ആനവണ്ടിയിലെ വിനോദയാത്രകൾ

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

bus5

bus1

കേരളത്തിൽ സാധാരണക്കാരന് കുറഞ്ഞ ചെലവിൽ സുരക്ഷിതവും ആസ്വാദ്യകരവുമായി യാത്ര ചെയ്യാൻ അവസരമൊരുക്കിയ പദ്ധതിയാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം. വിനോദസഞ്ചാരികളെ ആകർഷിച്ച് കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പദ്ധതി ഇന്ന് വിജയക്കുതിപ്പിലാണ്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ അതിർത്തി കടന്ന് ലക്ഷദ്വീപിലേക്കും ഹൈദരാബാദിലേക്കും വിനോദയാത്രയൊരുക്കിയി രിക്കുകയാണ് കോർപ്പറേഷൻ. 2024-2025 സാമ്പത്തിക വർഷത്തിൽ 43 കോടി രൂപയായിരുന്ന വരുമാനം, ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം തുടക്കത്തിൽ തന്നെ 34 കോടി രൂപയായി ഉയർന്നു. കേവലം ബസ് യാത്രയിൽ ഒതുങ്ങി നിൽക്കാതെ കായലും കടലും മലനിരകളും വെള്ളച്ചാട്ടങ്ങളും തീർഥാടന കേന്ദ്രങ്ങളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പാക്കേജുകളിലൂടെ, കേരളത്തിന്റെ അതിരുകൾ കടന്നുള്ള വിനോദ സഞ്ചാര പദ്ധതികളാണ് പ്രധാന ആകർഷണം. നിലവിലുള്ള ഗവി, മൂന്നാർ, നെഫർറ്റിറ്റി കപ്പൽ യാത്ര തുടങ്ങിയവയ്ക്ക് പുറമെയാണ് പുതിയ പദ്ധതികളും പാക്കേജുകളും ബജറ്റ് ടൂറിസം സെൽ ആസൂത്രണം ചെയ്യുന്നത്.

‘സൂപ്പർ ഹിറ്റാ’യി
ഹൈദരാബാദ് പാക്കേജ്
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് കീഴിൽ ഹൈദരാബാദിലേക്ക് ആരംഭിച്ച പുതിയ ബജറ്റ് ടൂറിസം പാക്കേജ് ‘സൂപ്പർ ഹിറ്റ്’. രണ്ട് പകലും ഒരു രാത്രിയും നീളുന്ന ഹൈദരാബാദ് സന്ദർശനമുൾപ്പെടെ ആകെ നാല് ദിവസത്തെ യാത്രാ പദ്ധതിയാണിത്. യാത്രക്കാരുടെ പ്രവേശന ഫീസ്, ഭക്ഷണം, താമസം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചരിത്രപ്രസിദ്ധമായ ഗോൽക്കൊണ്ട കോട്ട, സലാർ ജങ് മ്യൂസിയം, ഹൈദരാബാദിന്റെ അടയാളമായ ചാർമിനാർ, മക്ക മസ്ജിദ് എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ട് ആരംഭിക്കുന്ന യാത്രയിൽ സഞ്ചാരികൾക്ക് യഥേഷ്ടം പ്രാദേശിക വിപണിയിൽ സമയം ചെലവഴിക്കാനും സമയം ലഭിക്കുന്നു. ലുംബിനി പാർക്കും ഹുസൈൻ സാഗർ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്ത് ബുദ്ധപ്രതിമയും കണ്ട് വെണ്ണക്കല്ലിൽ തീർത്ത ബിർള മന്ദിർ സന്ദർശനത്തോടെ ഹൈദരാബാദിലെ ആദ്യ ദിനം അവസാനിക്കും.

bus6തുടർകാഴ്ച ആരംഭിക്കുന്നത് ലോകപ്രശസ്തമായ റാമോജി ഫിലിം സിറ്റിയോടെയാണ്. ഒൻപതര മുതൽ വൈകുന്നേരം അഞ്ചര വരെ ഫിലിം സിറ്റിയിലെ വിവിധ സിനിമ സെറ്റുകളും അവിടെ നടക്കുന്ന തത്സമയ പരിപാടികളും ആസ്വദിക്കാം. ശേഷം വൈകുന്നേരം അഞ്ചരയോടെ കേരളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.

bus7മൂന്ന് പേർക്ക് പങ്കിടാവുന്ന മുറികളിലാണ് യാത്രക്കാർക്ക് താമസം ഒരുക്കിയിരിക്കുന്നത്. പ്രവേശന ഫീസ്, ഭക്ഷണം, താമസം എന്നിവ ഉൾപ്പെടുത്തിയ പാക്കേജ് ആണ് കെഎസ്ആർടിസി ലഭ്യമാക്കിയിരിക്കുന്നത്. ഗോവയിലേക്ക് ആരംഭിച്ച് വിജയകരമായി തുടരുന്ന ഉല്ലാസയാത്രകൾക്ക് പിന്നാലെയാണ് ഹൈദരാബാദിലേക്കും ലക്ഷദ്വീപിലേക്കും കെഎസ്ആർടിസി പുതിയ യാത്രകൾ ഒരുക്കുന്നത്. ഹൈദരാബാദിലേക്കുള്ള ആദ്യ യാത്ര ഓഗസ്റ്റ് 19-ന് ആരംഭിച്ചു. 17,950 രൂപയാണ് യാത്രാ നിരക്ക്. ഇതിനു പിന്നാലെയാണ് ലക്ഷദ്വീപിലേക്കുള്ള യാത്രയും പദ്ധതിയിടുന്നത്.  ഇതു കൂടാതെ തമിഴ്നാട്ടിലെ തെങ്കാശി, സുന്ദരപാണ്ഡ്യപുരം സൂര്യകാന്തി പാടങ്ങളിലേക്കുള്ള യാത്രകൾ നടന്നുവരികയാണ്. സെപ്റ്റംബർ മാസത്തിൽ ഈ യാത്രകൾ 1,110 രൂപ നിരക്കിൽ ലഭ്യമാണ്.

ആകർഷകമായി ഓണം പാക്കേജുകൾ
ഓണം സീസണിനോട് അനുബന്ധിച്ചും ഒട്ടേറെ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയത്. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള 31 പുതിയ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പള്ളിയോട സേവാ സംഘവുമായി സഹകരിച്ച് നടത്തുന്ന പഞ്ചപാണ്ഡവക്ഷേത്ര ദർശനവും ആറന്മുള വള്ളസദ്യയുമാണ്. ഓഗസ്റ്റ് 19, 29, സെപ്റ്റംബർ ഒന്ന്, bus8ഏഴ്, 11 തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന ഈ യാത്രയ്ക്ക് 910 രൂപയാണ് നിരക്ക്. അഞ്ച് വിഷ്ണു ക്ഷേത്രങ്ങൾ, ആറന്മുള കണ്ണാടി നിർമാണ കേന്ദ്രം, തൃക്കാക്കുടി ഗുഹാ ക്ഷേത്രം എന്നിവ സന്ദർശിക്കാം. ജീപ്പ് യാത്രയും ശീതീകരിച്ച ഡോർമിറ്ററി താമസവും ഉൾപ്പെടെ 2,450 രൂപയ്ക്കാണ് മൂന്നാർ, കാന്തല്ലൂർ ക്രമീകരിച്ചിരിക്കുന്നത്. തിരുവോണദിനമായ ആഗസ്റ്റ് 26-ന് ഓണസദ്യയോടൊപ്പം നടത്തിയ പൊന്മുടി യാത്രയും കുട്ടവഞ്ചി യാത്രയും ഉച്ചഭക്ഷണവും അടങ്ങുന്ന ഗവി യാത്രയും സൂപ്പർ ഹിറ്റായി. സെപ്റ്റംബർ 6, 26 തീയതികളിൽ കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് ആഡംബര കപ്പലായ നെഫർറ്റിറ്റി യാത്രയും ക്രമീകരിച്ചിട്ടുണ്ട്. 3,840 രൂപയാണ് നിരക്ക്. മറ്റ് പ്രധാന പാക്കേജുകളും നിരക്കുകളും ഇപ്രകാരമാണ്: ഇല്ലിക്കൽ കല്ല് (820 രൂപ), പൂവാർ ബോട്ടിങ് (1,110 രൂപ), മലരിക്കൽ ആമ്പൽ വസന്തം (890 രൂപ), റോസ്മല-പാലരുവി (520 രൂപ), നെല്ലിയാമ്പതി-പാലക്കാട് (2,000 രൂപ), പുള്ളിക്കാനം (840 രൂപ), വാഗമൺ (1,020 രൂപ), കുമരകം ഹൗസ് ബോട്ട് (1,780 രൂപ).

നഗരക്കാഴ്ചകളും ഡബിൾ
ഡെക്കർ യാത്രകളുംbus4
തിരുവനന്തപുരം നഗരക്കാഴ്ചകൾക്കായി ആരംഭിച്ച ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഇതിനോടകം വൻ ലാഭമാണ് കോർപ്പറേഷന് നേടിക്കൊടുത്തത്. 1,191 സർവീസുകൾ നടത്തിയതിലൂടെ രണ്ട് കോടിയിലധികം രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡക്കർ സർവീസും വൻ വിജയമായതോടെ രണ്ടാമതൊരു ബസ് കൂടി ‘റോയൽ വ്യൂ രണ്ട്’ എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കൊച്ചി ഡബിൾ ഡക്കർ സിറ്റി ടൂർ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക തീമിൽ ബ്രാൻഡ് ചെയ്ത ബസുകൾ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.

തീർഥാടന പാക്കേജുകൾ
വിനോദയാത്രകൾക്ക് പുറമേ തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതികളും ബജറ്റ് ടൂറിസം സെല്ലിന് കീഴിലുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന പുതിയ പാക്കേജിൽ ദർശനത്തിനെത്തുന്നവർക്ക് ഡോർമിറ്ററി സൗകര്യവും പ്രത്യേക ക്യൂവിലൂടെ ദർശന സൗകര്യവും ഒരുക്കും. ദശാവതാര ക്ഷേത്രദർശനം, നാലമ്പല ദർശനം, കൃപാസനം പാക്കേജ് എന്നിവയും രാമേശ്വരം, മധുര തുടങ്ങിയ അന്തർസംസ്ഥാന തീർഥാടന പാക്കേജുകളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

പറക്കാം
ലക്ഷദ്വീപിലേക്ക്
കടൽ കടന്നു പറക്കാൻ
കെ.എസ്.ആർ.ടി.സി തയ്യാറെടുക്കുകയാണ്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ലക്ഷദ്വീപിലേക്കാണ് പുതിയ പാക്കേജ്. യാത്രക്കാർക്ക് രണ്ടുതരം പാക്കേജുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഹോംസ്റ്റേ പാക്കേജും റിസോർട്ട്‌സ്റ്റേ പാക്കേജും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര ആരംഭിച്ച് തിരികെ അവിടെ അവസാനിക്കുന്ന തരത്തിലാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്. നാലു പകലും മൂന്ന് രാത്രിയും നീളുന്ന ഹോംസ്റ്റേ പാക്കേജിന് ഈ മാസം 29500/ രൂപയും റിസോർട്ട്‌സ്റ്റേ പാക്കേജിന് 39900/ രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. തുടർന്നുള്ള മാസങ്ങളിൽ വിമാനനിരക്ക് അനുസരിച്ച് പാക്കേജ് തുകയിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. വിമാനയാത്ര, പ്രവേശന പെർമിറ്റ് ഫീസ്, താമസം, ഭക്ഷണം, ദ്വീപിനുള്ളിലെ ഗതാഗതം, മറ്റ് വിനോദസഞ്ചാര പ്രവർത്തനങ്ങൾ എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടുന്നു. വിമാനത്താവളം വരെയുള്ള യാത്രാ ചെലവ് യാത്രക്കാർ സ്വന്തം നിലയ്ക്കാണ് വഹിക്കേണ്ടത്. ആദ്യഘട്ടമായി പത്തു വീതം യാത്രക്കാർ ഉൾപ്പെടുന്ന ചെറു ഗ്രൂപ്പുകൾ ആയിട്ടാണ് പാക്കേജ് സംഘടിപ്പിക്കുക. കെ.എസ്. ആർ.ടി.സി ബജറ്റ് ടൂറിസം നടത്തുന്ന പാക്കേജുകളിൽ വിമാനയാത്ര ഉൾപ്പെടുന്ന ആദ്യ പാക്കേജാണിത്.

bus10

വിദ്യാർഥികൾക്കായി
ട്രാവൽ ടു ടെക്നോളജി
വിദ്യാർഥികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും ലഭ്യമാക്കുന്ന തരത്തിൽ കുറഞ്ഞ ചെലവിലുള്ള പഠനയാത്രകളാണ് ട്രാവൽ ടു ടെക്നോളജി പദ്ധതിയിലുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, മിൽമ, ഐ.എസ്.ആർ.ഒ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കാണ് സന്ദർശനം. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് നടത്തുന്ന ഈ വിദ്യാർഥി ടൂറിസം പദ്ധതി ഇതിനോടകം വൻ വിജയമായിക്കഴിഞ്ഞു.

ബജറ്റ് ടൂറിസം
പ്രധാന യാത്രകളും ചെലവും
എല്ലാ ടൂറിസം പാക്കേജുകൾക്കും വിവിധ പോയന്റുകളിൽ നിന്നും പാക്കേജിന്റെ ഭാഗമാകാൻ അവസരമുണ്ടാകും. ബോർഡിങ് പോയന്റിന്റെ വ്യത്യാസമനുസരിച്ചും മറ്റും പാക്കേജ് ചെലവുകളിൽ മാറ്റമുണ്ടാകും.

Spread the love