അഡ്വ. ഷാനിമോൾ ഉസ്മാൻ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

അരൂരിൽ നിന്നുള്ള നിയമസഭ അംഗമാണ്. 2019 ലെ കേരള നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം (അമ്പലപ്പുഴ ഡിവിഷൻ), കേരള സർവകലാശാല സെനറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എ.ഐ.സി.സി. സെക്രട്ടറിയായ ആദ്യ വനിതയാണ്. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം എൽ.എൽ.ബിയും നേടി.ആലപ്പുഴ തകഴികുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുട്ടിയുടെയും ടി.ഇ.സൂറാക്കുട്ടിയുടെയും മകളായി 1966 മെയ് 30ന് ജനനം.
ഭർത്താവ്: അഡ്വ.എ. മുഹമ്മദ് ഉസ്മാൻ (റിട്ട.തഹസിൽദാർ, ബാസ്‌ക്കറ്റ്‌ബോൾ മുൻ ദേശീയതാരം, ദേശീയ ഗയിംസ് മുൻ പ്രൊജക്ട് ഓഫീസർ)

