നാലുവര്‍ഷ ബിരുദം ഒറ്റ നോട്ടത്തിൽ
എല്ലാ ബിരുദ പ്രോഗ്രാമുകളിലും ഒരു വിഷയം മേജര്‍ ആയും മറ്റൊരു വിഷയം മൈനര്‍ ആയും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ആദ്യത്തെ രണ്ടു സെമസ്റ്റര്‍ കഴിഞ്ഞാല്‍ മേജര്‍, മൈനര്‍ എന്നിവ മാറാനുള്ള അവസരമുണ്ട്. സമര്‍ഥരായ വിദ്യാർത്ഥികൾക്ക് കൂടുതല്‍ കോഴ്‌സുകൾ പഠിച്ച് അഞ്ച് സെമസ്റ്റര്‍ കൊണ്ട് ഡിഗ്രിയും ഏഴ് സെമസ്റ്ററില്‍ ഓണേഴ്‌സും നേടാം. സിംഗിള്‍ മേജര്‍, ഡബിള്‍ മേജര്‍, മേജര്‍ വിത്ത് മൾട്ടിപ്പിൾ മൈനര്‍ ഡിസിപ്ലിന്‍ എന്നീ സാധ്യതകളും ഈ പ്രോഗ്രാമുകളില്‍ ഉണ്ട്. മൈനര്‍ വിഷയത്തില്‍ കൂടുതല്‍ ക്രെഡിറ്റ് നേടിയാല്‍ ആ വിഷയത്തില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് ചേരാം. ഒരു നിശ്ചിത ക്രെഡിറ്റ് നേടുന്ന വിദ്യാര്‍ഥിക്ക് ആവശ്യമെങ്കില്‍ മൂന്നു വര്‍ഷ ബിരുദവുമായി പുറത്ത് വരാം. തുടർന്ന് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം പഠിക്കാം. വിജ്ഞാന അടിത്തറ, ബൗദ്ധിക കഴിവുകള്‍, മൾട്ടി ഡിസിപ്ലിനറി വീക്ഷണങ്ങള്‍, അടിസ്ഥാന വൈദഗ്ധ്യം, സാമൂഹിക പ്രതിബദ്ധത, ഗവേഷണ അഭിരുചി എന്നിവ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുത്ത് അവരെ തൊഴില്‍ മേഖലയുമായി നേരിട്ട് ബന്ധപ്പെടുത്തുന്നതിനും പ്രസ്‌തുത പഠന മേഖലകളിലെ ഗവേഷണത്തിന് പ്രാപ്‌തരാക്കുന്നതിനും പര്യാപ്‌തമായ രീതിയിലാണ് ഓണേഴ്‌സ് വിത്ത് റിസര്‍ച്ചിന്റെ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഏഴാമത്തെ സെമെസ്റ്ററില്‍ വിവിധ തരത്തിലുള്ള നൂതന കോഴ്‌സുകൾ റെഗുലര്‍ ആയി പഠിക്കണം. അവസാന സെമസ്റ്റര്‍ പൂര്‍ണ്ണമായും പ്രോജക്‌ട്, ഇന്റേൺഷിപ്പ് എന്നിവയ്‌ക്കായി ഉപയോഗിക്കും. ഈ സെമസ്റ്ററിൽ രണ്ടു കോഴ്‌സുകളെങ്കിലും ഓൺലൈൻ ആയി പഠിക്കണം. ഈ ബിരുദം നേടുന്നവർക്ക് അധ്യാപനത്തിനും ഗവേഷണ ഫെലോഷിപ്പിനും ഉള്ള ദേശീയ പരീക്ഷകള്‍ എഴുതുവാനും നേരിട്ട് പി.എച്ച്.ഡിക്ക് ചേരുവാനുമുള്ള അര്‍ഹത ഉണ്ടായിരിക്കും. മേജര്‍-മൈനര്‍ വിഷയങ്ങള്‍ കൂടാതെ മൂല്യാധിഷ്‌ഠിത കോഴ്‌സുകൾ, നൈപുണ്യ വികസന കോഴ്‌സുകൾ, ഭാഷാ പ്രാവീണ്യം നേടുവാനുള്ള കോഴ്‌സുകൾ എന്നിവയും പാഠ്യ പദ്ധതിയുടെ ഭാഗമാണ്. വിവിധ സര്‍വകലാശാലകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുവാനും അവിടെയുള്ള പ്രമുഖരുമായി സംവദിക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും. ഓൺലൈൻ കോഴ്‌സുകൾ എടുത്ത് ക്രെഡിറ്റ് കരസ്ഥമാക്കാനും കോളേജുകള്‍ മാറുവാനും വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. സമ്പാദിക്കുന്ന ക്രെഡിറ്റുകള്‍ക്ക് ഏഴു വര്‍ഷം വരെ കാലാവധി ഉണ്ടായിരിക്കും. ഇടയ്ക്ക് വച്ച് പഠനത്തിന് ഇടവേള എടുക്കാനും അത് കഴിഞ്ഞു തുടർന്ന് പഠിക്കുവാനുമുള്ള അവസരമുണ്ട്.പരീക്ഷാ രീതിയിലും സമൂല മാറ്റമാണ് വിഭാവനം ചെയ്യുന്നത്. ക്വിസ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പ്രഭാഷണം തുടങ്ങി വ്യത്യസ്‌ത രീതികളിലുള്ള പരീക്ഷാ രീതികളായിരിക്കും അവലംബിക്കുക. ബിരുദാന്തര ബിരുദത്തിന്റെ ഘടനയിലും മാറ്റമുണ്ടാകും. മൂന്ന് വര്‍ഷ ഡിഗ്രി പൂർത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് രണ്ടു വര്‍ഷവും നാലു വര്‍ഷം കൊണ്ട് പൂർത്തിയാക്കുന്നയാൾക്ക് ഒരു വര്‍ഷവും കൊണ്ട് ബിരുദാന്തര ബിരുദം കരസ്ഥമാക്കാം.
കേരള സര്‍വകലാശാല
കേരളത്തില്‍ ആദ്യമായി നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിച്ചത് കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ആണ്. 2023-24 അധ്യയന വര്‍ഷം ബി.എ. ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് (പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ഇക്കണോമിക്‌സ് ഹിസ്റ്ററി എന്ന പ്രോഗ്രാമില്‍ 30 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 2024-25 അധ്യയനവര്‍ഷം സര്‍വകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വകലാശാലയുടെ വിവിധ പഠന ഗവേഷണ വിഭാഗങ്ങളിലും വൈവിധ്യമാർന്ന പ്രോഗ്രാമുകള്‍ ആരംഭിച്ചു കഴിഞ്ഞു.
കാര്യവട്ടത്തെ പഠന ഗവേഷണ വകുപ്പുകളില്‍ ആരംഭിക്കുന്ന ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാമുകളില്‍ ഈ അധ്യയന വര്‍ഷം 16 മേജര്‍ വിഷയങ്ങളും 51 മൈനര്‍ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് അഭിരുചി അനുസരിച്ച് മൈനര്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യ പ്രാപ്‌തിയിൽ എത്തിക്കുവാന്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവർത്തിക്കുന്ന ട്രാൻസ്‌ലേഷണൽ റിസര്‍ച്ച് സെന്ററും സ്റ്റാർട്ടപ്പ് വിഭാഗവും സഹായകരമാകും. സര്‍വകലാശാലയിലെ കേന്ദ്രീകൃത ലബോറട്ടറിയും പഠന ഗവേഷണ വകുപ്പുകളിലെ ലബോറട്ടറികളും സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ തികച്ചും സഹായകമാണ്. ഇംഗ്ലീഷ്, സംസ്‌കൃതം, അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, ഹിന്ദി, മലയാളം, തമിഴ്, എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടാനാകും. വിദേശ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ള ശാസ്ത്രജ്ഞരുമായും പ്രൊഫസറുമായും സംവദിക്കുവാനുള്ള അവസരം. തൊഴില്‍, നൈപുണ്യ പരിശീലനത്തിനായി, പ്ലേസ്മെന്റ് സെല്‍, ഫിനിഷിങ് സ്‌കൂള്‍, 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമ്പസ് ലൈബ്രറി എന്നിവയും സവിശേഷതകളാണ്.
മേജര്‍ പ്രോഗ്രാമുകള്‍
- ബയോളജി
- ഫിസിക്‌സ്
- കമ്പ്യൂട്ടർ സയന്‍സ്
- കെമിസ്ട്രി
- മാത്തമാറ്റിക്‌സ്
- ജിയോളജി
- സൈക്കോളജി
- ഹിന്ദി
- മലയാളം, കേരള പഠനം
- ഇംഗ്ലീഷ്
- സംസ്‌കൃതം
- പൊളിറ്റിക്സ് & ഇന്റര്‍നാഷണല്‍ റിലേഷന്‍സ്
- ഇക്കണോമിക്‌സ്
- ഹിസ്റ്ററി
- ബി.കോം
- ബി.ബി.എ
മൈനര്‍ പ്രോഗ്രാമുകള്‍
- അക്വാറ്റിക് സയന്‍സ് & ഫിഷറീസ്
- അപ്ലൈഡ് അക്വാകള്‍ച്ചര്‍
- ബയോ കെമിസ്ട്രി
- ബയോ ടെക്നോളജി
- ബോട്ടണി
- ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ
- ബയോസ്റ്റാറ്റിസ്റ്റിക്‌സ് & ഡെമോഗ്രഫി
- എന്‍വയോമെന്റ് & ക്ലൈമറ്റ് ചെയിഞ്ച് സയന്‍സ്
- ഫിഷറീസ് സയന്‍സ്
- മറൈന്‍ ബയോളജി
- സുവോളജി
- സൈക്കോളജി
- ഫിസിക്‌സ്
- രസതന്ത്രം
- ഗണിതം
- സ്റ്റാറ്റിസ്റ്റിക്‌സ്
- ജിയോളജി
- ഇലക്‌ട്രോണിക്‌സ് & ഫോട്ടോണിക്‌സ്
- മെഷീന്‍ ലേണിങ്ങ്
- നാനോ സയന്‍സ് & നാനോ ടെക്നോളജി
- ആർട്ടിഫിഷൽ ഇന്റലിജന്‍സ്
- ഡാറ്റ അനലിറ്റിക്‌സ്
- ഡാറ്റ സയന്‍സ്
- എനര്‍ജി & ഫങ്ഷണല്‍ മെറ്റീരിയല്‍സ്
- സാമ്പത്തിക ശാസ്ത്രം
- ചരിത്രം
- സോഷ്യോളജി
- ഫിലോസഫി
- പൊളിറ്റിക്കല്‍ സയന്‍സ് & ഇന്റര്‍നാഷണല്‍ റിലേഷന്‍സ്
- പൊതു ഭരണം
- പശ്ചിമേഷ്യന്‍ പഠനങ്ങള്‍
- അപ്ലൈഡ് ലിംഗ്വസ്റ്റിക്‌സ്
- പത്ര പ്രവര്‍ത്തനം
- ആര്‍ക്കിയോളജി
- മാനുസ്‌ക്രിപ്റ്റോളജി & പാലിയോഗ്രഫി
- ഇംഗ്ലീഷ്
- ഫ്രഞ്ച്
- റഷ്യന്‍ ഭാഷയും സാഹിത്യവും
- ജര്‍മ്മന്‍
- അറബി ഭാഷയും സാഹിത്യവും
- ഹിന്ദി
- മലയാളം, കേരള പഠനം
- തമിഴ് ഭാഷയും സാഹിത്യവും
- സംസ്‌കൃത ഭാഷയും സാഹിത്യവും
- ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്
- ഫിനാന്‍സ് & ടാക്സേഷന്‍ മാനേജ്മെന്റ്
- ട്രാവല്‍ & ടൂറിസം
- ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ്
- മാര്‍ക്കറ്റിംഗ്
- സപ്ലൈ ചെയിന്‍ & ലോജിസ്റ്റിക്‌സ്
- സൈബര്‍ സുരക്ഷാ നിയമങ്ങളും ബൗദ്ധിക സ്വത്തവകാശങ്ങളും
ശാസ്ത്ര പഠനം
- ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് ഓണേഴ്‌സ്
- ബി.എസ്.സി കെമിസ്ട്രി ഓണേഴ്‌സ്
- ബി.എസ്.സി ജിയോഗ്രഫി ഓണേഴ്‌സ്
- ബി.എസ്.സി സൈക്കോളജി ഓണേഴ്‌സ്
- ബി.എസ്.സി പോളിമര്‍ കെമിസ്ട്രി ഓണേഴ്‌സ്
- ബി.എസ്.സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ഓണേഴ്‌സ്
- ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡേറ്റാ സയന്‍സ് ഓണേഴ്‌സ്
- ബി.എസ്.സി അപ്ലൈഡ് ഫിസിക്‌സ് ഓണേഴ്‌സ്
- ബി.എസ്.സി ഫിസിക്‌സ് ഓണേഴ്‌സ്
- ബി.എസ്.സി അക്വാകള്‍ച്ചര്‍ ഓണേഴ്‌സ്
- ബി.എസ്.സി അക്വാകള്‍ച്ചര്‍& ഫിഷറി മൈക്രോബയോളജി ഓണേഴ്‌സ്
- ബി.എസ്.സി ബയോടെക്നോളജി ഓണേഴ്‌സ്
- ബി.എസ്.സി മാത്തമാറ്റിക്‌സ് ഓണേഴ്‌സ്
- ബി.എസ്.സി ബോട്ടണി ഓണേഴ്‌സ്
- ബി.എസ്.സി സുവോളജി ഓണേഴ്‌സ്
- ബി.എസ്.സി മൈക്രോബയോളജി ഓണേഴ്‌സ്
- ബി.എസ്.സി ജിയോളജി ഓണേഴ്‌സ്
- ബി.എസ്.സി എന്‍വയോമെന്റ് ആന്‍ഡ് വാട്ടർ മാനേജ്മെന്റ് ഓണേഴ്‌സ്
- ബി.എസ്.സി ഫാമിലി& കമ്മ്യൂണിറ്റി സയന്‍സ്
- ബി.എസ്.സി ഹോം സയന്‍സ് (ടെക്സ്റ്റൈല്‍സ്& ഫാഷന്‍ ടെക്നോളജി) ഓണേഴ്‌സ്
- ബി.എസ്.സി ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് ഓണേഴ്‌സ്
- ബി.എസ്.സി ജനിറ്റിക്‌സ് ഓണേഴ്‌സ്
- ബി.എസ്.സി ബയോ കെമിസ്ട്രി ഓണേഴ്‌സ്
- ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് സയന്‍സ് ഓണേഴ്‌സ്
- ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് & ക്യൂലിനെറി ഓണേഴ്‌സ്
- ബി.എസ്.സി കമ്പ്യൂട്ടർ സയന്‍സ് ഓണേഴ്‌സ്
- ബി.എസ്.സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓണേഴ്‌സ്
- ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ ഓണേഴ്‌സ്
- ബി.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഓണേഴ്‌സ്
- ബി.എസ്.സി ഇലക്‌ട്രോണിക്‌സ് ഓണേഴ്‌സ്
- ബി.എസ്.സി ഫുഡ്ടെക്നോളജി ഓണേഴ്‌സ്
- ബി.എസ്.സി ഇന്‍സ്ട്രുമെന്റേഷന്‍ ഓണേഴ്‌സ്
- ബി.എസ്.സി പ്ലാന്റ് സയന്‍സ് ഓണേഴ്‌സ്
- ബി.എസ്.സി കോസ്റ്റ്യൂം, ഫാഷന്‍ ഡിസൈനിംഗ് ഓണേഴ്‌സ്
- ബി.എസ്.സി ബോട്ടണി ആന്‍ഡ് കമ്പ്യൂട്ടേഷണൽ ബയോളജിഡബിള്‍ മേജര്‍ വിത്ത് ഓണേഴ്‌സ് ഇൻ ബോട്ടണി
- ബി.എസ്.സി മാത്തമാറ്റിക്‌സ് & ഫിസിക്‌സ് ഡബിൾ മേജര്‍ വിത്ത് ഓണേഴ്‌സ് (മാത്തമാറ്റിക്‌സ്/ഫിസിക്‌സ്)
- ബി.എസ്.സി മാത്തമാറ്റിക്‌സ് & ഇക്കണോമിക്‌സ് ഡബിള്‍മേജര്‍ വിത്ത് ഓണേഴ്‌സ് (മാത്തമാറ്റിക്‌സ്/ഇക്കണോമിക്‌സ്)
കോമേഴ്‌സ്, മാനേജ്‌മെന്റ്
- ബി കോം ഓണേഴ്‌സ്
- ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ഹോട്ടൽ മാനേജ്മെന്റ് ഓണേഴ്‌സ്
- ബാച്ചിലര്‍ ഓഫ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ ഓണേഴ്‌സ്
- ബി കോം പ്രൊഫഷണല്‍ ഓണേഴ്‌സ്
- ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ ഓണേഴ്‌സ്
ബിഎ
- ബിഎ ആഡ്വര്‍റ്റൈസിങ് & സെയില്‍സ് മാനേജുമെന്റ് ഡബിള്‍ മേജര്‍ വിത്ത് ഓണേഴ്‌സ് (ജേര്‍ണലിസം/സെയിൽസ് മാനേജ്‌മെന്റ്)
- ബി എ അഫ്‌സൽ-ഉല്‍-ഉലമ ഇന്‍ അറബിക് ഓണേഴ്‌സ്
- ബിഎ അറബിക് & ഹിസ്റ്ററി ഡബിള്‍മേജര്‍ വിത്ത് ഓണേഴ്‌സ് ( അറബിക്/ഇസ്ലാമിക് ഹിസ്റ്ററി)
- ബിഎ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി ഡബിള്‍ മേജര്‍ വിത്ത് ഓണേഴ്‌സ് (അറബിക്/ഇസ്ലാമിക് ഹിസ്റ്ററി)
- ബാച്ചിലര്‍ ഓഫ് സോഷ്യൽ വർക്ക് ഓണേഴ്‌സ്
- ബിഎ അറബിക് ഭാഷയിലും ലിറ്ററേച്ചറിലും ഓണേഴ്‌സ്
- ബാച്ചിലര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ് ഓണേഴ്‌സ്
- ബിഎ ക്രിസ്ത്യന്‍ സ്റ്റഡീസ് ഓണേഴ്‌സ്
- ബിഎ കമ്മ്യൂണിക്കേഷന്‍ & മീഡിയ & ഹിസ്റ്ററി ഡബിള്‍ മേജര്‍ വിത്ത് ഓണേഴ്‌സ് (ജേര്‍ണലിസം/ഹിസ്റ്ററി)
- ബിഎ ക്രിമിനോളജി& പോലീസ് സയന്‍സ് ഓണേഴ്‌സ്
- ബിഎ ഡെവലപ്മെന്റ് ഇക്കണോമിക്‌സ് ഓണേഴ്‌സ്
- ബിഎ ഇക്കണോമെട്രിക്‌സ് & ഡാറ്റ മാനേജുമെന്റ് ഓണേഴ്‌സ്
- ബിഎ ഇക്കണോമിക്‌സ് ഓണേഴ്‌സ്
- ബിഎ ഇക്കണോമിക്‌സ് വിത്ത് ഫോറിന്‍ ട്രെയിഡ് ഓണേഴ്‌സ്
- ബിഎ ഇക്കണോമിക്‌സ് വിത്ത്ഇസ്ലാമിക് ഫിനാന്‍സ് ഓണേഴ്‌സ്
- ബിഎ ഇംഗ്ലീഷ്&ഹിസ്റ്ററി ഡബിള്‍ മേജര്‍ വിത്ത് ഓണേഴ്‌സ് (ഇംഗ്ലീഷ്/ഹിസ്റ്ററി)
- ബിഎ ഇംഗ്ലീഷ്&ലിറ്ററേച്ചര്‍ ഓണേഴ്‌സ്
- ബിഎ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഓണേഴ്‌സ്
- ബിഎ ഫംഗ്ഷണല്‍ അറബിക് ഓണേഴ്‌സ്
- ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ് ഓണേഴ്‌സ്
- ബിഎ ഗ്രാഫിക് ഡിസൈന്‍ & ആനിമേഷന്‍ ഓണേഴ്‌സ്
- ബിഎ ഹിന്ദി&ഹിസ്റ്ററി ഡബിള്‍ മേജര്‍ വിത്ത് ഓണേഴ്‌സ് (ഹിന്ദി/ഹിസ്റ്ററി)
- ബിഎ ഹിന്ദി & ലിറ്ററേച്ചര്‍ ഓണേഴ്‌സ്
- ബിഎ ഹിസ്റ്ററി ഓണേഴ്‌സ്
- ബിഎ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഓണേഴ്‌സ്
- ബിഎ ഇസ്ലാമിക് ഫിനാന്‍സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ ഓണേഴ്‌സ്
- ബിഎ ഇസ്ലാമിക് ഹിസ്റ്ററി ഓണേഴ്‌സ്
- ബിഎ ഇസ്ലാമിക് സ്റ്റഡീസ് ഓണേഴ്‌സ്
- ബിഎ ജേര്‍ണലിസം&മാസ് കമ്മ്യൂണിക്കേഷന്‍ ഓണേഴ്‌സ്
- ബിഎ മലയാളം & സോഷ്യോളജി ഡബിള്‍ മേജര്‍ വിത്ത് ഓണേഴ്‌സ്(മലയാളം/സോഷ്യോളജി)
- ബിഎ മലയാളം ലാഗ്വേജ് & ലിറ്ററേച്ചര്‍ ഓണേഴ്‌സ്
- ബിഎ മൃദംഗം ഓണേഴ്‌സ്
- ബിഎ മൾട്ടിമീഡിയ ഓണേഴ്‌സ്
- ബിഎ മ്യൂസിക് ഓണേഴ്‌സ്
- ബിഎ ഫിലോസഫി ഓണേഴ്‌സ്
- ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ്
- ബിഎ പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ ഓണേഴ്‌സ്
- ബിഎ സംസ്‌കൃതം, സാഹിത്യ ഓണേഴ്‌സ്
- ബിഎ സോഷ്യോളജി ഓണേഴ്‌സ്
- ബിഎ തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള ഓണേഴ്‌സ്
- ബിഎ തമിഴ് വിത്ത് ഹിസ്റ്ററി & ഇക്കണോമിക്‌സ് ഓണേഴ്‌സ്
- ബിഎ ഉര്‍ദു ഭാഷയിലും സാഹിത്യത്തിലും ഓണേഴ്‌സ്
- ബിഎ വീണ ഓണേഴ്‌സ്
- ബിഎ വയലിന്‍ ഓണേഴ്‌സ്
- ബിഎ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഓണേഴ്‌സ്
- ബിഎ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ഓണേഴ്‌സ്
- ബി ഡി എസ് (ഗ്രാഫിക്‌സും കമ്മ്യൂണിക്കേഷന്‍ ഡിസൈനും) ഓണേഴ്‌സ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
സംസ്‌കൃതത്തിന്റെ എല്ലാ വിഭാഗങ്ങളിലും (സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം -വേദാന്തം, സംസ്‌കൃതം -വ്യാകരണം, സംസ്‌കൃതം -ന്യായം, സംസ്‌കൃതം -ജനറല്‍) കൂടാതെ സംഗീതം , ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി , സോഷ്യല്‍ വര്‍ക്ക് (ബി. എസ്. ഡബ്ലു) എന്നിവയാണ് നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ നടത്തപ്പെടുന്ന ബിരുദ പ്രോഗ്രാമുകള്‍.
കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-വ്യാകരണം, സംസ്‌കൃതം-ന്യായം, സംസ്‌കൃതം-ജനറല്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ വര്‍ക്ക് (ബി. എസ്. ഡബ്ലു), സംഗീതം, ഭരതനാട്യം, – മോഹിനിയാട്ടം എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്. തിരുവനന്തപുരം (സംസ്‌കൃതം ന്യായം, ഫിലോസഫി), പന്മന (സംസ്‌കൃതം വേദാന്തം, മലയാളം), കൊയിലാണ്ടി (സംസ്‌കൃതം വേദാന്തം, ജനറല്‍, ഹിന്ദി), തിരൂര്‍ (സംസ്‌കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ലു), പയ്യന്നൂർ (സംസ്‌കൃതം സാഹിത്യം, മലയാളം, സോഷ്യല്‍ വര്‍ക്ക് (ബി. എസ്. ഡബ്ല്യു), ഏറ്റുമാനൂര്‍ (സംസ്‌കൃതം സാഹിത്യം, ഹിന്ദി) എന്നീ പ്രാദേശിക ക്യാമ്പസുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങി. ഈ വിഷയങ്ങള്‍ക്കൊപ്പം അറബിക്, ഉര്‍ദു എന്നിവയും മൈനര്‍ പ്രോഗ്രാമുകളായി (യഥാക്രമം തിരൂര്‍, കൊയിലാണ്ടി കേന്ദ്രങ്ങളില്‍) തെരഞ്ഞെടുക്കാം.
പ്രധാനപ്പെട്ട പ്രോഗ്രാമുകൾ
- ബി.എ . കന്നഡ
- ബി.ടി.ടി.എം
- ബി കോം കോ-ഓപ്പറേഷന്‍
- ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്
- ബി എ. അറബിക്
- ബി എ. എക്കണോമിക്‌സ്
- ബി എ. ഇംഗ്ലീഷ്
- ബി.എ. ഹിസ്റ്ററി
- ബി എ കന്നഡ
- ബി .എ. മലയാളം
- ബി.എസ് സി. ബോട്ടണി
- ബി.എസ് സി. കെമിസ്ട്രി
- ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്
- ബി.എസ് സി. ജിയോളജി
- ബി.എസ് സി. മാത്തമാറ്റിക്‌സ്
- ബി.എസ്.സി ഫിസിക്‌സ്
- ബി.എസ് സി. സുവോളജി
- ബി.എ. ഹിന്ദി
- ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ്
- ബി എ പൊളിറ്റിക്കല്‍ സയന്‍സ്
- ബി.എ.ഫിലോസഫി
- ബി.എ. ഉറുദു & ഇസ്ലാമിക ചരിത്രം
- ബി.എ. അറബിക് & ഇസ്ലാമിക ചരിത്രം
- ബി.എ. സംസ്‌കൃതം
- ബി.ബി.എ
- ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍
- ബി.സി.എ.
- ബി.കോം.ഫിനാന്‍സ്
- ബി.എ. ഡെവലപ്മെന്റ് എക്കണോമിക്‌സ്
- ബി.എസ്.സി ഇലക്‌ട്രോണിക്‌സ്
- ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്
- ബി.എസ്.സി പോളിമര്‍ കെമിസ്ട്രി
- ബി.ബി.എ. (അൺ എയ്‌ഡഡ്)
- ബി.എ. അറബിക്
- ബി.എസ്.സി ഫോറസ്ട്രി
- ബി.എം.എം.സി.(ബാച്ചിലര്‍ ഓഫ് മൾട്ടി മീഡിയ & കമ്മ്യൂണിക്കേഷന്‍)
- ബി.എസ്.സി മൈക്രോ ബയോളജി
- ബി.എസ്.സി ലൈഫ് സയന്‍സ് (സുവോളജി) & കമ്പ്യൂട്ടേഷണൽ ബയോളജി
- ബി.എസ്.സി ഹോം സയന്‍സ്
- ബി.എസ്.സി രസതന്ത്രം (അൺ എയ്‌ഡഡ്)
- ബി.എ. സാമൂഹിക ശാസ്ത്രം- സാമ്പത്തിക ശാസ്ത്രം
- ബി.എസ്.സി പോളിമര്‍ കെമിസ്ട്രി
ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇന്‍ കമ്പ്യൂട്ടർ സയന്‍സ് (ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്)
- ബി.സി.എ. (അൺ എയ്‌ഡഡ്)
- ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ (അൺ എയ്‌ഡഡ്)
- ബി.എസ്.സി. ബയോടെക്നോളജി<
- ബി.കോം.കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍
- ബി.എസ്.സി ഹോം സയന്‍സ്
- ബി.എസ്.ഡബ്ലു
- ബി.എസ്.സി.ജോഗ്രഫി
- ബി.എസ്.സി സൈക്കോളജി
- ബി.എസ്.സി ബയോ കെമിസ്ട്രി
- ബി.എസ്.സി.മൈക്രോ ബയോളജി
- ബി.ബി.എ. (ടിടിഎം)
- ബി.ബി.എ. ഏവിയേഷന്‍ ആന്‍ഡ് ഹോസ്‌പിറ്റാലിറ്റി
- ബി.സി.എ
- ബി.എസ്.സി സുവോളജി
- ബി.കോം.മാര്‍ക്കറ്റിംഗ്
- ബി.എസ്.സി ഫുഡ് ടെക്‌നോളജി
- ബി.കോം ഫിനാന്‍സ്
- ബി.കോം ലോജിസ്റ്റിക്‌സ്
- ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷനിൽ ബി.ബി.എ
- ബി.എസ്.സി ബയോടെക്നോളജി
- ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍
- ബി.സി.എ
- ബി.എസ്.സി മനഃശാസ്ത്രം
- ബി.കോം ഫിനാന്‍സ്
- ബി.എസ്.സി ബയോ ഇൻഫർമാറ്റിക്‌സ്
- ബി.ബി.എ (ഏവിയേഷന്‍ & ഹോസ്‌പിറ്റാലിറ്റി)
- ബി.എസ്.സി ജിയോളജി
- ബി.എസ്.സി ഫുഡ്ടെക്നോളജി
- ബി.എസ്.സി കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിംഗ്
- ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ്
- ബി.കോം.ഫിനാന്‍സ് (സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം)
- ബി.എ. ഭരതനാട്യം
- ബി.എ. കര്‍ണാടക സംഗീതം
- ബി.കോം. കമ്പ്യൂട്ടർ
- ബി.എസ്.സിഫോറസ്ട്രി
- ബി.എസ്.സി AI & മെഷീന്‍ ലേണിംഗ് & കമ്പ്യൂട്ടർ സയന്‍സ്
- ബി.ബി.എ. ഏവിയേഷന്‍ & എയർപോർട്ട് മാനേജ്‌മെന്റ്
- ബി.എ.അറബിക് & ഇസ്ലാമിക് ഹിസ്റ്ററി
- ബി.ബി.എ. ഏവിയേഷന്‍ & ഹോസ്‌പിറ്റാലിറ്റി
- ബി.എ. Afsal UlUlama
- ബിബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ്
- ബി.എസ്.സി മാത്തമാറ്റിക്‌സ്
- ബി.എ. സാമ്പത്തിക ശാസ്ത്രം
- ബി.എസ്.ഡബ്ലിയു
4 പ്ളസ് 1 പ്രോഗ്രാമുകള്‍
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകള്‍ക്കൊപ്പം 4 പ്ലസ് 1 രീതിയിലുള്ള ഇന്റഗ്രേറ്റഡ് യുജി-പിജിയും സമ്പാദിക്കാമെന്ന സവിശേഷതയുണ്ട്.
സര്‍വകലാശാല ക്യാമ്പസില്‍ ആരംഭിച്ച ഗ്രാജ്വേറ്റ് സ്‌കൂളിലാണ് 4 പ്ലസ് 1 ഇന്റഗ്രേറ്റഡ് യുജി-പിജി പ്രോഗ്രാമുകള്‍ ലഭ്യമാവുന്നത്.
നാല് വര്‍ഷ ബിരുദവും (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്) ഒപ്പം ഒരു വര്‍ഷംകൊണ്ട് ബിരുദാനന്തര ബിരുദം കൂടി നേടാനാവും വിധമാണ് കോഴ്‌സുകൾ രൂപകല്‌പന ചെയ്‌തിരിക്കുന്നത്.
ശാസ്ത്ര വിഷയങ്ങളില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോ സയന്‍സസ്, കമ്പ്യൂട്ടർ സയന്‍സസ്, എൻവയൺമെന്റൽ സയൻസസ്, സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഹിസ്റ്ററി എന്നിവയിലാണ് പ്രോഗ്രാമുകള്‍ ഉള്ളത്.
4+1 പ്രോഗ്രാമുകളില്‍ സവിശേഷ പഠന അന്തരീക്ഷവും വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര സൗകര്യങ്ങളും പ്രഗത്ഭരായ ഫാക്കല്‍റ്റി അംഗങ്ങളുടെ വൈദഗ്‌ധ്യവും ലഭ്യമാകും.