കെ മുരളീധരൻ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകനായി 1957 മെയ് 14 ന് തൃശ്ശൂരിൽ ജനനം. ബിഎ, എൽഎൽബി ബിരുദധാരി. സേവാദൾ പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1989-ലും 1999-ലും കോഴിക്കോട് നിന്ന് ലോക്സഭാംഗമായി. 1991ൽ വിജയം ആവർത്തിച്ചു. 2001-04 കാലഘട്ടത്തിൽ കെപിസിസി പ്രസിഡന്റായി. 2004 ഫെബ്രുവരി 11 മുതൽ മെയ് 14 വരെ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയിരുന്നു. 2011ലും 2016ലും നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
2019ൽ നിയമസഭാംഗത്വം രാജിവച്ച് വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു.
ഭാര്യ: ജ്യോതി മുരളീധരൻ
മക്കൾ: അരുൺ നാരായൺ, ശബരിനാഥ്.

