വി ഡി സതീശൻ മുഖ്യമന്ത്രി
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി. എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലെത്തുന്നത് തുടർച്ചയായ ആറാം തവണ. പതിനഞ്ചാം നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. എറണാകുളം നെട്ടൂർ സ്വദേശി കെ.ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായി 1964 മെയ് 31നു ജനനം. ബിഎ സോഷ്യളജി, എൽഎൽഎം ബിരുദധാരി. എൻ എസ് യു ഐ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, എ ഐ സി സി സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷി വിപ്പുമായിരുന്നു. കേരള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എന്നീ പദവികളും വഹിച്ചു.
ബൈബിൾ തന്നിൽ സൃഷ്ടിച്ച ഉൾക്കാഴ്ചകളെയും സ്വാധീനത്തെയും ആസ്പദമാക്കി ‘ആദം നീ എവിടെ ആകുന്നു’ എന്ന പുസ്തകവും ‘നേരനുഭവങ്ങൾ: വി ഡി സതീശന്റെ ജീവിതവും രാഷ്ട്രീയവും’ എന്ന ഓർമ്മക്കുറിപ്പുകളും അദ്ദേഹത്തിന്റേതായുണ്ട്.
ഭാര്യ: ലക്ഷ്മിപ്രിയ. മകൾ: ഉണ്ണിമായ

