നൂതന സംരംഭങ്ങള്‍ സാമൂഹിക ശാക്തീകരണത്തിന്

ജെ. ചിഞ്ചുറാണി
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി

പ്രതിസന്ധികള്‍ക്കുള്ളില്‍ നിന്ന് ജനങ്ങളുടേയും സംസ്ഥാനത്തിന്റെയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പുകള്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയാണ്. രാത്രികാല അടിയന്തര മൃഗ ചികിത്സാ പദ്ധതി, സാങ്കേതിക വിദ്യയിലൂടെ കര്‍ഷകനെയും ഉരുക്കളെയും കോര്‍ത്തിണക്കി ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്ന ‘ഇ-സമൃദ്ധ’ പദ്ധതി, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത കര്‍ഷകരുടെ ഉരുക്കുകള്‍ക്കു നഷ്‌ടപരിഹാരം, പുതിയ ഫാമുകള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം, ക്ഷീര സംഘങ്ങളുടെ നിയമ നിര്‍മ്മാണം ഇവയില്‍ ചിലതു മാത്രം. അതി ദരിദ്ര വിഭാഗത്തിൽപ്പെട്ടവരെ കൈ പിടിച്ചുയര്‍ത്താന്‍ ക്ഷീര വികസന വകുപ്പിന്റെ പുതിയ പദ്ധതികള്‍ നിലവില്‍ വന്നു.

രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം; ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും (152 ബ്ലോക്കുകൾ), തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളും, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുമുള്‍പ്പടെ 156 കേന്ദ്രങ്ങളിലും നടപ്പിലാക്കി വരുന്നു.

മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍; 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ 29 ബ്ലോക്കുകളിൽ, ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം മൂന്ന് മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍ പാലക്കാട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൂടാതെ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നൽകുന്നതിനായി ടെലി മെഡിസിന്‍ സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന രണ്ട് മൃഗ ചികിത്സ യൂണിറ്റുകള്‍ (മൊബൈല്‍ ടെലി വെറ്റിനറി യൂണിറ്റുകള്‍) RKI പദ്ധതി പ്രകാരം എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

വാതില്‍പ്പടി മൃഗ ചികിത്സാ സേവനത്തിന് 1962 ട്രോള്‍ ഫ്രീ നമ്പറുള്ള കേന്ദ്രീകൃത കാള്‍ സെന്റര്‍ സംവിധാനം നടപ്പിലാക്കി.

തിരഞ്ഞെടുക്കപ്പെട്ട 50 മൃഗ ചികിത്സാ കേന്ദ്രങ്ങളില്‍ വെറ്ററിനറി ബിരുദം നേടിയ പുതു വെറ്ററിനറി ഡോക്‌ടർമാരെ ജൂനിയര്‍ റസിഡന്റ്മാരായി നിയമിച്ചു.

സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഗോസമൃദ്ധി; ഇന്ന് രാജ്യത്തില്‍ ലഭ്യമായ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നിൽ മൃഗ സംരക്ഷണ പരിശീലനത്തിന്റെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.

പ്രത്യേക കന്നുകാലി വികസന-ഗോവര്‍ധിനി പദ്ധതികള്‍; പശുക്കുട്ടികളെ ദത്തെടുത്ത് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന-ഗോവര്‍ധിനി പദ്ധതികളുടെ കീഴില്‍ കൊണ്ടു വരുന്നു. കന്നുകുട്ടിയുടെ വളര്‍ച്ച ലക്ഷ്യമാക്കി ശാസ്ത്രീയമായ തീറ്റയുടെ ആവശ്യകത കണക്കാക്കി സബ്‌സിഡി നിരക്കില്‍ തീറ്റയും, ഇന്‍ഷ്വറന്‍സ് പരിരക്ഷയും ശാസ്ത്രീയ പരിപാലനവും ഉറപ്പാക്കുന്നു. ഒരു പശുകുട്ടിയ്‌ക്ക്  12500/ രൂപ സബ്‌സിഡി ലഭിക്കുന്നു.

കേരള ചിക്കന്‍ പദ്ധതി. 56.2866 കോടി രൂപയുടെ പദ്ധതിയാണ് റീബില്‍ഡ് കേരളയിലൂടെ അനുമതി ലഭിച്ചിട്ടുള്ളത്.

തെരുവു നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ തെരുവു നായ്ക്കളിലും വളർത്തു നായ്ക്കളിലും മൃഗസംരക്ഷണ വകുപ്പ് വാക്‌സിനേഷന്‍ നടത്തി വരുന്നു.

ക്ഷീരകര്‍ഷരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി പാല്‍വില ചാർജ്ജ് ശാസ്ത്രീയമായി പുതുക്കി. പാല്‍ വിൽപനവില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിച്ചപ്പോള്‍ അതിന്റെ 83.75%, അതായത് 5.052 രൂപ കര്‍ഷകര്‍ക്ക് പാല്‍ വിലയായി ലഭിക്കത്തക്ക രീതിയിലാണ് പുതുക്കിയത്.

ക്ഷീര സംഘങ്ങളില്‍ കൂടെയുള്ള പാല്‍ സംഭരണത്തില്‍ റെക്കാര്‍ഡ് വര്‍ധന രേഖപ്പെടുത്തി. നിലവില്‍ ഏകദേശം 20 ലക്ഷം ലിറ്റര്‍ പാലാണ് ക്ഷീര സഹകരണ സംഘങ്ങളിലൂടെയുള്ള പ്രതിദിന പാല്‍ സംഭരണം.

നഷ്‌ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിച്ചു.