ഹെലി ടൂറിസം പറന്നുയരാം, കാണാം

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നൽകുന്നതിനായി വിനോദ സഞ്ചാരവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഹെലി ടൂറിസം പദ്ധതി. ഒരു ദിവസം കൊണ്ടു തന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും മല നിരകളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍ പദ്ധതി അവസരമൊരുക്കും. 2023 ഡിസംബര്‍ 30 നു ഹെലി ടൂറിസം ആദ്യഘട്ടത്തിനു നെടുമ്പാേരി സിയാലില്‍ തുടക്കമിട്ടു. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശ കാഴ്‌ചകൾ ആസ്വദിക്കാനും ഹെലി ടൂറിസം പദ്ധതി സഹായിക്കും. മൂന്നാർ, വയനാട്, കുമരകം, ആലപ്പുഴ,അതിരപ്പിള്ളി തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളെല്ലാം ആകാശ സഞ്ചാരത്തില്‍ ഉൾപ്പെടുന്നു.

ദീര്‍ഘ സമയമുള്ള പാക്കേജ് റൈഡുകളും ഹ്രസ്വമായ ഹെലി റൈഡുകളും പദ്ധതയിലുണ്ട്.

കേരളത്തെ അനുഭവിച്ചറിയുവാന്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്‌ടമാകുന്ന വിലയേറിയ സമയം പരമാവധി കുറയ്ക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

Spread the love