ആദ്യം

ആദ്യ ക്രിസ്‌മസ് കേക്ക്
ഇന്ത്യയില്‍ ‘ആദ്യ’ ക്രിസ്‌മസ് കേക്ക് ഉണ്ടാക്കിയത് കേരളത്തില്‍. 1880ലാണ് മാമ്പള്ളി ബാപ്പു തലശ്ശേരിയില്‍ റോയല്‍ ബിസ്‌ക്കറ്റ് ഫാക്‌ടറി തുടങ്ങിയത്. അവിടേക്ക് ബ്രിട്ടണില്‍ നിന്ന് വന്ന മര്‍ഡോക്ക് ബ്രൗണ്‍ എന്ന കച്ചവടക്കാരന്‍ ഒരു കേക്കുണ്ടാക്കി തരാന്‍ ആവശ്യപ്പെടുന്നു. മ്യാന്‍മറില്‍ നിന്ന് (അന്നത്തെ ബര്‍മ) ബ്രെഡും ബിസ്‌കറ്റുമുണ്ടാക്കാന്‍ പഠിച്ച ബാപ്പു, ബ്രൗണിന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം തന്റേതായ പരീക്ഷണങ്ങളും കൂട്ടിച്ചേര്‍ത്ത് കേക്ക് ഉണ്ടാക്കി. അങ്ങനെയാണ് ഇന്ത്യയില്‍ ‘ആദ്യത്തെ’ ക്രിസ്‌മസ് കേക്ക് പിറക്കുന്നത്. 1883ല്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രിസ്‌മസ് കേക്ക് കേരളത്തില്‍ ഉണ്ടായത്.

ലോകത്തിലെ ഏറ്റവും പുരാതനമായ തേക്കുതോട്ടം
ലോകത്തിലെ ഏറ്റവും പുരാതനമായ തേക്കുതോട്ടം ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള കനോലി പ്ലോട്ട് ആണിത്. 1840 ല്‍ ഉണ്ടാക്കിയ ഈ തേക്ക് തോട്ടം 2.31 ഹെക്‌ടറുകളിലായി വ്യാപിച്ചു കിടക്കുന്നു. തോട്ടം നിര്‍മിച്ച എച്ച്.വി കനോലിയുടെ പേരാണ് പ്ലാന്റേഷനും നല്‍കിയിരിക്കുന്നത്.

ഒരേയൊരു മേരി…നിയമസഭാംഗമായ ഇന്ത്യയിലെ ആദ്യ വനിതയാണ് മേരി പുന്നന്‍ ലൂക്കോസ്. വൈദ്യ ബിരുദം നേടിയ ആദ്യ കേരളീയ വനിത, ലോകത്തിലെ തന്നെ ആദ്യ വനിതാ സര്‍ജന്‍സ് ജനറല്‍, ഇന്ത്യയുടെ ആദ്യ വനിതാ നിയമ സഭാംഗം എന്നീ നിലകളില്‍ പ്രശസ്‌തയാണ് മേരി പുന്നന്‍ ലൂക്കോസ്. തിരുവിതാംകൂര്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലെ ആദ്യ വനിതാ പ്രതിനിധിയും കൂടിയാണ്. റീജന്റ് മഹാറാണി സേതുലക്ഷ്‌മി ഭായിയുടെ കാലത്താണ് ആദ്യമായി ഒരു വനിതയെ തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയിലേക്ക് നോമിനേറ്റ് ചെയ്‌തത് (1924-1931). വിവിധ കാലയളവുകളിലായി ഏഴു തവണ അവര്‍ നിയമ നിർമ്മാണ സഭകളിലുണ്ടായിരുന്നു. 1975 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു.

ശിശു സൗഹൃദം കേരളംആദ്യ ശിശു സൗഹൃദ സംസ്ഥാനമാണ് കേരളം. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുകയും മുലയൂട്ടല്‍ ശിശുക്കളുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന ബോധവത്കരണം നടത്തുകയും ചെയ്‌തതിലൂടെയാണ് ചെയ്തതിലൂടെയാണ് കേരളത്തിന് 2002 ല്‍ ലോകത്തിലെ ആദ്യ ശിശു സൗഹൃദ സംസ്ഥാനം എന്ന ബഹുമതി ലഭിച്ചത്.

ഏത് സേവനവും ഇ-സേവനത്തിലൂടെരാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചിട്ടുണ്ട്. പരമാവധി സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യതയോടെ അതിവേഗം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് നടപടി. ഇതിന്റെ ഭാഗമായി ഇ സേവനം എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനു രൂപം നല്‍കി. 885 സേവനങ്ങള്‍ ഇസേവനം പോര്‍ട്ടലിലൂടെ (services.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ച സംസ്ഥാനം കേരളംട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് കേരള സാമൂഹ്യനീതി വകുപ്പ് നയം രൂപവല്‍ക്കരിച്ചത്. 2015 നവംബര്‍ 13 നാണ് കേരളം ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചത്.

വൈക്കം മുതല്‍ സ്വാതന്ത്യം വരെഅയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരമാണ് വൈക്കം സത്യഗ്രഹം. കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം കേന്ദ്രീകരിച്ചാണ് സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ഗ്രാമവീഥികളായി പ്രഖ്യാപിച്ചിരുന്ന വൈക്കം ക്ഷേത്ര പരിസരത്തുള്ള നിരത്തുകളില്‍ സഞ്ചാര വിലക്കുണ്ടായിരുന്ന കാലം. ഇതിനെതിരെ 1924 മാര്‍ച്ച് 30 ന് തുടങ്ങി 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹ പ്രസ്ഥാനമാണിത്. ക്ഷേത്രത്തിലേക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ലക്ഷ്യം നേടിയെടുത്താണ് സമരം അവസാനിച്ചത്.

രാജ്യത്തെ ആദ്യ സൂപ്പര്‍ ഫാബ് ലാബ്
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാല
രാജ്യത്തെ ആദ്യ ഗ്രാഫീന്‍ സെന്റര്‍
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് ഡിജിറ്റല്‍ പ്ലാറ്റിനം ഐക്കണ്‍ അവാര്‍ഡ്
വാഴപ്പള്ളി ശാസനം

മഹോദയപുരം ആസ്ഥാനമാക്കിയ ചേര (കുലശേഖര) രാജാക്കന്മാരുടേതായി കേരളത്തില്‍നിന്നു കണ്ടെടുത്ത ശിലാശാസനമാണ് വാഴപ്പള്ളി ശാസനം. വാഴപ്പള്ളി ശാസനം’ ആണ് ഇതുവരെ കണ്ടെടുക്കപ്പെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങള്‍ കാണിക്കുന്ന ആദ്യത്തെ രേഖ. ശാസനങ്ങളില്‍ നിന്നു വെളിപ്പെടുന്ന ആദ്യ കുലശേഖരപ്പെരുമാള്‍ ഈ ശാസനത്തിലെ രാജശേഖര ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ 12-ാം ഭരണ വര്‍ഷത്തില്‍ (എ.ഡി. 830) എഴുതപ്പെട്ടു. വാഴപ്പള്ളി മഹാക്ഷേത്ര പരിസരത്ത് നിന്നുമാണ് ശാസനം കണ്ടെത്തിയത്.