എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍
1996-ല്‍ ഊര്‍ജ വകുപ്പിനു കീഴില്‍ രാജ്യത്താദ്യമായി ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി നിലവില്‍ വന്ന സ്വയംഭരണ സ്ഥാപനമാണ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍. ഉത്പാദനം, പ്രസരണം, വിതരണം തുടങ്ങി എല്ലാ തലങ്ങളിലും ഊര്‍ജ സംരക്ഷണ സാധ്യതകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ഇ. എം. സി. യുടെ ലക്ഷ്യം. 2001-ലെ കേന്ദ്ര ഊര്‍ജ സംരക്ഷണ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പന്ത്രണ്ട് തവണയാണ് (അഞ്ചു തവണ ഒന്നാം സ്ഥാനം) ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് നേടിയിട്ടുള്ളത്.
പ്രകൃതി സൗഹൃദ കെട്ടിടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ സര്‍ട്ടിഫിക്കേഷന്‍ പ്രകാരം ഇ.എം.സി.യുടെ തിരുവനന്തപുരത്തുള്ള ഓഫീസ് കെട്ടിടത്തിന് ഗോള്‍ഡ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം
ഓരോ വര്‍ഷത്തെയും ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിവിധ വിഭാഗങ്ങളിലായി സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവു പകരുന്ന തരത്തില്‍ ഊര്‍ജ സംരക്ഷണം വിഷയമാക്കി മത്സര, പരിശീലന പരിപാടികള്‍ നടത്തുന്നു. സ്‌മാർട്ട് എനര്‍ജി പ്രോഗ്രാം എന്ന ഊര്‍ജ സംക്ഷണ വിദ്യാഭ്യാസ പരിപാടി, വീട്ടമ്മമാര്‍ക്ക് ഊര്‍ജ സംരക്ഷണ ബോധവത്കരണത്തിനായി ഊര്‍ജ ക്ലിനിക്കുകള്‍, സ്ത്രീ സംരഭകര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു.
പുതു സംരംഭങ്ങള്‍
കേരളത്തില്‍ 700 മെഗാവാട്ടോളം സാധ്യത കണ്ടെത്തിയിരിക്കുന്ന പ്രകൃതി സൗഹൃദ ഊര്‍ജ്ജ സ്രോതസ്സാണ് ചെറുകിട ജലവൈദ്യുത പദ്ധതി. കേരളത്തില്‍ ആദ്യമായി ചൈനയുമായി സഹകരിച്ച് ചെറുകിട ജല വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ ഇ.എം.സി അതിനുള്ള ഒരു സാങ്കേതിക സെക്രട്ടേറിയറ്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ജല സേചന കനാലുകളിലും വൈദ്യുത പദ്ധതികളുടെ ടേല്‍ റേയ്‌സിലും വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ്.
വെബ്‌സൈറ്റ്: www.keralaenergy.gov.in
email: emck@keralaenergy.gov.in
വിലാസം: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ - കേരള
ശ്രീകൃഷ്‌ണ നഗർ, ശ്രീകാര്യം പി.ഒ,
തിരുവനന്തപുരം-695017
ഫോണ്‍: 0471 2594922/24