അഡ്വ. വി ഇ അബ്ദുൾ ഗഫൂർ

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

abdul1

 

കളമശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു. ആദ്യമായാണ് നിയമസഭയിൽ എത്തുന്നത്. 1976നവംബർ 8 ന് എറണാകുളം ജില്ലയിലെ ആലങ്ങാട് പഞ്ചായത്തിലെ കോങ്ങോർപ്പിള്ളിയിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെയും നദീറയുടെയും മൂത്ത മകനായി ജനനം. ആലുവ സെറ്റിൽമെന്റ് ഹൈസ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാർഥിയായിരിക്കെ സംസ്ഥാന അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കളമശ്ശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠനം. തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടി.

2000 ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു. ഹൈക്കോടതിയിൽ വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെയും കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്റ്റാൻഡിങ് കൗൺസൽ ആയി പ്രവർത്തിച്ചു. നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ്. 25 വർഷമായി അഭിഭാഷകനായും പൊതുപ്രവർത്തകനായും സജീവമായി പ്രവർത്തിക്കുന്നു.

ഭാര്യ: ദിലാറ, മക്കൾ: റിദ, വസീം, റയ.

abdul2

Spread the love