അഡ്വ. എൻ ഷംസുദ്ദീൻ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. എൻ മുഹമ്മദ് കുട്ടിയുടെയും വി വി മറിയക്കുട്ടിയുടെയും മകനായി 1969 മെയ് 31ന് മലപ്പുറം ജില്ലയിലെ പറവണ്ണയിൽ ജനനം. ബി കോം. എൽ എൽ ബി ബിരുദധാരി. അഭിഭാഷകനാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
നിലവിൽ ഐ യു എം എൽ സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ അംഗമാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് 2011ലും 2016ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ: റാഫിദ കെ.പി
മകൾ: എൻ ഷെഹർസാദ്

