ചരിത്രം വര്‍ത്തമാനം ഭാവി
ചരിത്രം വര്‍ത്തമാനം ഭാവി
കെ എന്‍ ബാലഗോപാല്‍
ധനവകുപ്പ് മന്ത്രി
എഡി 1742 മുതല്‍ കൊല്ലം ദേശിംഗനാടിന്റെ തലസ്ഥാനമായിരുു. തെക്ക് ഇടവ മുതല്‍ വടക്ക് കറ്റേി വരെ സ്ഥിതി ചെയ്തിരു നാടിന്റെ സംസാരഭാഷ ചെന്തമിഴ് ആയിരുു. അവസാനത്തെ ആയ് രാജാക്കന്മാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണകാര്യങ്ങളില്‍ ഏര്‍പ്പെ’് തൃപ്പാപ്പൂരില്‍ താമസമാക്കി. കാലക്രമേണ ആയ് രാജവംശം വേണാ’ുരാജവംശത്തില്‍ ലയിച്ചു. കേരള ചക്രവര്‍ത്തി സ്ഥാണുരവിയുടെ സാമന്തനായി അയ്യനടികള്‍ വേണാട് ഭരിച്ചിരുതായി തരിസാപ്പള്ളി ചെപ്പേടുകളില്‍ സൂചനയുണ്ട്. അതിനുശേഷമുള്ള ഒരു നൂറ്റാണ്ടുകാലത്തെ വേണാടിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് ഇപ്പോഴും നമ്മള്‍ ശ്രമങ്ങള്‍ തുടരുത്.
മഹോദയപുരം ആസ്ഥാനമായുള്ള കുലശേഖരസാമ്രാജ്യം ചോള ആക്രമണത്തില്‍ ശിഥിലമാക്കപ്പെ’തോടെ വേണാട് സ്വതന്ത്രമായി. ഭാസ്‌കരരവി ഓമന്റെ ഭരണകാലത്ത് രാജരാജചോളന്റെ നേതൃത്വത്തിലുള്ള ചോളസൈന്യം കൊല്ലത്തെ ആക്രമിച്ചു. ചോളര്‍ നടത്തിയ നൂറ്റാണ്ടുയുദ്ധത്തിനു ശേഷം എഡി 1102ല്‍ അവസാനത്തെ ചേരചക്രവര്‍ത്തിയായിരു രാമവര്‍മ്മ കുലശേഖരന്‍ എല്ലാ ഭരണസാഹങ്ങളോടും കൂടി കൊല്ലം പനങ്കാവില്‍ കൊ’ാരത്തില്‍ താമസമാക്കിയൊണ് രേഖപ്പെടുത്തിയി’ുള്ളത്. കൊല്ലത്തിന് അക്കാലത്ത് തെന്‍വഞ്ചി (തെക്കേ മഹോദയപുരം) എ പേരുകൂടിയുണ്ടായി.
വേണാട് രാജാവായിരു വീരകേരള വര്‍മ്മ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനാണ് ശ്രമിച്ചത്. കൊല്ലവര്‍ഷം 428 മുതല്‍ 474 വരെ വേണാട് പാണ്ഡ്യരുടെ ആധിപത്യത്തിലായിരുു. എാല്‍, ജയസിംഹന്‍ വേണാടിനെ പാണ്ഡ്യാധിപത്യത്തില്‍നി് മോചിപ്പിച്ചു. സര്‍വസമ്മതനായ ജയസിംഹന്‍ എ രാജാവുമായി ബന്ധപ്പെ’ാണ് വേണാടിന് ‘ദേശിംഗനാട്’ (ജയസിംഹനാട്) എ പേര് ലഭിക്കാനിടയായത്.
സംഗ്രാമധീര രവിവര്‍മ്മയുടെ കാലത്തായിരുു ചൈനയുമായും അറബിരാജ്യങ്ങളുമായുള്ള കൊല്ലത്തിന്റെ വാണിജ്യബന്ധത്തിന്റെ തുടക്കം. വേണാട് രാജാവ് ദത്തെടുത്ത രാജകുമാരിമാര്‍ പിീട് ആറ്റിങ്ങല്‍ റാണിമാരായി അറിയപ്പെ’ു. അവര്‍ സ്വന്തം നിലയില്‍ പോര്‍ച്ചുഗീസുകാരുമായും ഡച്ചുകാരുമായും വ്യാപാരബന്ധത്തില്‍ ഏര്‍പ്പെ’ിരുുവൊണ് രേഖകള്‍. അവരുടെ സ്വതന്ത്ര നിലപാടുകള്‍ വേണാടിന്റെ ചരിത്രത്തില്‍ ഏറെ സ്വാധീനം ചെലുത്തിയി’ുണ്ടൊണ് വിലയിരുത്തല്‍. എ.ഡി 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വേണാ’ു രാജവംശം തിരുവിതാംകോട് (തിരുവിതാംകൂര്‍), ദേശിംഗനാട് (കൊല്ലം), ഇളയിടത്തു സ്വരൂപം (കൊ’ാരക്കര), പേരകം (നെടുമങ്ങാട്) എിങ്ങനെ നാലു ശാഖകളാകുു. പിീടാണ് വേണാട് ദേശിംഗനാടാകുത്.
സെക്ര’റിയറ്റിന്റെ ആദ്യരൂപം
തിരുവനന്തപുരത്തിന്റെ അഭിമാനസ്തംഭമാണ് ഗവമെന്റ് സെക്ര’േറിയറ്റ്. സെക്ര’േറിയറ്റിന്റെ ആദ്യരൂപമായ ഹജൂര്‍ കച്ചേരി കൊല്ലത്ത് സ്ഥാപിച്ചാണ് വേലുതമ്പിദളവ ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുത്. 1829-ല്‍ സ്വാതി തിരുനാളിന്റെ ഭരണകാലത്താണ് ഹജൂര്‍ കച്ചേരി കൊല്ലത്തുനി് തിരുവനന്തപുരത്തേക്ക് പറിച്ചുന’ത്.
വൈദേശിക ശക്തികളോടുള്ള ഏറ്റുമു’ലുകള്‍ എ.ഡി 1720-ല്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരണാധികാരിയായതോടെയാണ് കേരളതീരങ്ങളില്‍ വൈദേശിക ശക്തികളുമായുള്ള ഏറ്റുമു’ലുകള്‍ക്ക് പ്രാരംഭം കുറിയ്ക്കുത്. ദേശിംഗനാട് പ്രമാണിമാരുടെ അധീനതയിലായിരു ആറ്റിങ്ങല്‍ കൊ’ാരവും പ്രാദേശിക ഭരണവും മാര്‍ത്താണ്ഡവര്‍മ്മ കൈടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു.
തുടര്‍് തിരുവിതാംകൂറിന്റെ അധീനതയിലായിരു കല്ലട പ്രദേശം കൊല്ലം രാജാവ് പിടിച്ചെടുത്തു. തുടര്‍ച്ചയായ ഏറ്റുമു’ലുകള്‍ക്കുശേഷം കൊല്ലം രാജാവ് കായംകുളം രാജാവിന്റെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മയോട് യുദ്ധം ചെയ്ത് രാജ്യം തിരിച്ചുപിടിച്ചപ്പോള്‍ മുഖ്യസഹായികള്‍ ഡച്ചുകാരായിരുു. കുളച്ചല്‍ യുദ്ധത്തിനുശേഷം തിരുവിതാംകൂര്‍ സൈന്യം കൊല്ലത്ത് കായംകുളം-ഡച്ച് സൈന്യത്തോട് പല തവണ ഏറ്റുമു’ിയി’ുണ്ട്. പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡഗാമയ്ക്ക് കൊല്ലവുമായി വാണിജ്യബന്ധം തുറക്കാനായി എത് ഈ നാടിന്റെ വാണിജ്യപരമായ മുറ്റേമാണ് വ്യക്തമാക്കുത്. അ് കൊച്ചി തുറമുഖത്ത് വിറ്റിരു കുരുമുളകിന്റെ അധികഭാഗവും കൊല്ലത്തിന്റെ സംഭാവനയായിരുു. അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍
കൊല്ലത്ത് വ്യാപാരശാലയും പണ്ടകശാലയും സ്ഥാപിക്കു നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി.
അറബികള്‍, കച്ചവട പങ്കാളിയായ കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ കൊല്ലവുമായുള്ള പോര്‍ച്ചുഗീസുകാരുടെ വാണിജ്യബന്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വ്യാപാരം തടസ്സപ്പെടുത്താനായി പുറപ്പെ’ സാമൂതിരിയുടെ കപ്പലുകള്‍ കൊല്ലം രാജാവ് തുറമുഖത്ത് തടഞ്ഞി’ു. ഇന്ത്യയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയായി 1505ല്‍ നിയമിതനായ അല്‍മെയ്ഡ കൊല്ലവുമായുള്ള വാണിജ്യബന്ധം വിപുലപ്പെടുത്തി. തുടര്‍് അറബികളും പോര്‍ച്ചുഗീസുകാരുമായി കടലിലും കരയിലും നട സംഘര്‍ഷങ്ങള്‍ കൊല്ലവുമായുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമി’ു. 1516-ല്‍ പുനഃസ്ഥാപിച്ച വാണിജ്യ ബന്ധം പിീട് പോര്‍ച്ചുഗീസുകാര്‍ക്ക് രാഷ്ട്രീയ, ഭരണാധികാരങ്ങള്‍ കി’ു നിലയിലേക്ക് വിപുലപ്പെ’ു. 1661-ല്‍ തങ്കശ്ശേരി കോ’ ഡച്ചുകാര്‍ കീഴടക്കിയതോടെയായിരുു പോര്‍ച്ചുഗീസുകാരുടെ കൊല്ലത്തുനിുള്ള പലായനം തുടങ്ങിയത്. അക്കാലത്തിനിടയില്‍ കശുവണ്ടി എാെരു പ്രധാന വ്യവസായവും പോര്‍ച്ചുഗീസുകാര്‍ കൊല്ലത്തിന് സംഭാവന നല്‍കിയിരുു.
ഡച്ചുകാരും കൊല്ലവും
1661ല്‍ പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച് തങ്കശേരി കോ’ കൈയടക്കിയശേഷമാണ് ഡച്ചുകാര്‍ കൊല്ലത്ത് വാണിജ്യബന്ധങ്ങള്‍ക്ക് തുടക്കമിടുത്. ഡച്ചുകാരുടെ മുഖ്യലക്ഷ്യം കൊല്ലത്തെ കുരുമുളകിന്റെ കൈകാര്യാവകാശം ഉറപ്പിക്കലായിരുു. 1662-ല്‍ ഇക്കാര്യത്തില്‍ അവര്‍ വിജയം നേടി. തിരുവിതാംകൂറില്‍നിുള്ള കുരുമുളകും കറുവപ്പ’യും കയറ്റുമതി ചെയ്യുതിനുള്ള കുത്തകാവകാശം ഡച്ചുകാര്‍ ഉറപ്പിച്ചു. 1741-ല്‍ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയതോടെ അവരുടെ പ്രതാപം മങ്ങി.
കൊല്ലത്തിന്റെ പ്രതിരോധം
ഇന്ത്യയില്‍ വിദേശശക്തികള്‍ക്കെതിരെ ആദ്യം വാളെടുത്തത് കൊല്ലത്താണ്. എ.ഡി 1518-ല്‍ കൊല്ലത്തെ നാ’ുകാരും നായര്‍ സൈന്യവും പറങ്കിപ്പടയ്‌ക്കെതിരെ യുദ്ധം നടത്തി. പണ്ടകശാലയുടെ സംരക്ഷണത്തിന്റെ പേരില്‍ പോര്‍ച്ചുഗീസുകാര്‍ കെ’ിപ്പൊക്കിയ കോ’യ്‌ക്കെതിരായി നട പോരാ’ം പരാജയപ്പെടുതിന് പല കാരണങ്ങളുമുണ്ടായിരുു. കൊല്ലം നഗരം ത െനാമാവശേഷമാക്കപ്പെ’ു എതായിരുു ഇന്ത്യയില്‍ ആദ്യമായി നട വിദേശാധിപത്യവിരുദ്ധ സമരത്തിന്റെ ബാക്കിപത്രം. 1809-ല്‍ വേലുത്തമ്പി ദളവ നടത്തിയ സമരമാണ് പൂര്‍ ബ്രി’ീഷ് വിരുദ്ധ പോരാ’മായി മാറിയവയില്‍ ഒ്. 1809 ജനുവരി 11ന് നടത്തിയ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരത്തില്‍ വേലുത്തമ്പിദളവ ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിശിതമായി വിമര്‍ശിക്കുകയും ബ്രി’ീഷുകാര്‍ക്കെതിരായി അണിനിരക്കാന്‍ ജനങ്ങളോട് ആഹ്വാനം നടത്തുകയും ചെയ്തു.
ചിങ്ങമാസം അപ്പാടെ ഓണാഘോഷ ദിനങ്ങളാക്കിയിരു കൊല്ലത്തുകാര്‍ അനാചരങ്ങള്‍ കൊണ്ടാടുതിലും പിിലായിരുില്ല. മാറു മറയ്ക്കാതെ ഒറ്റമുണ്ട് മാത്രം ഉടുത്തുനട സ്ത്രീസമൂഹമായിരുു നൂറുവര്‍ഷം മുമ്പുണ്ടായിരുത്. പുളികുടി, തിരണ്ടുകുളി, നടമാറ്റ്, കല്യാണപന്തലിന് തൂണിടു പൊഴിതടിയന്തിരം, പൊടകൊട, താലികെ’്, നല്ലവാതില്‍, സ്ത്രീധനം തുടങ്ങി ധാരാളം പണം ചെലവി’ുള്ള ആചാരങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുില്ല. അത്തരം ആചാരങ്ങളുടെ ‘ഹാങ്ഓവര്‍’ ഈ അത്യാധുനിക കാലത്തും അവശേഷിക്കുുണ്ടോ എത് പഠനവിധേയമാകേണ്ട വിഷയമാണ്.
നവോത്ഥാനവും
സമരങ്ങളും
ജാതീയതയുടെയും ലിംഗനീതിയുടെയും ഇരുണ്ട കാലഘ’ത്തില്‍നി് കൊല്ലത്തെ ഇത്തെ കാലത്തേക്ക് പരിവര്‍ത്തനപ്പെടുത്തുതില്‍ നവോത്ഥാന പ്രസ്ഥാനം വലിയ പങ്കുവഹിച്ചു. ശ്രീനാരായണ ഗുരുവിന്റെയും സി.കേശവന്റെയും അയ്യന്‍കാളിയുടേയുമൊക്കെ പ്രഭാവത്തില്‍ പുതിയ യുഗത്തിലേക്ക് ഒരു തലമുറ നയിക്കപ്പെ’ു. ബ്രി’ീഷ് ആധിപത്യത്തിനെതിരെ വേലുത്തമ്പി ഉയര്‍ത്തിയ പോരാ’ം ചരിത്രത്തിലെ സുപ്രധാന ഏടാണ്.
വെടിപ്പുള്ള വസ്ത്രം ധരിക്കാനും ചെരിപ്പ്, കുട, ആഭരണങ്ങള്‍ എിവ ഉപയോഗിക്കാനും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കാനും അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ തുടക്കമി’ സമരം കൊല്ലം പെരിനാ’് ലഹള, അവകാശങ്ങള്‍ നേടിയെടുത്തുക്കൊണ്ടാണ് അവസാനിച്ചത്. സാമുദായിക അസമത്വങ്ങള്‍ക്കെതിരായ സമരചരിത്രത്തിലെ നാഴികല്ലായി മാറിയ ‘കല്ലുമാല സമര’ത്തിനും കൊല്ലം സാക്ഷിയായി. ആ ചരിത്രസ്മരണയ്ക്കായി കൊല്ലത്ത് കല്ലുമാല സമരസ്മാരകം നിര്‍മ്മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചി’ുണ്ട്.
1857 ജൂലൈയില്‍ ജില്ലയിലെ ഹിന്ദു ചാാന്‍ സമുദായംഗങ്ങളായ സ്ത്രീകള്‍ക്ക് ജാക്കറ്റ് ധരിക്കാനുള്ള അവകാശം ലഭിച്ചതിനു പിിലും നിരന്തരം ഏറ്റുമു’ലുകളുടെ ചരിത്രം രേഖപ്പെടുത്തിയി’ുണ്ട്. ഉത്തരവാദ ഭരണത്തിനായി തിരുവിതാംകൂറിലാകെ നട പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം കന്റോമെന്റ് മൈതാനത്ത് പൊതുയോഗം സംഘടിപ്പിക്കാനുള്ള തീരുമാനം പൊലീസ് വെടിവയ്പ്പിലും രണ്ടുപേരുടെ രക്തസാക്ഷിത്വത്തിലുമാണ് അവസാനിച്ചത്. കോളനി വാഴ്ചയ്ക്കും ദിവാന്‍ സര്‍ സി.പിയുടെ മര്‍ദ്ദകഭരണത്തിനുമെതിരെ നാ’ിലെമ്പാടും നിരവധി രക്തരൂഷിത വിപ്ലവങ്ങള്‍ നടു. അന്യായ നികുതി പിരിവിനെതിരെ കര്‍ഷകര്‍ നടത്തിയ കടയ്ക്കല്‍ വിപ്ലവം, ശൂരനാ’് സമരം, 1905-ലെ കൊല്ലം വെള്ളമണലിലെ എസ്എന്‍ഡിപി യോഗം സമ്മേളനം, പുക്കേുളം സംഭവം, കരിമണല്‍ തൊഴിലാളികളുടെ അവകാശ സമരങ്ങള്‍, കോ’മില്‍ സമരം, കൊല്ലം – ചവറ ലഹള, കശുവണ്ടി തൊഴിലാളികള്‍, തൊണ്ട് തല്ലുകയും കയര്‍ പിരിക്കുകയും ചെയ്യു തൊഴിലാളികള്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാ’ങ്ങള്‍, പത്തനാപുരത്തെ പ്രകമ്പനം കൊള്ളിച്ച കരിമ്പുസമരം, 1969-ല്‍ ട്രാന്‍സ്‌പോര്‍’് സമരത്തിന്റെ ഭാഗമായി കൊ’ാരക്കരയില്‍ ജീവനക്കാര്‍ക്കു നേരെയുണ്ടായ ക്രൂരമായ പൊലീസ് ലോക്കപ്പ് മര്‍ദ്ദനം, അടിയന്തിരാവസ്ഥ അറബിക്കടലില്‍ എ മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി പുനലൂരില്‍ മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റിലായി ക്രൂര ലോക്കപ്പ് മര്‍ദ്ദനത്തിനിരയായ 12 വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭകാരികള്‍, നിയമസഭയെ ഞെ’ിച്ച കൊല്ലത്തെ പെപട, മിച്ചഭൂമി സമരം ഉള്‍പ്പെടെ വിവിധ ഭൂസമരങ്ങളില്‍ പങ്കെടുത്ത ആയിരങ്ങള്‍, തെന്മല ഡാം സമരം, 1948ല്‍ കൊല്ലം എസ്.എന്‍ കോളേജ് കേന്ദ്രീകരിച്ച് ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം, യുവജനങ്ങള്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല, 2002ല്‍ ഭരണം നിശ്ചലമാക്കിയ ജീവനക്കാരുടെ പണിമുടക്ക് സമരം ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സമരമുറ്റേങ്ങളുടെ ചരിത്രം കൂടിയാണ് ജില്ലയുടെ ചരിത്രം.
ജനനായകര്‍
ജനാധിപത്യപാതയില്‍ ഇത്തെ നിയമസഭാ സംവിധാനത്തിന്റെ പ്രാഥമിക രൂപങ്ങളായ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗസിലിലും ശ്രീമൂലം പ്രജാസഭയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗസിലിലുമൊക്കെ കൊല്ലത്തിന്റെ പ്രതിനിധികളും ഉള്‍പ്പെ’ു. 46 കൊല്ലത്തുകാരാണ് ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളായത്. 12 പേര്‍ ശ്രീമൂലം അസം’ിയുടെ പ്രതിനിധികളായി. 12 പേരാണ് ശ്രീചിത്തിരതിരുനാള്‍ സ്റ്റേറ്റ് കൗസിലിനെ പ്രതിനിധീകരിച്ചത്. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍നി് ഏഴുപേരാണ് തെരഞ്ഞെടുക്കപ്പെ’ത്. നിലവില്‍ 11 പേരും.
ഉപജീവന മാര്‍ഗം
കൃഷി തയൊണ് കൊല്ലം ജില്ലയുടെ മുഖ്യഉപജീവനമാര്‍ഗം. നെല്ലും കുരുമുളകും വാഴയും മരച്ചീനിയും തെങ്ങും ററും കശുവണ്ടിയും മാവും പ്ലാവുമൊക്കെ വാണിജ്യപരമായ വിളകളാണ്. ഒരു നൂറ്റാണ്ടിനുമുമ്പുത െസ്ത്രീകളെ തൊഴിലിട ങ്ങളിലേക്ക് എത്തിച്ച കശുവണ്ടി വ്യവസായവും കയര്‍, കൈത്തറി, തീപ്പെ’ി, ഓട്, ഇഷ്ടിക വ്യവസായവുമൊക്കെ കൊല്ലത്തിന് വലിയ അഭിവൃദ്ധി നല്‍കി. അച്ചന്‍കോവിലാര്‍, കല്ലടയാര്‍, ഇത്തിക്കര നദി എിവ ജില്ലയുടെ ജലസമൃദ്ധി ഉറപ്പാക്കി. എാല്‍ കാലികമായ നവീകരണം സംഭവിക്കാഞ്ഞതും പരിസ്ഥിതി പ്രശ്നങ്ങളും പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായി. അനിയന്ത്രിതമായ ഖനനം ഇഷ്ടിക, ഓട് വ്യവസായത്തെയും പ്രതിസന്ധിയിലാക്കി. കരിമണല്‍ മേഖലയില്‍ പ്രവര്‍ത്തിക്കു ചവറ ടൈറ്റാനിയം, കെഎംഎല്‍എല്‍, കൊല്ലം മീറ്റര്‍ കമ്പനി, പുനലൂര്‍ ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയിലാണ് പ്രതീക്ഷ അവശേഷിക്കുത്.
കേരളത്തിന്റെ സമുദ്രോല്‍പ കയറ്റുമതിയുടെ 27 ശതമാനത്തോളം സംഭാവന ചെയ്യു തീരമേഖലയാണ് മറ്റൊരു പ്രതീക്ഷ. കാര്‍ഷിക മേഖലയില്‍ പലതരത്തിലുള്ള ഇടപെടലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുു. മികച്ച വരുമാനം ഉറപ്പാക്കു പഴവര്‍ഗങ്ങളുടെ കൃഷി, പാലുല്‍പാദനം തുടങ്ങിയ മേഖലകളിലൊക്കെ പരീക്ഷണങ്ങള്‍ ഫലവത്താകുത് യുവതലമുറയ്ക്ക് പ്രചോദനമാകുമൊണ് പ്രതീക്ഷ. ഇതിന് കൂ’ായ ചില ശ്രമങ്ങളും അനിവാര്യം.
സാമ്പത്തിക
വളര്‍ച്ചാമുനമ്പാകാന്‍ കൊല്ലം
കമ്മിഷനിങ്ങിനു സജ്ജമായിക്കൊണ്ടിരിക്കു ഇന്ത്യയിലെ ഏറ്റവും വലിയ മദര്‍ഷിപ്പ് പോര്‍’ായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ സാധ്യതകള്‍ കൊല്ലത്തിനും എത്രത്തോളം പ്രയോജനപ്പെടുത്താനാകൂമെതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചയും നടപടികളുമാകേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ മുാെരുക്കമാണ് നടത്തുത്. അതിന്റെ ഭാഗമായാണ് വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാമുനമ്പ് പദ്ധതി വിഭാവനം ചെയ്ത് അംഗീകാരം നല്‍കിയത്. ഈ വളര്‍ച്ചാ മുനമ്പിന്റെ മുറ്റേ കേന്ദ്രമായി കൊല്ലം ജില്ല മാറുകയാണ്. കിഫ്ബി വഴി നടപ്പാക്കു സാമ്പത്തിക വളര്‍ച്ചാമുനമ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കുണ്ടറയിലെ കൊല്ലം ഐ.ടി പാര്‍ക്കും, കൊല്ലത്ത് സ്ഥാപിക്കാന്‍ ഉദേശിക്കു പുതിയ ഐ.ടി പാര്‍ക്കും. കൊ’ാരക്കര മണ്ഡലത്തില്‍ ലക്ഷ്യമിടു ഐ.ടി, ഐ.ടി അനുബന്ധ മേഖലാ പാര്‍ക്കുകളും ഈ വളര്‍ച്ചാ മുനമ്പിന്റെ കുന്തമുനകളായി മാറുമെതില്‍ സംശയമില്ല. കൊല്ലം-ചെങ്കോ’ ദേശീയ പാത, കൊല്ലം-ചെങ്കോ’ റെയില്‍വേ ലൈന്‍, പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത, പുനലൂര്‍-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എിവയാണ് ഈ വളര്‍ച്ചാ മുനമ്പിന്റെ മൂ് വശങ്ങള്‍. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കല്‍, ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, മെച്ചപ്പെ’ ജീവിതനിലവാരം ഉറപ്പാക്കല്‍ എിവയാണ് പദ്ധതി ലക്ഷ്യങ്ങള്‍.
കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍വഴിയും സുസ്ഥിര കാര്‍ഷിക രീതികള്‍ വഴിയും വിളകളുടെ ഉല്‍പാദനക്ഷമതയും മൂല്യവര്‍ധനവും പ്രോത്സാഹിപ്പിക്കുക എതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്.
ഐ.ടി, ഐ.ടി അനുബന്ധ സേവനം, ബഹിരാകാശ ശാസ്ത്ര മേഖലകളില്‍ ഒരു സാങ്കേതിക കേന്ദ്രമായി നാടിനെ മാറ്റാനാകണം. സൗരോര്‍ജത്തിനും മറ്റ് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കും നമ്മുടെ കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകണം. ടൂറിസം സംരംഭ ങ്ങളിലൂടെ അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിക്കാനും മെഡിക്കല്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ നേ’ങ്ങള്‍ കൈവരിക്കാനുമാകും. പ്രാദേശിക തീരദേശ വിഭവങ്ങളിലൂടെ അന്താരാഷ്ട്ര വ്യാപാരം വര്‍ധിപ്പിക്കുതിലെ ഇടപെടലുകളും ലക്ഷ്യമിടുു. ഇവിടെയാണ് നമ്മുടെ കശുവണ്ടി വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവവും പുതിയ മേഖലകളിലേക്ക് തിരിച്ചുവിടുതിനെക്കുറിച്ച് ഗൗരവകരമായ ആലോചനകളും നടപടികളും ഉണ്ടാകേണ്ടത്. ലോകോത്തരമാക്കപ്പെ’ എല്ലാ തുറമുഖ നഗരങ്ങള്‍ക്കും ചുറ്റുമായി വിപുലമായ പുതിയ ഉല്‍പാദന മേഖലകള്‍ വളര്‍ുപന്തലിച്ചി’ുണ്ട്. അവയെപ്പോലെ വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പിനും മാറാനാകണം. നാ’ിന്‍പുറങ്ങളുടെ തൊഴില്‍ശേഷി ഉപയോഗപ്പെടുത്തി വിവിധതരം ഇല്കട്രോണിക് ഉപകരണങ്ങളുടെ ഘടക നിര്‍മ്മാണ യൂണിറ്റുകളും അസം’ിങ് യൂണിറ്റുകളും തുറക്കാനാകണം. എല്ലാ മേഖലയ്ക്കും പങ്കാളിത്തമുള്ള ഉല്‍പാദന യുണിറ്റുകളുടെ വലിയ ശൃംഖലത െരൂപപ്പെടണം. അതിന് സര്‍ക്കാര്‍ സംരംഭങ്ങള്‍ മാത്രം മതിയാകില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുതിലടക്കം ഒരു ‘ഫെസിലിറ്റേറ്റര്‍’ ചുമതലയില്‍ സര്‍ക്കാര്‍ എന്തായാലും ഉണ്ടാകും. സംരംഭകരായി സ്വകാര്യമേഖല മുാേ’ുവരണം. അവര്‍ക്കാവശ്യമായ എല്ലാ സഹായസഹകരണവും സര്‍ക്കാര്‍ ഉറപ്പാക്കും. മൂുലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും പതിനായിരക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളും ഉറപ്പാക്കു വികസന മുനമ്പ് പദ്ധതിയുടെ പ്രയോജനം പരമാവധി കൊല്ലം ജില്ലയ്ക്ക് ലഭ്യമാക്കുതില്‍ നമുക്ക് ഒറ്റക്കെ’ായി പ്രയത്‌നിക്കേണ്ടതുണ്ട്.
മാറു ചെറുനഗരങ്ങള്‍
കേരളത്തില്‍ ഇടത്തരം, ചെറുനഗരങ്ങള്‍ കേന്ദ്രീകരിച്ചുണ്ടാകു മാറ്റങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് കൊ’ാരക്കര. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത് 500 പേര്‍ക്ക് ഐടി, ഐടി അനുബന്ധ മേഖലയില്‍ മികച്ച തൊഴില്‍ ഉറപ്പാക്കാനാകു സംരംഭങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൊ’ാരക്കരയില്‍ തുടക്കമായി കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് എങ്കിലും ഈ മേഖലയില്‍ ജോലി ഉറപ്പാക്കാനാകു അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് മുറേുത്. സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം സെന്റര്‍ നിര്‍മ്മാണം കൊ’ാരക്കരയില്‍ ആരംഭിച്ചുകഴിഞ്ഞു. സോഹോ കോര്‍പറേഷന്‍ ഇന്ത്യയിലെ അവരുടെ രണ്ടാമത്തെ ക്യാമ്പസ് കൊ’ാരക്കര മണ്ഡലത്തില്‍ തുറക്കുകയാണ്. കൊ’ാരക്കര നഗരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുതിയ ഐടി പാര്‍ക്ക് ആരംഭിക്കാനുള്ള പദ്ധതിക്കും അംഗീകാരമായി. 32 കോടി രൂപ ചെലവ് പ്രതീക്ഷിക്കു പാര്‍ക്കില്‍ ആദ്യഘ’ത്തില്‍ 250 പേര്‍ക്ക് ജോലി ഉറപ്പിക്കാനാകും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഐടി ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് കൊ’ാരക്കരയില്‍ ഐടി പാര്‍ക്ക് വരുത്. ഐടി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഹബ്ബ് ആക്കാന്‍ ഉതകു എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പടുത്തുതിനൊപ്പം രണ്ടാംനിര നഗരങ്ങളിലേക്ക് ഐടി മേഖലയുടെ പറിച്ചുനടീലിനുള്ള മാതൃക കൂടിയായി കൊ’ാരക്കര മാറുകയാണ്.
നവസംരംഭകരെ പ്രോത്സാഹിപ്പിക്കുക, വ്യവസായങ്ങളെ സംരക്ഷിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുക, പുതിയ സാങ്കേതികവിദ്യകളുടെ ഗുണഫലം ആദ്യം ത െഉപയോഗപ്പെടുത്തുക തുടങ്ങി വിജ്ഞാന സമ്പദ് വ്യവസ്ഥയെ ദൃഢീകരിക്കുതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഇന്ത്യ ഇവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍, ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി, സയന്‍സ് പാര്‍ക്കുകള്‍, മൈക്രോബയോം മികവിന്റെ കേന്ദ്രം, ന്യൂട്രാസ്യൂ’ിക്കല്‍സില്‍ മികവിന്റെ കേന്ദ്രം, പുതിയ ഐടി പാര്‍ക്കുകളും ഇടനാഴികളും, യുവസംരംഭക സമൂഹത്തിനായി മേക്ക് ഇന്‍ കേരള തുടങ്ങിയ നിരവധി പദ്ധതികള്‍ വിജ്ഞാന തൊഴില്‍ മേഖലയുടെ സൃഷ്ടിക്കും വികാസത്തിനും സഹായിക്കുു. സര്‍ക്കാര്‍ മുന്‍കൈയില്‍ ഒരു ടൂറിസം സര്‍ക്യൂ’് വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുറേുകയാണ്. ഈ മേഖലയിലും കൂടുതല്‍ സ്വകാര്യ നിക്ഷേപം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ കൊല്ലത്ത് ലക്ഷ്യമിടു മറൈന്‍ ഓഷ്യനേറിയം പദ്ധതി സഞ്ചാരികളെ ആകര്‍ഷിക്കു വലിയ കേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അഡ്വഞ്ചര്‍ ടൂറിസം വികസനവും ആലോചനയിലുണ്ട്. ഇത്തരം എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊള്ളു ജില്ലയായി കൊല്ലവും മാറണം. കേരളത്തില്‍ മാത്രമല്ല, ലോകത്താകെ ഉണ്ടാകു ഏതൊരു മാറ്റത്തിന്റെയും ഗുണഫലങ്ങള്‍ നമുക്കും അനുഭവഭേദ്യമാകണം. അതിനുള്ള സമയബന്ധിത പ്രവര്‍ത്തനങ്ങളാണ് നാം ഏറ്റെടുക്കുത്. ഇനിയും ഇക്കാര്യത്തില്‍ ബഹുദുരം പോകേണ്ടതുണ്ട്. അതിനായി നമുക്ക് ഒിച്ചു പ്രവര്‍ത്തിക്കാം.