കെ എം ഷാജി
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

1972 ഡിസംബർ 22ന് വയനാട് ജില്ലയിലെ കണിയാമ്പറ്റയിൽ കെ.എം.ബീരാൻ കുട്ടിയുടേയും പി.സി.ആയിഷക്കുട്ടിയുടേയും മകനായി ജനനം. കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. ബംഗളുരു അൽ അമീൻ കോളേജിൽ ബി ബി എയ്ക്ക് ചേർന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ല. സ്‌കൂൾ ലീഡർ ആയിരുന്ന കാലം മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകനാണ്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 1995ൽ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റായും 1997ൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. 2011ൽ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2021വരെ അഴീക്കോട് എംഎൽഎയായിരുന്നു. നിയമസഭയിലെ വിവിധ സബ്ജക്ട് കമ്മിറ്റികളിലും അഡ്‌ഹോക് കമ്മിറ്റികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2026ൽ വേങ്ങരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക്.
ഭാര്യ : കെ.എം.ആശ
മക്കൾ: ഫാത്തിമ, റിഹാൻ മുഹമ്മദ്, ഫർഹാൻ അഹമ്മദ്

