നെഞ്ചോടു ചേര്‍ത്ത്
സങ്കീര്‍ണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുരുന്നുകള്‍ക്ക് സൗജന്യമായ ചികിത്സാ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹൃദ്യം. പതിനെണ്ണായിരത്തിലധികം കുട്ടികളാണ് ഈ പദ്ധതിയിലൂടെ ചികിത്സാ സഹായത്തിനായി കാത്തിരിക്കുന്നത്. ആറായിരത്തലധികം കുട്ടികള്‍ക്ക് ഇതിനോടകം ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
ഈ വര്‍ഷം മാത്രം 354 സൗജന്യ ശസ്ത്രക്രിയ നടത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളുടേയും പരിശോധന ഉറപ്പാക്കുന്ന സര്‍ക്കാര്‍ ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങളുള്ള കുട്ടികൾക്ക് ശിശുരോഗ വിദഗ്‌ധൻ്റെ സഹായത്തോടെ എക്കോ ഉള്‍പ്പെടെയുള്ള പരിശോധനകളിലൂടെ രോഗ നിര്‍ണ്ണയം നടത്തുന്നു ആര്‍.ബി.എസ്.കെ. സിക്രീനിങ്ങ് വഴിയും ഹൃദ്രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ കണ്ടെത്തുന്നു. സഹായം നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്.
- ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ തുടര്‍ ചികിത്സകള്‍ സൗജന്യം.
- എം പാനല്‍ ചെയ്ത സ്വകാര്യആശുപത്രികളിലും ശസ്ത്രക്രിയ.
- അടിയന്തര ഘട്ടങ്ങളില്‍ 24 മണിക്കൂറിനകം വിദഗ്‌ധ ചികിത്സ.
- ആരോഗ്യ പ്രവര്‍ത്തകരുടെ ഗൃഹ സന്ദര്‍ശന വേളയില്‍ കുട്ടികളെ പരിശോധിക്കുന്നതിലൂടെയും അംഗനവാടികളിലും സ്‌ക്കൂളിലും നടത്തുന്ന ആര്‍.ബി.എസ്.കെ. സിക്രീനിങ്ങ് വഴിയും ഹൃദ്രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ രോഗതീവ്രത അനുസരിച്ച് പട്ടിക തയ്യാറാക്കി അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കുന്നു.
- സൗജന്യ ഐ.സി.യൂ ആംബുലന്‍സ് സംവിധാനം.
- കുട്ടികള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി.
അപേക്ഷകള്‍ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴി മാത്രം. ലോഗിന്‍ ചെയ്യൂ.
hridyam.kerala.gov.in
കൂടുതല്‍ വിവരങ്ങള്‍ക്ക്
ദിശ 1056 അല്ലെങ്കില്‍ 0471-2552056