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. പല മരുുകള്‍ക്കും 88 ശതമാനം വരെ വിലകുറച്ചാണ് ലഭ്യമാക്കിയത്. തീര്‍ത്തും ലാഭരഹിതമായി’ാണ് (സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്) ഈ മരുുകള്‍ ലഭ്യമാക്കുത്. ആരംഭത്തില്‍ 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുുകളായിരുത് ഇപ്പോള്‍ 252 മരുുകളാക്കി വര്‍ധിപ്പിച്ചി’ുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും കേരള മാതൃകയില്‍ ഇതുപോലെ നല്‍കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചി’ുണ്ട്. 2025ല്‍ കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
കാസ്പ് പദ്ധതിയില്‍ അംഗമല്ലാത്ത അര്‍ഹരായവര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാസഹായം ലഭ്യമാകുു. വൃക്ക സംബദ്ധമായ അസുഖങ്ങള്‍ക്ക് മൂ് ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ ചികത്സാസഹായം ലഭിക്കുു. 18 വയസില്‍ താഴെയുള്ള കു’ികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ കിരണം പദ്ധതി വഴിയും സൗജന്യ ചികിത്സ ഉറപ്പാക്കുു. ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7854 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്വകാര്യമേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരു ചികിത്സകള്‍ സൗജന്യമായോ മിതമായ നിരക്കിലോ സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങാന്‍ കഴിഞ്ഞു. അതില്‍ എടുത്തു പറയാവുതാണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, റോബോ’ിക്‌സ് ശസ്ത്രക്രിയ തുടങ്ങിയവ. ആദ്യമായി ജില്ലാ ആശുപത്രിതലത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഈ കാലഘ’ത്തില്‍ കേരളത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു.
കേള്‍വിശേഷി നഷ്ടപ്പെ’വര്‍ക്കുള്ള ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കി വരുു. ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീ’ില്‍ ത െസൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയു പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു. അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളില്‍ ത െസൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകു സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ഥ്യമാക്കി. ഇങ്ങനെ ധാരാളം വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമേഖലയില്‍ നടുവരുത്.
ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് സര്‍വേ പ്രകാരം പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔ’് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചറിനേക്കാള്‍ ചികിത്സാച്ചെലവ് പകുതിയായി കുറഞ്ഞി’ുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കു സംസ്ഥാനം കേരളമായതിനാലാണ് ഈ നേ’ം കൈവരിക്കാനായത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വരുതിന് മുമ്പ് 30,000 രൂപ മാത്രമാണ് സൗജന്യ ചികിത്സയ്ക്കായി നല്‍കിയിരുത്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ രണ്ടര ലക്ഷം ക്ലെയിമുകളാണ് സൗജന്യ ചികിത്സയ്ക്ക് ഉണ്ടായിരുത്. ഇപ്പോഴത് ആറേമുക്കാല്‍ ലക്ഷം കഴിഞ്ഞു. അതായത് 30,000 രൂപയില്‍ നിും അഞ്ച് ലക്ഷം രൂപ ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ചികിത്സാ ആനുകൂല്യം ലഭ്യമാക്കുു. സൗജന്യചികിത്സയില്‍ കേരളം നടത്തിയ ശക്തമായ നിലപാടിന്റേയും പ്രവര്‍ത്തനങ്ങളുടേയും ഫലമാണിത്.