അഡ്വ. ബിന്ദു കൃഷ്ണ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

കൊല്ലം നിയമസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ചു. കൊല്ലം ചാത്തന്നൂർ കുമ്മല്ലൂർ സ്വദേശിയാണ്. കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന പി.സുകുമാരന്റെയും ബി.വസുമതിയുടെയും മകളായി 1972 മെയ് 24-നാണ് ജനനം. നിലവിൽ ചിന്നക്കട ശാന്തിനഗർ-43 ൽ നക്ഷത്ര അവന്യുവിൽ താമസം.
കൊല്ലം എസ്.എൻ. വനിതാകോളേജിലെ പഠനത്തിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും ഗവ.ലോ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. കൊല്ലം ബാറിൽ അഭിഭാഷകയായിരുന്നു. 2021 ൽ കൊല്ലം, 2011 ൽ ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും 2014 ൽ ആറ്റിങ്ങൽ ലോക് സഭാമണ്ഡലത്തിൽ നിന്നും മത്സരിച്ചു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വനിതാ ജില്ലാ പ്രസിഡന്റാണ്. നിലവിൽ കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം.
ഭർത്താവ്: അഡ്വ.എസ്. കൃഷ്ണകുമാർ (തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി)
മകൻ: ശ്രീകൃഷ്ണ

