ശാസ്ത്രീയമായി പഠിക്കാം നിര്‍മ്മാണം
-ഡോ. ബി. സുനില്‍ കുമാര്‍
ഡയറക്‌ടർ, ഐ.ഐ.ഐ.സി
നിര്‍മ്മാണ മേഖലയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവര്‍ മുതല്‍ ഉന്നത ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍മാര്‍ വരെയുണ്ട്. റോഡുകള്‍, പാലങ്ങള്‍, സൗധങ്ങള്‍, വലിയ കെട്ടിടങ്ങള്‍, ഓഫീസുകള്‍ എന്നിവയെല്ലാം ഈ സമൂഹത്തിന്റെ സംഭാവനയാണ്. ഇതര സംസ്ഥാന തൊഴിലാളികളും ഇതിന്റെ ഭാഗമാണ്. തൊഴില്‍ കൃത്യമായി പരിശീലിച്ചു അംഗീകാരം നേടിയവരാണോ ഇവരൊക്കെ എന്ന ചോദ്യം ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. ഇവിടെയാണ് കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാ സ്‌ട്രക്‌ചർ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ.ഐ.ഐ.സി) നടത്തുന്ന കോഴ്‌സുകളുടെ പ്രസക്തി.
തൊഴില്‍ വകുപ്പിന്റെ കേരള അക്കാദമി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റിന്റെ കീഴില്‍ നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായ ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐ.ഐ.ഐ.സിയുടെ പ്രവര്‍ത്തന മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
സമ്പൂര്‍ണ്ണ നിര്‍മ്മാണ പഠനം
നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പുള്ള പാരിസ്ഥിതിക പഠനം, രൂപരേഖ തയ്യാറാക്കല്‍, പദ്ധതി നടത്തിപ്പ് മേല്‍നോട്ടം, പൂര്‍ത്തീകരണം, പരിപാലനം എന്നിങ്ങനെയുള്ള ഓരോ ഘട്ടവും പരിശീലനത്തിന്റെ ഭാഗമാണ്. ടെക്‌നിഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ എന്നിങ്ങനെയുള്ള മൂന്നു തലങ്ങളിലായാണ് പരിശീലനങ്ങള്‍.
ആരോഗ്യം, പാരിസ്ഥിതിക പഠനം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ധാരണയും പ്രയോഗികതയിലൂന്നിയ തൊഴില്‍ നൈപുണ്യവും ആണ് ലക്ഷ്യം.
നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഗുണ പരിശോധന നിര്‍ണ്ണയിക്കുവാനുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നിഷ്യന്‍ ലെവല്‍-4, നിര്‍മ്മാണ രൂപരേഖ തയ്യാറാക്കുവാനുള്ള ഡ്രാഫ്‌ട്‌സ്‌മാൻ സിവില്‍ വര്‍ക്‌സ് ലെവല്‍-4, സ്ഥലം അളക്കാനും അടയാളപ്പെടുത്താനും പരിശീലിപ്പിക്കുന്ന അസിസ്റ്റന്റ് സര്‍വേയര്‍, മേസണ്‍, പ്ലംബര്‍, ഇലക്ട്രിഷ്യന്‍, പെയിന്റര്‍ എന്നിങ്ങനെ ഒട്ടേറെ പരിശീലനങ്ങള്‍ ടെക്‌നിഷ്യന്‍ തലങ്ങളില്‍ ഉള്‍പ്പെടുന്നു.
പോസ്റ്റ് ഗ്രാറ്റുവേറ്റ് ഡിപ്ലോമകള്‍
ബി-ടെക് സിവില്‍, ബി-ആര്‍ക്ക്, ബി-ടെക് മെക്കാനിക്കല്‍, ബി-ടെക് ഇലക്ട്രിക്കല്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചവര്‍ക്ക് മാനേജീരിയല്‍ തല പരിശീലനങ്ങള്‍. പോസ്റ്റ്ഗ്രാഡുവേറ്റ് ഡിപ്ലോമയാണ് പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്കു ലഭിക്കുക. ബി-ടെക് സിവില്‍, ബി-ആര്‍ക്ക് പൂര്‍ത്തീകരിച്ചവര്‍ക്ക് അഡ്വാൻസ്‌ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, അര്‍ബന്‍ പ്ലാനിങ്ങ് ആന്‍ഡ് മാനേജ്‌മെന്റ്, ബില്‍ഡിങ്ങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്ങ്, ബി-ടെക് സിവില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായി ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, റോഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, ഏതെങ്കിലും വിഷയത്തില്‍ എന്‍ജിനീയറിങ്ങ് ബിരുദമുള്ളവര്‍ക്കും ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിങ്ങ്, ബി-ടെക് മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങ് യോഗ്യതയുള്ളവര്‍ക്ക് എം.ഇ.പി. സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിങ്ങനെയാണ് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ മാനേജീരിയല്‍ പരിശീലനങ്ങള്‍.
പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബി-ടെക് സിവില്‍, ഡിപ്ലോമ സിവില്‍, സയന്‍സ് ബിരുദധാരികള്‍, ബി-ആര്‍ക്ക്, ബി.എ. ജോഗ്രഫി യോഗ്യതയുള്ളവര്‍ക്ക് ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബി-ടെക് സിവില്‍, ബി- ആര്‍ക്ക് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ബില്‍ഡിങ്ങ് ഇന്‍ഫര്‍മേഷന്‍, മോഡലിങ്ങ് എന്നിങ്ങനെയുള്ള പരിശീലനങ്ങളെ ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് പ്രകാരമുള്ള ലെവല്‍-5 പരിശീലനങ്ങള്‍ക്കു തത്തുല്യമായ രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍മ്മാണരംഗത്തെ ഡിജിറ്റല്‍പരിവര്‍ത്തനം
പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുള്ള കരിക്കുലമാണ് ഭൂരിഭാഗം പരിശീലനങ്ങളിലും ഉപയോഗിക്കുന്നത്. മേഖലയില്‍ ജോലി ചെയ്ത അനുഭവ പരിചയം ഉണ്ടായിട്ടും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കാരണം അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കായി റെക്കഗ്‌നിഷന്‍ ഓഫ് പ്രയര്‍ ലേണിങ്ങ് പദ്ധതിയും മികച്ച തൊഴിലിട പരിശീലനവും ഒരുക്കിയിട്ടുണ്ട്.
ഹ്രസ്വകാല പരിശീലനങ്ങള്‍
പ്ലസ്‌ടു (വൊക്കേഷണല്‍), ഡിഗ്രി, പോളിടെക്‌നിക്, എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യവുമുണ്ട്. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട എന്‍.സി.വി.ടി, എ.ഐ.സി.ടി.ഇ ചട്ടക്കൂട് പ്രകാരമുള്ള പരിശീലനങ്ങളാണ് നല്‍കി വരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പരിശീലനങ്ങള്‍
ഉദ്യോഗസ്ഥ തലത്തിലുള്ള പരിശീലനങ്ങള്‍ക്കു പ്രത്യേക രീതിയില്‍ തയ്യാറാക്കിയ കരിക്കുലമാണുള്ളത്. ജീവനക്കാരുടെ മികവുയര്‍ത്താനായി സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ സ്വീകരിക്കുന്നു. കേന്ദ്ര കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍, കേരള തുറമുഖ വകുപ്പിന്റെ എന്‍ജിനീയര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, സമഗ്രശിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട അധ്യാപകര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ തുടങ്ങിയ അനവധി ഉദ്യോഗസ്ഥര്‍ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ വ്യാവസായിക മേഖലയും അക്കാദമിക് തലവും തമ്മിലുള്ള വിടവ് നികത്തി പ്രയോഗികതയില്‍ ഊന്നിയുള്ള പഠന സമ്പ്രദായമാണ് ഐ.ഐ.ഐ.സി പിന്തുടരുന്നത്.