ഭൂരഹിതരില്ലാത്ത നവകേരളത്തിലേക്ക്
മികവിന്റെ മാതൃക / തിരുവനന്തപുരം
ഭൂരഹിതരില്ലാത്ത നവകേരളം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാകുന്ന നാള്‍ വിദൂരമല്ല എന്നതിന് അടയാളമായി അഭിമാനകരമായ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം ജില്ല വനാവകാശ നിയമ പ്രകാരം 981 പേർക്ക് 692.94 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കുകയും ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം ഒന്‍പത് പേര്‍ക്ക് 1.35 ഏക്കര്‍ ഭൂമി വാങ്ങി വിതരണം ചെയ്യുകയും ചെയ്തു.
വിതുര പഞ്ചായത്തിലെ ചെറ്റച്ചലില്‍ ഭൂമിയ്ക്കായി രണ്ട് പതിറ്റാണ്ടായി നടത്തി വരുന്ന സമരം അവസാനിപ്പിച്ച് വനാവകാശ നിയമ പ്രകാരം 33 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ നല്‍കി. തിരുവനന്തപുരം കൂടാതെ പാലക്കാട് ജില്ലയും ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ ഇല്ലാത്ത ജില്ലയായി മാറുകയാണ്. വനാവകാശ നിയമ പ്രകാരം ജില്ലയില്‍ 358 പേര്‍ക്ക് 1536.68 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കി. ഇതില്‍ 336 പേര്‍ അട്ടപ്പാടി മേഖലയിലുളളവരാണ്. ലാന്‍ഡ് ബാങ്ക് പദ്ധതി പകാരം 51 പേര്‍ക്ക് 11.73 ഏക്കര്‍ ഭൂമി വാങ്ങി വിതരണംചെയ്തു. നിഷിപ്‌ത വനഭൂമി വിതരണ പദ്ധതി പ്രകാരം എട്ട് കുടുംബങ്ങള്‍ക്ക് എട്ട് ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്.