അഡ്വ. ടി സിദ്ദിഖ്
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. ടി കാസിമിന്റെയും നഫീസ കാസിമിന്റെയും മകനായി 1974 ജൂൺ ഒന്നിന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. ബി കോം, എൽ എൽ ബി ബിരുദധാരി. അഭിഭാഷകൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കോഴിക്കോട് ഡി സി സി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. നിലവിൽ എ ഐ സി സി അംഗവും കെ പി സി സി വർക്കിങ് പ്രസിഡന്റുമാണ്. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് 2021ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: പി വി ഷറഫുന്നീസ
മക്കൾ: അഥിൽ, ആഷിഖ്, സിൽ എസ്ദാൻ

