പാതിയില്‍ നിലച്ച ഗാനം
പാതിയില്‍ നിലച്ച ഗാനം
ഗുരു ദത്ത്
(1925 ജൂലൈ 9-1964 ഒക്ടോബര്‍ 10)
നടന്‍, സംവിധായകന്‍. നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരരിലൊരാളായ ഗുരു ദത്തിന്റെ ജന്മശതാബ്‌ദി വര്‍ഷമാണിത്. പ്രമേയ പരിചരണത്തിലും ആവിഷ്‌കാരത്തിലും സവിശേഷ മുദ്രകള്‍ പതിപ്പിച്ച എട്ടോളം ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. അവയിലെ സുന്ദരമായ ഗാനങ്ങള്‍ ഇന്നും അവിസ്‌മരണീയമാണ്. ഗായികയായ ഗീത റോയിയായിരുന്നു അദ്ദേഹത്തിന്റെ ജീവിത സഖിയും. പ്യാസ (1957), ഇന്ത്യയിലെ ആദ്യ സിനിമാസ്‌കോപ്പ് ചിത്രമായ കാഗസ് കേ ഫൂല്‍ (1959) എന്നിവ ക്ലാസ്സിക്കുകൾ. എന്നാൽ ആത്മസ്‌പർശം കൂടിയുള്ള കാഗസ് കേ ഫൂല്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി. തുടർന്ന് സംവിധായകനും നടനുമെന്ന വേഷങ്ങള്‍ അദ്ദേഹം എന്നേക്കുമായി അഴിച്ചു വയ്‌ക്കുകയായിരുന്നു. പിന്നീട് ചൗന്ദിൻ കാ ചാന്ദ് , സാഹിബ് ബീബി ഔര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളുടെ താരവും നിര്‍മ്മാതാവും. തീവ്രമായ വൈയക്തിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ ആ ജിവിതവും ദുരന്തപര്യവസായിയായ ഒരു സിനിമക്കഥ പോലെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിഭയുടെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍, 39ാം- വയസ്സില്‍ എരിഞ്ഞൊടുങ്ങിയെങ്കിലും ഇന്നും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തെ നിർണ്ണയിക്കുന്ന നായക വ്യക്തിത്വങ്ങളിലൊന്നായി ഗുരുദത്ത് കരുതപ്പെടുന്നു.
