അഡ്വ. സണ്ണി ജോസഫ്
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>
പേരാവൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. ജോസഫ് വാടക്കേകുന്നേലിന്റെയും റോസക്കുട്ടിയുടെയും മകനായി 1952 ഓഗസ്റ്റ് 18ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു.
ബി എ, എൽ.എൽ.ബി ബിരുദധാരി. അഭിഭാഷകനാണ്. നിലവിൽ കെ.പി.സി.സി പ്രസിഡന്റ്. 2011, 2016, 2021 വർഷങ്ങളിലും പേരാവൂരിൽ നിന്നാണ് നിയമസഭയിലെത്തിയത്. പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പ് ആയിരുന്നു. പതിനഞ്ചാം കേരളനിയമസഭയിൽ കേരള നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി.
ഭാര്യ: എൽസി ജോസഫ്
മക്കൾ: ആശ റോസ്, ഡോ. അഞ്ജു റോസ്

