ചേർത്തണച്ച് സർക്കാർ; മഴക്കലിയിൽ പതറാതെ നാട്…

സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

rain4

 

rain2

 

 

 

 

 

 

 

 

 

 

 

 

 

 

 

 


കുറച്ചുകാലങ്ങളായി
പെട്ടെന്നു പൊട്ടിവീഴുന്ന അതിതീവ്രമഴയുടെ ദുരിതപ്പെയ്ത്തുകൾ കേരളത്തിന്റെ സമാധാനത്തിന് മേൽ കരിനിഴൽ വീഴ്ത്തി തുടങ്ങിയിട്ട്. എല്ലാ കരുതലുകൾക്കുമപ്പുറം ഇത്തവണയും മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കാലവർഷക്കെടുതികളെ നേരിടാൻ വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെ കുറ്റമറ്റ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെങ്കിലും ചിലയിടങ്ങളിൽ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് 2018ലെ മഹാ പ്രളയത്തെക്കാളും വെള്ളം കയറി. സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചതുമൂലം വൻ അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാനായി. മത്സ്യത്തൊഴിലാളികളടക്കമുള്ളവർ ദുരന്തസംവിധാനങ്ങളുമായി കൈകോർത്തു.rain5

rain3

ജില്ലകളിലെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുപോള കണ്ണിമയ്ക്കാതെ ദുരിത ബാധിതർക്കൊപ്പം നിന്നു. കൃത്യമായ നിർദ്ദേശങ്ങളുമായി ദുരന്തനിവാരണ വകുപ്പിന്റെ മേധാവിയായ മുഖ്യമന്ത്രിയും സംസ്ഥാന സംവിധാനങ്ങളും
അവർക്ക്  വഴികാട്ടികളായി….എന്നിട്ടും 26 ജീവനുകൾ നമുക്ക് നഷ്ടമായി. നാലുപേരെ ഇനിയും കണ്ടെത്താനുണ്ട്. പതിനൊന്ന് പേർക്ക് പരിക്കേറ്റു. പ്രാഥമിക കണക്കനുസരിച്ച് സംസ്ഥാനത്താകെ 67.44 കോടി രൂപയുടെ കൃഷിനാശമുണ്ടായി. മറ്റ് സാമ്പത്തിക നഷ്ടങ്ങളുടെ കണക്കുകൾ വരാനിരിക്കു  ന്നതേയുള്ളു. സംസ്ഥാനത്ത് കാലവർഷത്തെ തുടർന്ന് 462 ദുരിതാശ്വാസ ക്യാമ്പുകളി ലേക്കായി 27048 പേരാണ് എത്തിയത്. ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്.

rain6

മാതൃകാപരമായ ഒരു രക്ഷാപ്രവർത്തന ഏകോപന രീതിയാണ് ഈ ദുരന്തമുഖത്ത് ശ്രദ്ധേയമായത്. ജനപ്രതിനിധികളുടെ കൃത്യമായ ഇടപെടലുകൾ ഓരോ ദുരിതാശ്വാസ ക്യാമ്പിലും അതിജീവന സാധ്യതകളുടെ പ്രത്യാശ പരത്തി.

പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വർധിപ്പിക്കുന്നതിനൊപ്പം വീടും ഉപജീവന മാർഗവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക സഹായപദ്ധതികളും, സംസ്ഥാനത്ത് എ.ഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റും ഫ്‌ലഡ് മാപ്പിങ് സംവിധാനവും ഉൾപ്പെടെയുള്ള സമഗ്ര ദുരന്തനിവാരണ നടപടികളും സർക്കാർ പ്രഖ്യാപിച്ചു. ഈ ദുരന്തത്തിൽ ഏറ്റവും സങ്കടകരവും ധീരവുമായ മുഖമായി മാറിയത് കണ്ണൂർ ചെറുപുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായ രാജേഷിന്റേതായിരുന്നു.

തിരുവനന്തപുരം കല്ലിയൂർ സ്വദേശിയും ദുരന്ത രക്ഷാപ്രവർത്തന പരിശീലകനുമായ ആർ. രാജേഷിന് സംസ്ഥാന ബഹുമതി നൽകാനും, അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് നിർമ്മിച്ച് നൽകാനും സർക്കാർ തീരുമാനിച്ചു.

 

Spread the love