അപു ജോൺ ജോസഫ്
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>
ഇടുക്കി ജില്ലയിലെ തൊടുപുഴ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് നിയമസഭാംഗമാവുന്നത്. മുൻമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി ജെ ജോസഫിന്റെയും ഡോ. ശാന്ത ജോസഫിന്റെയും മകനാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം തിരുവനന്തപുരം ടെക്നോപാർക്കിലും സ്വിറ്റ്സർലൻഡിലെ സ്വിസ്സ് എയറിന്റെ ഐ ടി കമ്പനിയിലും ജോലി ചെയ്തു. തിരികെ നാട്ടിലെത്തിയ ശേഷം കാർഷിക മേഖലയിലും രാഷ്ട്രീയ രംഗത്തും സജീവമായി. നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ, ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ, ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: ഡോ. അനു ജോർജ്. മക്കൾ: ജോസഫ് പി ജോൺ, ജോർജ് പി ജോൺ.

