ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോടിന്റെ പ്രതീക്ഷ
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോടിന്റെ പ്രതീക്ഷ
നിഹാരിക രാഘവന്‍
ഐ പി ആര്‍ ഡി
ഉന്നത വിദ്യാഭ്യസ മേഖലയില്‍ കാസര്‍കോടിന്റെ കുതിപ്പിന് വേഗം കൂട്ടാൻ സര്‍ക്കാര്‍ നല്‍കിയ സമ്മാനമാണ് മഞ്ചേശ്വരം ലീഗല്‍ സ്റ്റഡി സെന്റര്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ രണ്ടാമത്തെ ലീഗല്‍ സ്റ്റഡി സെന്ററായി 2021ല്‍ മഞ്ചേശ്വരത്ത് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ആരംഭിച്ചു. 2022ല്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി കോഴ്‌സ് ആരംഭിച്ചതോടെ ക്യാമ്പസ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ സര്‍വകലാശാലുടെ രണ്ടാമത്തെ ലീഗല്‍ സ്റ്റഡി സെന്ററാണ് മഞ്ചേശ്വരത്തും മറ്റൊന്ന് കണ്ണൂര്‍ പാലയാടാണ്.
നിലവില്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി കോഴ്‌സിൽ മൂന്ന് ബാച്ചുകളിലായി 170 വിദ്യാര്‍ഥികളും എല്‍.എല്‍.എം ക്രിമിനോളജിയില്‍ എട്ട് വിദ്യാര്‍ഥികളും പഠിക്കുന്നു. 15 വിദ്യാര്‍ഥികള്‍ എല്‍.എല്‍.എം കോഴ്‌സ് പൂര്‍ത്തിയാക്കി, രണ്ട് ബാച്ചുകളിലും റാങ്കുകളോടെ 100 ശതമാനം വിജയം നേടി.
ക്ലാസ് മുറികള്‍, ഓഫീസ്, കോൺഫറൻസ് ഹാൾ, ക്യാന്റീന്‍ എന്നീ സൗകര്യങ്ങളുണ്ട്. കൂടാതെ ഹോസ്റ്റല്‍, ക്ലാസ് മുറികള്‍ എന്നിവയ്‌ക്ക് നിര്‍മ്മാണ അനുമതിയും ലഭിച്ചു. ക്യാമ്പസിനെ റിസര്‍ച്ച് സ്ഥാപനമാക്കാന്‍ സംഭാവനയായി രണ്ട് കോടി രൂപയുടെ വികസന പദ്ധതികളും ആരംഭിക്കാനുണ്ട്.
