സജ്ജമാണ് സന്നദ്ധമാണ് കേരള യുവത്വം

പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ യുവാക്കളെ സജ്ജരാക്കിയും പുതിയ കാലത്തിന്റെ സാധ്യതകള്‍ അവര്‍ക്കു മുന്നിൽ തുറന്നിട്ടുമാണ് സര്‍ക്കാര്‍ നമ്മുടെ യുവതയ്ക്ക് പ്രചോദനമാകുന്നത്. കേരളം വിഭാവനം ചെയ്യുന്ന നവകേരള സൃഷ്‌ടിയിലെ സജീവ പങ്കാളികളുമാണ് അവര്‍.

സംസ്ഥാനത്തിന്റെ വികസനത്തിന് ഉറവ വറ്റാത്ത യുവശക്തി പ്രയോജനപ്പെടുത്തുതിനുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കി വരുത്. സദ്ധസേവന പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും, സാമൂഹികവിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും ഗോത്ര ഗ്രാമീണ മേഖലകളില്‍ കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും യുവത്വത്തിന് ഉത്തേജനം പകരുന്ന സാഹസിക വിനോദങ്ങളില്‍ പരിശീലനം നല്‍കിയും ലിംഗ നീതിക്കും ലിംഗ സമത്വത്തിനും വേണ്ടി നില കൊണ്ടും കേരള യുവതയെ മുഖ്യധാരയിലേക്ക് നയിക്കാന്‍ സര്‍ക്കാരിനായി.

സന്നദ്ധ സേന ഇവരുണ്ടാകും ഏത്   ഇരുണ്ട കാലത്തും

കേരളം അതു വരെ അനുഭവിച്ചിട്ടില്ലാത്ത രണ്ട് പ്രതിസന്ധികളായിരുന്നു 2018-ലെ വെള്ളപ്പൊക്കവും തുടർന്നുണ്ടായ കോവിഡ് മഹാമാരിയും. ഈ വെല്ലുവിളികളില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ ഗ്രാമ-നഗര ഭേദമന്യേ യുവാക്കള്‍ മുന്നിട്ടിറങ്ങി. മുമ്പെങ്ങുമില്ലാത്ത ഈ പ്രതിസന്ധികളെ നേരിടാന്‍ വലിയൊരു പറ്റം യുവ സന്നദ്ധ പ്രവർത്തകരുടെ ദൃഢ നിശ്ചയം സര്‍ക്കാരിന് തുണയായി. ചിട്ടയായ പ്രവര്‍ത്തങ്ങളിലൂടെ അവര്‍ അന്ന് വരച്ചിട്ടത് പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ചിത്രങ്ങളായിരുന്നു.

യുവാക്കള്‍ നടത്തിയ ഈ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മഹാപ്രളയ കാലത്തും മഹാമാരിയുടെ കാലത്തും കേരളത്തിലെ യുവാക്കള്‍ രചിച്ച സംഘടിത ശക്തിയുടെയും സഹാനുഭൂതിയുടെയും ഈ വേറിട്ട അധ്യായത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിൽ രൂപം കൊടുത്തതാണ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് എന്ന സന്നദ്ധ സേന. സന്നദ്ധ സേവനത്തിൽ  തല്‍പരരായ 1,15,000 ത്തോളം യുവാക്കള്‍ സേനയില്‍ അംഗങ്ങളാണ്. ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യ നിര്‍മ്മാര്‍ജനം, പാലിയേറ്റീവ് പ്രവര്‍ത്തനം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇടപെടാന്‍ കഴിയുന്ന ബൃഹത്തായ സന്നദ്ധ സേനയാണ് കേരളത്തിന് തുണയാകാന്‍ തയ്യാറായി നിൽക്കുന്നത്. ഏതിരുണ്ട സമയത്തും മനുഷ്യത്വം നിസകൊള്ളുമെന്ന പ്രതീക്ഷയാണ് ഇവരിലൂടെ വെളിവാകുന്നത്.

യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് പ്രതിരോധം ബോധവല്‍ക്കരണത്തിലൂടെ

യുവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള മദ്യം, മയക്കുമരുന്ന്, എന്നിവയുടെ ഉപയോഗവും റാഗിംഗ്- സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദം എന്നിവയും തടയുന്നതിനാവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് ‘യൂത്ത് ഡിഫന്‍സ് ഫോഴ്‌സ്’ എന്ന പേരില്‍ യുവാക്കളായ സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്‌മക്ക് ബോര്‍ഡ് രൂപം നല്‍കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോളേജുകളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന ക്ളബ്ബുകള്‍, വായന ശാലകള്‍, സാംസ്‌കാരിക നിലയങ്ങള്‍ തുടങ്ങി യുവ ജനങ്ങളുടെ പ്രാതിനിധ്യമുള്ള എല്ലാ മേഖലകളിലും വിവിധ പരിപാടികള്‍ ഇതിലൂടെ നടപ്പാക്കി.

വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കാരണം ധാരാളം യുവാക്കളുടെ ജീവന്‍ അനുദിനം നിരത്തുകളില്‍ പൊലിയുന്നു. യുവാക്കളില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനവും പ്രധാന സാമൂഹ്യ പ്രശ്‌നമാണ്. ഈ വിഷയങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലൂടെ കഴിഞ്ഞു.

20 നും 40നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായവരും സന്നദ്ധ പ്രവര്‍ത്തകരാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ 700 ബോധവത്ക്കരണ പരിപാടികള്‍ സംസ്ഥാനത്തൊട്ടാകെയായി യൂത്ത് ഡിഫന്‍സ് ഫോഴ്‌സ സംഘടിപ്പിച്ചിട്ടുണ്ട്.

യുവാക്കളുടെ വ്യക്തിപരവും സാമൂഹികവുമായ ക്ഷേമം മുന്‍ നിര്‍ത്തി പഠന ഗവേഷണ പദ്ധതികളും മാനസികാരോഗ്യം മുതല്‍ സൈബര്‍ സുരക്ഷ വരെയുള്ള നിര്‍ണ്ണായക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രോഗ്രാമുകളും ബോര്‍ഡ് നടത്തി വരുന്നു.

യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യ തടയാന്‍
സമൂഹത്തില്‍ ആത്മഹത്യാ പ്രവണത വർധിക്കുന്ന സാഹചര്യത്തില്‍ യുവജനങ്ങളുടെ ‘മാനസികാരോഗ്യം ശക്തിപ്പെടുത്തുക’ എന്ന ലക്ഷ്യത്തോടെ യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ യുവാക്കള്‍ക്കിടയില്‍ ശാസ്ത്രീയ പഠനം നടത്തി റിപ്പോർട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. അഞ്ചു വര്‍ഷത്തിനിടെ കേരളമൊട്ടാകെ 18 മുതല്‍ 45 വരെ വയസുള്ളവരില്‍ നടന്ന 800ല്‍ അധികം ആത്മഹത്യകളെ ആഴത്തില്‍ പഠിച്ചാണ് വിദഗ്‌ധ സംഘം റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർടിന്റെ വെളിച്ചത്തില്‍ ആത്മഹത്യാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

അദാലത്തുകള്‍

യുവാക്കള്‍ അഭിമുഖീകരിക്കുന്ന വിഷമതകള്‍ സംബന്ധിച്ച് കമ്മീഷന് ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നതിനായി കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്ത് 14 ജില്ലാ തല അദാലത്തുകളും രണ്ട് മെഗാ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിച്ച 988 പരാതികളില്‍ 763 എണ്ണം തീര്‍പ്പാക്കാന്‍ കഴിഞ്ഞു. യുവാക്കളിലെ സര്‍ഗാത്മകതയും നൈപുണ്യവും വികസിപ്പിക്കുന്നതിന് വിവിധ മേഖലകളിലെ വിദഗ്‌ധരെ ഉള്‍പ്പെടുത്തി 2021 ല്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.

യുവാക്കള്‍ക്ക് സൗജന്യ നിയമസഹായം
നിയമ വിദഗ്‌ധരെ ഉള്‍പ്പെടുത്തി ടോള്‍ ഫ്രീ നമ്പറിലൂടെ യുവ ജനങ്ങള്‍ക്ക് സൗജന്യ നിയമ സഹായം നൽകുന്നു.

വെര്‍ച്വല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അവസരങ്ങള്‍ യുവാക്കളെ തേടി വരുന്നു

‘ജോബ് പോർട്ടൽ’ എന്ന വെബ് സൈറ്റിലൂടെ തൊഴില്‍ അന്വേഷകരെയും തൊഴില്‍ ദാതാക്കളെയും കണ്ടെത്തി വരുന്നു. 2021-ല്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു.

2022-ല്‍ സംസ്ഥാന യുവജന കമ്മീഷനും സംസ്ഥാന നൈപുണ്യ വികസന വകുപ്പും സംയുക്തമായാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 2023-ല്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ജോബ് ഫെസ്റ്റുകളില്‍ തൊഴില്‍ ദാതാക്കളെ പങ്കെടുപ്പിക്കാനും നിരവധി ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞു. ഈ വര്‍ഷം വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇടങ്ങളില്‍ ജോബ് ഫെസ്റ്റ് നടക്കും.

Spread the love