ഫ്രം കേരള
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ വേദിയായ മെറ്റ് ഗാല വേദിയില്‍ വിരിച്ച പരവതാനി നിര്‍മിച്ചത് ആലപ്പുഴയില്‍. ചേര്‍ത്തല ആസ്ഥാനമായ ‘നെയ്ത്ത് എക്‌സട്രാടീവ്’ ആണ് ബക്കിങ്ഹാം കൊട്ടാരത്തെയും വൈറ്റ് ഹൗസിനെയും മെറ്റ് ഗാല വേദി ഉള്‍പ്പെടെ മനോഹരമാക്കി അലങ്കരിച്ചത്. 58 റോളുകളായി ഏകദേശം 6950 സ്‌ക്വയര്‍ മീറ്റര്‍ പരവതാനിയാണ് വിരിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണ മെറ്റ് ഗാലയ്ക്ക് വേണ്ടി പരവതാനി വിരിച്ച് കേരളത്തിന്റെ പെരുമ കൂടിയാണ് ‘നെയ്ത്ത്’ ലോക വേദികളിലേക്ക് എത്തിച്ചത്.
2016-ല്‍ നാഷനല്‍ ജോഗ്രഫിക്ക് മാസികയുടെ ‘എറൗണ്ട് ദി വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്’ പട്ടികയിൽ ഇടംപിടിച്ച് ആലപ്പുഴയിലെ കാക്കത്തുരുത്ത്. ഒരു ദിവസം കൊണ്ട് ലോകം ചുറ്റിയാല്‍ കാണേണ്ട 24 സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യയില്‍ നിന്നും കാക്കത്തുരുത്ത് മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഖരമാലിന്യ സംസ്‌കരണം വിജയകരമായി കൈകാര്യം ചെയ്യുന്നതിൽ അന്തര്‍ ദേശീയ തലത്തില്‍ ലോകത്തെ മികച്ച അഞ്ച് നഗരങ്ങളില്‍ ഒന്നായി യുണൈറ്റഡ് നേഷന്‍സ് എന്‍വയമെന്റ് പ്രോഗ്രാം ആലപ്പുഴയെ തിരഞ്ഞെടുത്തു.
കളേഴ്‌സ് ഓഫ് ഭാരത്’ എന്ന ട്വിറ്റര്‍ പേജില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ഗ്രാമങ്ങളുടെ പട്ടികയിൽ മൂന്നാമതായി ഇടം നേടി പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും.
കേരളത്തിന്റെ ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിക്ക് ആഗോള അംഗീകാരം. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്‌ള്യുടിഒ) ‘ആക്‌സസിബിള്‍ ഡെസ്റ്റിനേഷന്‍ അവാര്‍ഡ്
ലോകത്തെ ഏറ്റവും മികച്ച സോളാര്‍ ബോട്ടിനുള്ള പുരസ്‌കാരം നേടി കേരളത്തിന്റെ ‘ആദിത്യ’
ലോകത്തെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനമായി കേരളം. ലോകാരോഗ്യ സംഘടന യൂണിസെഫ് സ്‌പോൺസർ ചെയ്‌ത ‘ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’ (ബിഎഫ്എച്ച്‌ഐ) എ ആഗോള പദ്ധതിക്ക് കീഴിലാണ് കേരളം ഈ അപൂര്‍വ ബഹുമതി നേടിയത്.
ലോകത്തിലെ ഐതിഹാസിക ഭക്ഷണ ശാലകളില്‍ 11ാം സ്ഥാനത്ത് കോഴിക്കോട് പാരഗൺ. ക്രൊയേഷ്യ ആസ്ഥാനമായുള്ള ഓൺലൈന്‍ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് വിവിധ രാജ്യങ്ങളിലെ 150 റെസ്റ്റോറന്റുകള്‍ അടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചത്. ബിരിയാണിയാണ് പാരഗണിലെ ഐക്കോണിക് വിഭവമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്‌ട്ര സഭയുടെ പുരസ്‌കാരം കേരളത്തിന്. യുഎന്‍ഐഎടിഎഫ് (യുണൈറ്റഡ് നാഷ ഇന്റര്‍ ഏജന്‍സി ടാസ്‌ക് ഫോഴ്‌സ്) എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിത ശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവർക്ക് നല്‍കി വരുന്ന അവാര്‍ഡാണ് 2020 ല്‍ ആദ്യമായി കേരളത്തിന് ലഭിച്ചത്.
പ്രമുഖ രാജ്യാന്തര ടൂറിസം മാഗസിനായ ‘കോണ്ടേനാസ്റ്റ് ട്രാവലര്‍’ ന്റെ ലോകത്ത് 2022ല്‍ കണ്ടിരിക്കേണ്ട 30 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കോട്ടയത്തെ അയ്‌മനം ഗ്രാമം.
പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്‌ളാറ്റ്‌ഫോം ആയ ബുക്കിംഗ് ഡോട് കോം ആഗോളാടിസ്ഥാനത്തില്‍ നടത്തിയ സർവേയിൽ മോസ്റ്റ് വെല്‍ക്കമിങ് റീജ്യന്‍ വിഭാഗത്തില്‍ കേരളം ഒന്നാമത്.
ഇന്ത്യ ടുഡേ വാര്‍ത്താ മാസികയുടെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് സര്‍വേ 2021ല്‍ ഹാപ്പിനസ് ഇന്‍ഡക്സില്‍ കേരളം ഒന്നാമത്.
ട്രാവല്‍ പ്‌ളസ് ലിഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാഗസിന്‍ 2022 ലെ മികച്ച വിവാഹ ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുത്തു.
അന്താരാഷ്ര്ട അംഗീകാരമായ ബ്‌ളൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ നേടി കോഴിക്കോട്ടെ കാപ്പാട് ബീച്ചും. ഉയർന്ന പാരിസ്ഥിതിക സൗഹൃദം, ഗുണ നിലവാരം എന്നിവയെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്ക് നൽകുന്ന അംഗീകാരമാണിത്.
2023 ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തിരഞ്ഞെടുത്ത് ന്യൂയോര്‍ക്ക് ടൈംസ്. ടൈം മാഗസിന്‍ പട്ടികയിൽ കണ്ടിരിക്കേണ്ട 50 മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായി കേരളം. അന്താരാഷ്ട്ര ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുത്.
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമത്
പബ്‌ളിക് അഫയേഴ്‌സ് സൂചികയില്‍ ഒന്നാമത്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്‌ഠതാ സൂചികയില്‍ ഒന്നാമത്
നീതി ആയോഗിന്റെ സൂചിക പ്രകാരം ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം
ഇന്ത്യാ ടുഡേയുടെ 2021 ഹാപ്പിനെസ് ഇന്‍ഡക്‌സ് സര്‍വ്വേയില്‍ ഒന്നാമത്
നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ തുടര്‍ച്ചയായി നാല് വര്‍ഷവും ഒന്നാമത്
നീതി ആയോഗിന്റെ സംസ്ഥാന ഊര്‍ജ കാലാവസ്ഥ സൂചികയില്‍ രണ്ടാമത്
2022 ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ അവാര്‍ഡ്
മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം
പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷം ചെലവിട്ടത് 55,330 കോടി രൂപ