കെ എ തുളസി

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

thulasi 1

 

പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിൽനിന്ന് വിജയിച്ചു. തൃശ്ശൂർ കൊണ്ടാഴിയിൽ അയ്യപ്പന്റെയും അമ്മിണിയുടെയും മകളായി 1973 മെയ് ഏഴിന് ജനനം. പഴയന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ പഠനം.

2000-2005 ൽ ചേലക്കര ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായി. 2001 ൽ ചേലക്കര നിയമസഭാ മണ്ഡലത്തിലും 2004 ൽ ഒറ്റപ്പാലം പാർലമെന്റ് മണ്ഡലത്തിലും മത്സരിച്ചു. 2012-2017 ൽ സംസ്ഥാന വനിതാകമ്മീഷൻ അംഗമായിരുന്നു. 2004 മുതൽ കെപിസിസി എക്സിക്യൂട്ടീവ് അംഗം, 2016-2023 വരെ എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ആറു വർഷമായി കെപിസിസി ജനറൽ സെക്രട്ടറിയാണ്.

ഭർത്താവ്: വി.കെ.ശ്രീകണ്ഠൻ എം.പി

thulasi2

Spread the love