നല്ല ഭാവിക്കായി… പഠന വൈവിധ്യമൊരുക്കി കേരളം

-ഡോ. എസ്.രാജൂ കൃഷ്ണന്‍
കൊളിജിയറ്റ് എഡ്യുക്കേഷന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍
-എന്‍ട്രന്‍സ് പരീക്ഷ മുന്‍ ജോയിന്റ് കമ്മിഷണര്‍,
വിദ്യാഭ്യാസ വിദഗ്‌ധൻ 

കെ ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സ് 

കേരള സര്‍ക്കാര്‍ സ്ഥാപനമായ, കോട്ടയം (തേക്കുംതല) കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സ്, സിനിമ മേഖലയിലെ വിവിധ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രമുകൾ നടത്തുന്നു. ആക്ടിംഗ്, ആനിമേഷൻ & വിഷ്വല്‍ ഇഫക്ട്‌സ് എന്നീ രണ്ട് ഡിപ്ലോമ പ്രോഗ്രാമുകൾക്ക്, പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സ്ക്രിപ്‌റ്റ് റൈറ്റിങ്ങ് & ഡയറക്ഷന്‍, എഡിറ്റിങ്ങ്, സിനിമാറ്റോഗ്രഫി, ഓഡിയോഗ്രാഫി  എന്നിവയിലാണ് പോസ്റ്റ് ഗാജുവേറ്റ് ഡിേപ്ലാമ പ്രോഗ്രാമുകൾ. അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
https://www.krnnivsa.com

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഫാഷന്‍ ടെക്‌നോളജി, കണ്ണൂര്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എൻ ഐ എഫ് ടി) കണ്ണൂര്‍ കേന്ദ്രത്തിൽ ബിരുദ തലത്തില്‍, ബാച്ചിലര്‍ ഓഫ് ഡിസൈൻ (ബി.ഡസ്) -ഫാഷന്‍ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ് വിയര്‍ ഡിസൈൻ, ഫാഷന്‍ കമ്യൂണിക്കേഷൻ; ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി(ബി.എഫ്.ടെക്) എന്നീ പ്രോഗ്രാമുകളും മാസ്റ്റേഴ്‌സ് തലത്തില്‍ മാസ്റ്റര്‍ ഓഫ് ഡിസൈൻ    (എം.ഡസ്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്മെന്റ് (എം.എഫ്.എം) എന്നീ പ്രോഗ്രാമുകളും നടത്തുന്നു.
https://www.nift.ac.in/kannur/

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, കൊല്ലം

കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പിന്റെ സ്ഥാപനമായ,  കൊല്ലം ചന്ദനത്തോപ്പിലെ കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ എസ് ഐ ഡി),  നാല് വർഷത്തെ ബാച്ചിലര്‍ ഓഫ് ഡിസൈൻ  (ബി.ഡിസ്) പ്രോഗ്രാമും രണ്ട് വര്‍ഷം ദൈർഘ്യമുള്ള ഡിസൈൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളും നടത്തുന്നു. ഡിപ്ലോമ പ്രോഗ്രാമുകൾക്കും എ.ടി.ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ് സ്റ്റൈൽ പ്രോഡക്‌ട് ഡിസൈൻ, ഇന്റഗ്രേറ്റഡ് ടെക്‌സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ എന്നീ സവിേശഷേ മേഖലകളിലാണ്. കോഴ്‌സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ രൂപപ്പെടുത്തിയ  പാഠ്യ പദ്ധതി അനുസരിച്ചുള്ളതാണ്.
https://ksid.ac.in

‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി, കേരള, കൊല്ലം

കേരള സെന്റർ ഫോർ കണ്ടിന്യൂയിങ്ങ് എജ്യൂക്കേഷന്റെ കീഴിലുള്ള, കൊല്ലം കുണ്ടറ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള (ഐ എഫ് ടി കെ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഒാഫ് ഫാഷന്‍ (നിഫ്റ്റ്) -യുടെ സഹകരണത്തോടെ നാലു വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈൻ (ബി.ഡിസ്) – ഫാഷന്‍ ഡിസൈൻ പ്രോഗ്രാം നടത്തുന്നു.
https://iftk.ac.in

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി,  കണ്ണൂര്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി, വിവിധ തലങ്ങളിലുള്ളവർക്കായി വസ്ത്ര രൂപകല്‍പന, നിര്‍മ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ടെക്സ്റ്റൈൽ ഡിസൈൻ, ടെക്നോളജി കോഴ്‌സുകൾ നടത്തുന്നു. ഡിപ്ലോമ ഇൻ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി, ക്ലോത്തിങ്ങ് ആൻഡ് ഫാഷൻ ടെക്നോളജി, പാറ്റേൺ മേക്കിങ്ങ് ആൻഡ് ഗാർമെന്റ് കൺസ്ട്രക്ഷൻ, കംപ്യൂട്ടര്‍ എയ്‌ഡഡ് ഫാഷന്‍ ഡിസൈനിങ്ങ്,  കംപ്യൂട്ടര്‍ എയ്‌ഡഡ് ടെക്സ്റ്റൈൽ ഡിസൈനിങ്ങ്, ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ് തുടങ്ങിയ കോഴ്‌സുകൾ ഉണ്ട്.
https://iihtkannur.ac.in

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി, തിരുവനന്തപുരം

ഇൻസ്‌ട്രുമെന്റ് റേറ്റിങ്ങോടെ ലൈസൻസ് ലഭിക്കുന്ന കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്ന കൊമേർഷ്യൽ പൈലറ്റ് കോഴ്‌സ്, തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി നടത്തുന്നുണ്ട്.

വിമാനത്തിന്റെ ഫ്‌ളൈറ്റ് അവസ്ഥ വ്യക്തമാക്കുന്ന ഡാറ്റാ നല്‍കുന്ന കോക്‌പിറ്റ് ഉപകരണങ്ങളാണ് ഫ്‌ളൈറ്റ് ഇൻസ്ട്രുമെന്റുകൾ. ഇൻസ്ട്രുമെന്റ് ഫ്ളൈറ്റ് റൂൾസ് (ഐ എഫ് ആർ) പ്രകാരം വിമാനം പറപ്പിക്കാൻ വേണ്ട യോഗ്യതയാണ് ഇൻസ്‌ട്രുമെന്റ് റേറ്റിങ്ങ് (ഐ ആർ). സിംഗിള്‍, മള്‍ട്ടി എന്‍ജിന്‍ എയർ ക്രാഫ്റ്റുകൾ പറത്തുവാനാവശ്യമായ പരിശീലനം ലഭിക്കുന്ന കോഴ്‌സ്  വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, യാത്രാ-ചരക്കു വിമാനങ്ങൾക്ക് പൈലറ്റ് ആകാൻ ലൈസൻസ് ലഭിക്കുന്നു, സി.പി.എല്‍. കോഴ്‌സ് മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കാം.
https://rajivgandhiacademyforaviationtechnology.org

ബാച്ചിലര്‍ ഓഫ് ഹോട്ടൽ മാനേജ്മെന്റ്   & കാറ്ററിങ്ങ് ടെക്നോളജി
കേരളത്തിൽ ഏഴു സ്വകാര്യ സാശ്രയ കോളേജുകൾ, നാലു വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ്ങ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) പ്രോഗ്രാം നടത്തുന്നുണ്ട്. ഹോട്ടൽ മേഖലയിൽ തൊഴിൽ നേടാനും സ്വയം സംരംഭകാനാകാനും വേണ്ട നൈപുണികളും വിജ്ഞാനവും നല്‍കി വിദ്യാര്‍ഥികെള സജ്ജമാക്കുന്ന പ്രോഗ്രാമാണിത്. പ്രായോഗിക പരിശീലനവും ലഭിക്കും. പാചകം ചെയ്യാനുള്ള പരിശീലനവും കോഴ്‌സിന്റെ ഭാഗം. ഹോട്ടൽ മാനേജ്മെന്റ്, ട്രാവൽ, ടൂറിസം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും പ്രോഗ്രാം അനുേയാജ്യമാണ്. പാഠ്യ പദ്ധതിയില്‍ ഫുഡ് പ്രൊഡക്ഷൻ,  ഫുഡ് ആന്‍ഡ് ബിവേറജ് സര്‍വീസസ്, ബിസിനസ് കമ്യൂണിേക്കഷന്‍, മാനേജ്മെന്റ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു.
https://lbscentre.kerala.gov.in

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കാറ്ററിങ്ങ് ടെക്നോളജി, കോവളം (കേന്ദ്ര  സര്‍ക്കാര്‍ സ്ഥാപനം),

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ് കോഴിക്കോട് (സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം):

രണ്ടു സ്ഥാപനങ്ങളും മൂന്ന് വര്‍ഷം ദൈർഘ്യമുള്ള ബി.എസ്.സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്‌മിനിസ്ട്രേഷൻ പ്രോഗ്രാമുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ്ങ് ടെക്നോളജി, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല എന്നിവ സംയുക്തമായിട്ടാണ് പ്രോഗ്രാം നടത്തുന്നത്. ചില ഡിപ്ലോമ പ്രോഗ്രാമുകളും സ്ഥാപനങ്ങള്‍ നടത്തി വരുന്നു. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആന്‍ഡ് ബിവേറജ് സര്‍വീസ്, ബേക്കറി ആൻഡ് കൺഫക്ഷനറി  എന്നീ ഒന്നര വര്‍ഷം ദൈർഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുകൾ ഉൾപ്പെടും.

Home


https://www.sihmkerala.com

സെൻട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ & എഞ്ചിനീയറിംഗ് ട്രെയിനിംഗ് (സിഫ്നെറ്റ്) കൊച്ചി 

ബാച്ച്‌ലര്‍ ഓഫ് ഫിഷറി സയന്‍സ് (നോട്ടിക്കൽ സയന്‍സ്), വെസ്റ്റൽ നാവിഗേറ്റർ, മെെറന്‍ ഫിറ്റര്‍ ട്രേഡ്

കോഴ്‌സുകൾ
https://cifnet.gov.in

ലക്ഷ്മീ ഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യൂേക്കഷന്‍, കാര്യവട്ടം

ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യൂേക്കഷന്‍, മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യൂേക്കഷന്‍ ആന്‍ഡ് സ്പോർട്‌സ്.
https://lncpe.ac.in

നൂതന സാങ്കേതിക വിദ്യകളില്‍ കോഴ്‌സുകൾ നടത്തുന്ന ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍:

കെൽട്രോൺ നോളജ് സെന്റർ 
https://ksg.keltron.in

സെന്റർ ഫോർ  ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ്ങ് ടെക്നോളജി 
https://tet.cdit.org

എല്‍.ബി.എസ്. സെന്റർ ഫോർ സയന്‍സ് ആന്‍ഡ് ടെക്നോളജി
https://lbscentre.kerala.gov.in

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്
http://www.ihrd.ac.in

സെന്റർ ഫോർ അഡ്വാൻസ്‌സ് പ്രിന്റിങ്ങ് ആൻഡ് ട്രെയിനിങ്ങ് 
https://www.captkerala.com

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍
https://scu.kerala.gov.in

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ നടത്തുന്നു.

പ്രധാനപ്പെട്ടവ : എം.ടെക്: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങ് (കണക്റ്റഡ് സിസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്‍ജിനിയറിങ്ങ്), ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്‌വെയര്‍, വി.എല്‍.എസ്.ഐ, അഗ്രി-ഫുഡ് ഇലക്ട്രോണിക്‌സ്, സെന്‍സേഴ്‌സ്, അപ്ലൈഡ് മെറ്റീരിയല്‍സ്, ഐ.ഒ.റ്റി ആന്‍ഡ് റൊബോട്ടിക്‌സ്, ബയോ മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, അണ്‍ കണ്‍വന്‍ഷണല്‍ കംപ്യൂട്ടിങ്ങ്, സിഗ്‌നല്‍ പ്രൊസസിങ്ങ് ഹാര്‍ഡ് വെയര്‍), ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങ് (സെമി കണ്ടക്ടര്‍ മാനു ഫാക്ചറിങ്ങ് ആന്റ് ടെക്‌നോളജി), ഇലക്ട്രോണിക് പ്രൊഡക്ട് ഡിസൈന്‍ (ഫ്‌ളക്‌സിബിള്‍ റഗുലര്‍ – വീക്കെന്‍ഡ് മോഡ്, വര്‍ക്കിങ്ങ് പ്രൊഫഷണലുകളെ ഉദ്ദേശിച്ച്) എം.എസ്.സി: കംപ്യൂട്ടര്‍ സയന്‍സ് (മെഷിന്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലറ്റിക്‌സ്), ഡാറ്റ അനലറ്റിക്‌സ് (ജിയോ ഇന്‍ഫര്‍മറ്റിക്‌സ്, ബയോ എ.ഐ, കംപ്യൂട്ടേഷണല്‍ സയന്‍സ്), ഇക്കോളജി (ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ്), ഇലക്ട്രോണിക്‌സ് (എ.ഐ. ഹാര്‍ഡ് വിയര്‍, വി.എല്‍.എസ്.ഐ, അഗ്രി-ഫുഡ് ഇലക്ട്രോണിക്‌സ്, സെന്‍സേഴ്‌സ്, അപ്ലൈഡ് മെറ്റീരിയല്‍സ്, ഐ.ഒ.റ്റി ആന്‍ഡ് റൊബോട്ടിക്‌സ്, ബയോ മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, അണ്‍ കണ്‍വെന്‍ഷണല്‍ കംപ്യൂട്ടിങ്ങ്, സിഗ്‌നല്‍ പ്രൊസസിങ്ങ് ഹാര്‍ഡ്‌വെയര്‍) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ (എം.ബി.എ): ബിസിനസ് അനലറ്റിക്‌സ്, ഡിജിറ്റല്‍ കണ്‍വേര്‍ജന്‍സ്, ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷൻ, ഫൈനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സസ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്ങ്, ഓപ്പറേഷന്‍സ്, സിസ്റ്റംസ്, ടെക്‌നോളജി മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനുകള്‍.
https://duk.ac.in