പി കെ ബഷീർ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

ഏറനാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. മുൻ എം എൽ എയും ചീഫ് വിപ്പുമായിരുന്ന പി സീതിഹാജിയുടെയും ഫാത്തിമ സീതിയുടെയും മകൻ. 1959 സെപ്റ്റംബർ 25ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ജനനം. 1977ൽ എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായും മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. ഏറനാട് മണ്ഡലത്തിൽ നിന്ന് 2011ലും 2016ലും വിജയിച്ച് നിയമസഭയിലെത്തി.
എടവണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. എടവണ്ണ യത്തീംഖാന ജനറൽ സെക്രട്ടറി, മഞ്ചേരി പി.സി.സി. മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, ജാമിയ ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗം, ഏറനാട് മുസ്ലീം എഡ്യൂക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
ഭാര്യ: റസിയ ബഷീർ. മക്കൾ: ജിഹാൻ ഹാരിദ്, നഹാൻ അസ്ഹർ, സജിൻ സീതി.

