മുണ്ടക്കൈ മായാത്ത ഓര്‍മ്മച്ചിത്രം

രമേഷ് കുമാര്‍ വെള്ളമുണ്ട

മഴക്കാലത്തിന്റെ തുടക്കത്തില്‍ വയനാടന്‍ മഴയുടെയും നനുത്ത കാറ്റിന്റെയും കുളിരുനുകരാന്‍ മുണ്ടക്കൈയിലേക്കുള്ള യാത്ര ഞങ്ങള്‍ വയനാ’ുകാര്‍ക്കും ഹൃദ്യമായിരുു. വഴിനീളെയുള്ള തേയിലത്തോ’ങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകു വഴികള്‍. കല്‍പ്പറ്റയില്‍ നിും പുറപ്പെടു മുണ്ടക്കൈ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ അരിക് സീറ്റുകളും അങ്ങിനെ എത്രയോ പേര്‍ക്ക് ഗവിയിലേക്ക് എ പോലെ ആസ്വാദ്യമായിരുു. മേപ്പാടി പിി’ാല്‍ പി െകാഴ്ചകളുടെ ചിറാപുഞ്ചിയാണ്. ചാഞ്ഞും ചെരിഞ്ഞും പെയ്യു മഴകള്‍ മലയിറങ്ങി വരും. അതിന് പിാലെ മൂടുപടത്തിന്റെ കുടകള്‍ ചൂടി കോടമഞ്ഞ് പരാെഴുകും. ചൂരല്‍മലയിലെ പാലം കടാല്‍ മുണ്ടക്കൈയിലേക്കുള്ള കയറ്റം തുടങ്ങും. ഓം കയറ്റത്തിന്റെ നെറുകയില്‍ നിും സെന്റിനല്‍ റോക്കിനെ അടുത്തുകാണാം. വെളളാരംകല്ലിന്റെ വന്‍മതിലാണത്. ഈ വെള്ളാരങ്കല്ലില്‍ രത്നങ്ങള്‍ തേടി

സായ്പന്‍മാര്‍ കപ്പലുകയറിയെത്തിയതെല്ലാം പഴയകഥ. എാല്‍ ബ്രി’ീഷുകാര്‍ സ്ഥാപിച്ച സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് ഇപ്പോഴും പഴയകാലത്തിന്റെ ചൂടാറാത്ത വിശേഷങ്ങളുമായുണ്ടായിരുു. അതിനും മേലയൊണ് മുണ്ടക്കൈ എ ചെറുപ’ണം. മൂും കൂടിയ ഈ ചെറിയ കവലയാണ് മുണ്ടൈക്കാരുടെ വലിയങ്ങാടി. നാലഞ്ച് കടമുറികളും മറ്റുമായുള്ള ഈ കടകളില്‍ ഈ മലമുകളിലേക്ക് വേണ്ടത് എല്ലാമുണ്ട്. ഈ അങ്ങാടിയുടെ കരുതലിലാണ് ഈ മലമുകളിലും അടുപ്പ് പുകയുത്.
തൊ’ു താഴെ സീതാക്കുണ്ട് വെള്ളച്ചാ’ത്തിന്റെ പാറകളില്‍ തലതല്ലി പതയു സീതാക്കുണ്ടിന് വേനലിലും നിറഞ്ഞൊഴുകു കുളിരുള്ള കഥകള്‍ പറയാനുണ്ട്. അത്രയും മതി. കാഴ്ചകളുടെ വിരുായിരുു. ഈ ദേശത്തിലേക്ക് അങ്ങിനെ സഞ്ചാരികളുടെ ഇടതടവില്ലാത്ത ഒഴുക്കായിരുു. തേയിലത്തോ’ങ്ങളും പച്ചപ്പുകളും വലിയകുുകളും അതിലേറെ സ്നേഹമുള്ള മനുഷ്യരുമുള്ള മുണ്ടക്കൈ അങ്ങിനെയെല്ലാമായിരുു.
അതുവരെയും അധ്വാനത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടെയും ഭൂമികയായിരു ദേശം ഒറ്റ രാത്രികൊണ്ടാണ് ഒഴുകിപോയ ദുരന്തചിത്രമായി മാറിയത്.

തിരിച്ചറിയാത്തവരുടെ ശാന്തികവാടം
ഇപ്പോള്‍ മരണം ദുര്‍ബലമാക്കിയ ഒരു നാടിന്റെ നൊമ്പരങ്ങളെ മാറോടണച്ച് പുത്തുമല ശാന്തമായുറങ്ങുു. ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള യാത്രവഴിക്കരികില്‍ ഇനി അവര്‍ക്കെല്ലാം അന്തിയുറക്കമാണ്. നാടിനെ തുടച്ചുമാറ്റിയ ഉരുള്‍പൊ’ല്‍ ദുരന്തത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയ 42 മൃതദേഹങ്ങളും 180 ശരീരഭാഗങ്ങളുമാണ് ഈ മണ്ണില്‍ നിദ്രയിലലിയുത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊ’ല്‍ ദുരന്തത്തില്‍ 46 മൃതദേഹങ്ങളായിരുു തിരിച്ചറിയാത്തവരുടെ പ’ികയില്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കല്‍പ്പറ്റ നഗരസഭയുടെ പൊതുശ്മശാനത്തിലായിരുു ആദ്യ തവണ സംസ്‌കരിച്ചത്. പിീട് എല്ലാവര്‍ക്കുമായി പുത്തുമലയില്‍ ത െശ്മശാനം ഒരുങ്ങുകയായിരുു. സര്‍വ്വ മത പ്രാര്‍ത്ഥനയോടെയായിരുു മൃതദേഹങ്ങളുടെ സംസ്‌കാരം. ഓരോ മൃതദേഹങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് കുഴിമാടങ്ങള്‍. ശരീരഭാഗങ്ങള്‍ എല്ലാമായി അതിനരികില്‍ സംസ്‌കരിച്ചു. ഉരുള്‍ പൊ’ല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയും ജില്ലാ ഭരണകൂടവും മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. ഒരു നാടിന്റെ ഒത്തുചേര്‍ുള്ള യാത്രയില്‍ പുത്തുമലയും അടയാളമാണ്. 2019 ല്‍ 17 പേരുടെ ജീവന്‍ കവര്‍ മണ്ണിനരികില്‍ ഒരു നോവായി ഈ താഴ്വാരങ്ങളുമുണ്ടാകും.