പുരസ്‌കാരത്തിളക്കത്തില്‍ കേരളം
- നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയില്‍ (2023-24) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. തുടര്‍ച്ചയായി നാലാം തവണയാണ് എസ്ഡിജി സൂചികയില്‍ സംസ്ഥാനം ആദ്യസ്ഥാനം നേടുന്നത്.
- നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്
- വ്യവസായ സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനങ്ങളുടെ ദേശീയ റാങ്കിങ്ങില്‍ ഒന്നാമത്.
- 2024ലെ നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡിലെ (NECA) സംസ്ഥാന ഊര്‍ജ കാര്യക്ഷമതയില്‍ കേരളത്തിന് നേട്ടം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊര്‍ജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ ഊര്‍ജകാര്യക്ഷമത സൂചികയില്‍ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചത്.
- ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചിക-2024ല്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഒന്നാംസ്ഥാനം.
- കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ശുചിത്വത്തില്‍ കേരളം ഒന്നാമതെന്ന് കണ്ടെത്തിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്‌സ് 2024 റിപ്പോര്‍ട്ടിലാണ് അംഗീകാരം.
- നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) 2024ല്‍ രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടികയില്‍ കേരളത്തിലെ നാല് സര്‍വകലാശാലകളും 16 കോളേജുകളും ആദ്യ നൂറില്‍. മികച്ച സ്റ്റേറ്റ് പബ്ളിക് യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ യഥാക്രമം 9.10.11 സ്ഥാനങ്ങളില്‍ കേരള, കൊച്ചി, എംജി സര്‍വകലാശാലകള്‍. രാജ്യത്തെ സര്‍വകലാശാലകളുടെ മാത്രം റാങ്കിങ്ങില്‍ കേരള സര്‍വകലാശാല 21-ാം സ്ഥാനത്തും കൊച്ചിന്‍ സര്‍വകലാശാല 34-ാമതും.
- 2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തില്‍ ഇരട്ട പുരസ്‌ക്കാര നേട്ടവുമായി തിളങ്ങി കേരളം. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയതിന് ദീന്‍ ദയാല്‍ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. ദേശീയ തലത്തില്‍ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് നേടിയത്. പഞ്ചായത്ത് ക്ഷമത നിര്‍മാണ്‍ സര്‍വോത്തം സംസ്ഥാന പുരസ്‌ക്കാരം കില നേടി.
- ഡേറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്‌കാരം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം നേടിയത്.രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്ന പുരസ്‌കാരമാണിത്.
- കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമാണ് റിപ്പോര്‍ട്ട്.
- ആരോഗ്യമേഖലയില്‍ അതിനൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനം നടപ്പാക്കി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തനസജ്ജമായി.
- കേന്ദ്രത്തിന്റെ ആരോഗ്യമന്ഥന്‍ പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം, കാഴ്ചപരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍.
- വയോജനപരിപാലനത്തിലെ മാതൃകയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ വയോശ്രേഷ്ഠ സമ്മാന്‍
- മാതൃമരണം കുറയ്ക്കുന്നതില്‍ ബെസ്റ്റ് പെര്‍ഫോാമിങ്ങ് സ്റ്റേറ്റ് ദേശീയ പുരസ്‌കാരം കേരളത്തിന്
- ഭിന്നശേഷി ആരോഗ്യമേഖലയിലെ രാജ്യാന്തരസ്ഥാപനമായി വികസിച്ച തൃശൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന് (നിപ്മര്‍) യു.എന്‍ കര്‍മ്മസേന പുരസ്‌കാരം.
- മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് നല്‍കുന്ന ദേശീയ ഗുണനിലവാര അംഗീകാരമായ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി വയനാട് മെഡിക്കല്‍ കോളേജ്.
- രാജ്യത്ത് യുവാക്കള്‍ക്കിടയിലെ തൊഴില്‍ക്ഷമതയില്‍ മികച്ച നേട്ടവുമായി കേരളം. പതിനൊന്നാമത് ഗ്ലോബല്‍ സമ്മിറ്റ് ഓണ്‍ സ്‌കില്‍ ഡെവലപ്മെന്റ് 2024ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025 പ്രകാരം 22നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലെ തൊഴില്‍ക്ഷമതയില്‍ കേരളം രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
- രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) മൂന്നാം തവണയും പുറത്തിറക്കി കേരളം.
- രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
- വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ട്രെന്‍ഡിങ്ങ് ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി തിരുവനന്തപുരം. പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റ് സ്‌കൈ സ്‌കാനറിന്റെ 2025 ലെ പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം.
- ബേപ്പൂര്‍ സമഗ്ര ഉത്തരവാദി ടൂറിസം പദ്ധതിക്ക് ഐസിആര്‍ടി (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം) ഇന്ത്യ ചാപ്റ്ററിന്റെ 2024ലെ സുവര്‍ണ പുരസ്‌കാരം.
- കൊച്ചി വാട്ടര്‍ മെട്രോ ലോകനഗരങ്ങള്‍ക്ക് മാതൃകയെന്ന് യുഎന്‍ ഹാബിറ്റാറ്റ് റിപ്പോര്‍ട്ട്. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലും ലോകത്തിലെ മറ്റുനഗരങ്ങള്‍ക്കുള്ള സുസ്ഥിര നഗരവികസനമാതൃകയാണ് കൊച്ചി വാട്ടര്‍ മെട്രോയെന്നാണ് റിപ്പോര്‍ട്ട്.
- ശുചിത്വത്തിലും മാലിന്യനിര്‍ാര്‍ജനത്തിലും ദേശീയ നേട്ടം കൊയ്ത് കിന്‍ഫ്ര പാര്‍ക്കുകള്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (എഫ്ഐസിസിഐ) അഖിലേന്ത്യാതലത്തില്‍ ഏര്‍പ്പെടുത്തിയ സ്വച്ഛ് ഇന്‍ഡസ്ട്രി പാര്‍ക്ക് പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം കിന്‍ഫ്ര പാര്‍ക്കുകള്‍ സ്വന്തമാക്കി. എന്‍വയണ്‍മെന്റ് സസ്റ്റെയ്‌നബിലിറ്റി ചാമ്പ്യന്‍സ് വിഭാഗത്തില്‍ പാലക്കാട് ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ പാര്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ ചാമ്പ്യന്‍സ് വിഭാഗത്തില്‍ കളമശ്ശേരി ഹൈടെക് പാര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നേടിയത്.
- ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്‌കാര നേട്ടവുമായി കേരളം. 2024 ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ച് മത്സ്യബന്ധന മേഖലയില്‍ കേരളം നടത്തുന്ന സമഗ്രപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ ജില്ലയായി കൊല്ലത്തെ തെരഞ്ഞെടുത്തു.
- നഗര ഭരണ- ശുചിത്വ പ്രവര്‍ത്തനങ്ങളിലും നഗരസഭ നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിങ്ങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അര്‍ബന്‍ ഗവേണന്‍സ്, സാനിറ്റേഷന്‍ എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് നൂതന മാലിന്യസംസ്‌കരണ രീതികള്‍ സ്വീകരിക്കുക, സുസ്ഥിര ശുചിത്വ പദ്ധതികള്‍ നടപ്പാക്കുക, നഗര ശുചിത്വസംരംഭങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്ന നഗരഭരണത്തില്‍ നടപ്പിലാക്കിയ നൂതന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
- രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളുടെ കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ കടലുണ്ടിയും കുമരകവും തെരഞ്ഞെടുക്കപ്പെട്ടു.
- ദീന്‍ ദയാല്‍ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം(എന്‍.യു.എല്‍.എം.) മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2023-24ലെ സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ഇതോടെ തുടര്‍ച്ചയായി ഏഴു തവണ സ്പാര്‍ക്ക് അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി.
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം.
- സുസ്ഥിര വികസനത്തിനായുള്ള ഷാങ്ഹായ് ഗ്ലോബല്‍ അവാര്‍ഡിന് തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്‍ ഹാബിറ്റാറ്റിന്റെയും ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃതത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിന് തിരുവനന്തപുരം കോര്‍പ്പറേഷനെ തെരഞ്ഞെടുത്തത്.
- തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ രാജ്യത്തെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി തെരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐ.സി.എം.ആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഇടം നേടിയത്. കേരളത്തില്‍ നിന്നൊരു മെഡിക്കല്‍ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
- ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിങ്ങ് ഏജന്‍സിക്കുള്ള ദേശീയ അംഗീകാരവുമായി തുടര്‍ച്ചയായി രണ്ടാം തവണയും സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍. സംസ്ഥാനത്ത് വനിതകളുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഒന്നാംസ്ഥാനത്തേക്ക് െതരഞ്ഞെടുത്തത്.
- പബ്ളിക് അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ ‘അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍’ നല്‍കുന്ന ‘ഇന്നവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍” അംഗീകാരം സംരംഭക വര്‍ഷം പദ്ധതിക്ക്. സൊെസെറ്റിയുടെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത്. ി
രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനം
2016 (മെയ് മുതല്‍) : 26141
2017: 35911
2018 28025
2019 :35422
2020: 25914
2021 :26724
2022 :22393
2023 : 34110 എന്നിങ്ങനെയാണ് നിയമനക്കണക്ക്.
2024 ല്‍ 34,299 പേര്‍ക്ക് നിയമന ശുപാര്‍ശ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 34110 ആയിരുന്നു. രാജ്യത്താകെ നടന്ന പി എസ് സി നിയമനത്തിന്റെ 56 ശതമാനം നടന്നത് കേരളത്തില്‍. 2016 മുതല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 2,68,937 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം
രാജ്യത്ത് ഗ്രാമീണ മേഖലയില്‍ തൊഴിലാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനം കേരളത്തിലെന്ന് റിസര്‍വ് ബാങ്കിന്റെ 2023-24ലെ റിപ്പോര്‍ട്ട്. രോഗ്യ, സാമൂഹ്യമേഖലകളിലും ഏറ്റവും മികവ് കേരളത്തിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ക്ക് 893.6 രൂപ, കര്‍ഷകത്തൊഴിലാളികള്‍ക്ക് 807.2 രൂപ, കാര്‍ഷികേതര തൊഴിലാളികള്‍ക്ക് 735 രൂപ എന്നിങ്ങനെയാണ് കേരളത്തില്‍ ശരാശരി ദിവസക്കൂലി. ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണിത്. കെട്ടിടനിര്‍മ്മാണ തൊഴിലാളികളുടെ ദിവസക്കൂലി ദേശീയ ശരാശരി 417.3 രൂപയും കര്‍ഷകതൊഴിലാളികളുടേത് 372.7 രൂപയും കാര്‍ഷികേതര തൊഴിലാളികളുടേത് 371.4 രൂപയുമാണ്.