തിരുവഞ്ചൂർ രാധാകൃഷ്ണൻ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

കോട്ടയം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. കെ പി പരമേശ്വരൻ പിള്ളയുടെയും ഗൗരിക്കുട്ടി അമ്മയുടെയും മകനായി 1949 ഡിസംബർ 26ന് കോട്ടയം ജില്ലയിൽ ജനനം. ബി.എ, എൽ.എൽ.ബി ബിരുദധാരി. അഭിഭാഷകനാണ്. കെ എസ് യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ പദവികളിലുമെത്തി. പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പ് സ്ഥാനം വഹിച്ചു. പതിമൂന്നാം കേരള നിയമസഭയിൽ യു ഡി എഫ് പാർലമെൻററി പാർട്ടി സെക്രട്ടറിയായിരുന്നു.
2004 സെപ്റ്റംബർ അഞ്ച് മുതൽ 2006 മെയ് 12 വരെ ജലവിഭവം, വനം, ആരോഗ്യവും പാർലമെൻററി കാര്യവും വകുപ്പുകളുടെ മന്ത്രിയായിരുന്നു. 2011 മെയ് 23 മുതൽ 2012 ഏപ്രിൽ 11 വരെ റവന്യൂ മന്ത്രിയുമായി. 2012 ഏപ്രിൽ 12 മുതൽ 2013 ഡിസംബർ 31 വരെ ആഭ്യന്തര മന്ത്രിയായിരുന്നു. 2014 ജനുവരി ഒന്ന് മുതൽ 2016 മെയ് 20 വരെ വനം, പരിസ്ഥിതി, ഗതാഗതം, സ്പോർട്സ്, സിനിമ വകുപ്പുകളുടെ മന്ത്രിയായിരുന്നു. അടൂർ നിയോജക മണ്ഡലത്തിൽ നിന്ന് 1991, 1996, 2001, 2006 എന്നീ വർഷങ്ങളിലും കോട്ടയം മണ്ഡലത്തിൽ നിന്ന് 2011, 2016, 2021, 2026 വർഷങ്ങളിലും നിയമസഭയിലെത്തി.
ഭാര്യ: ലളിതാംബിക രാധാകൃഷ്ണൻ
മക്കൾ: അനുപം രാധാകൃഷ്ണൻ, അർജുൻ രാധാകൃഷ്ണൻ, ആതിര രാധാകൃഷ്ണൻ

