എ പി അനിൽകുമാർ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
24 കേരളമന്ത്രിസഭ >>

വണ്ടൂർ നിയമസഭാമണ്ഡലത്തിൽ നിന്നുമുള്ള അംഗം. എ പി ബാലന്റെയും കെ സി ദേവകിയുടെയും മകനായി 1965 മാർച്ച് 15നു മലപ്പുറത്ത് ജനിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ പി സി സി വർക്കിങ് പ്രസിഡന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമാണ്.
2004 സെപ്തംബർ 5 മുതൽ 2006 മെയ് 12 വരെ പട്ടിക ജാതി – പട്ടിക വർഗ – പിന്നാക്ക – യുവജന ക്ഷേമം, സാംസ്‌കാരികം, മ്യൂസിയം, കാഴ്ചബംഗ്ലാവ്, പുരാവസ്തു വകുപ്പുകളുടെ മന്ത്രി ആയിരുന്നു. 2011-16 യു ഡി എഫ് മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. വണ്ടൂർ മണ്ഡലത്തിൽ നിന്ന് 2001, 2006, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ: പി പ്രസീജ
മക്കൾ: അർജുൻ, അമൽ

