ലൈഫ് അര്‍ഹര്‍ ആരൊക്കെ?
ലൈഫ് അര്‍ഹര്‍ ആരൊക്കെ?
എ) ഭൂമിയുള്ള ഭവനരഹിതര്‍
- ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കും. ആ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട ഒരാള്‍പോലും ഭവനം ഇല്ലാത്തവരാകണം. (പട്ടികജാതി/പട്ടികവർഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല).
- സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിര ജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ഒഴിവാക്കും.
- വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള കുടുംബങ്ങളാകരുത്.
- ഗ്രാമപഞ്ചായത്തുകളില്‍ 25 സെന്റിലോ/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പ്രദേശത്ത് അഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കും. (പട്ടികജാതി/പട്ടികവർഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല).
- ഉപജീവനത്തൊഴില്‍ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുചക്ര വാഹനം സ്വന്തമായുള്ള കുടുംബങ്ങളെ പരിഗണിക്കില്ല.
- അവകാശികള്‍ക്ക് വസ്‌തുഭാഗം ചെയ്‌ത സാഹചര്യത്തില്‍ സ്വന്തം പേരില്‍ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താല്‍ ഭൂരഹിതരായവരെ ഒഴിവാക്കും.
- ജീര്‍ണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മൺഭിത്തി/ കല്‍ഭിത്തി, ടാര്‍പ്പോളിന്‍, ഷീറ്റ്, തടി എന്നിവ കൊണ്ട് നിര്‍മ്മിച്ച ഭിത്തിയുള്ളതും ഷീറ്റ്, ഓല എന്നിവയോടു കൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കും).
ബി) ഭൂരഹിത ഭവന രഹിതര്‍
മുകളിലെ മാനദണ്ഡങ്ങളോടൊപ്പം സ്വന്തമായി ഭൂമിയില്ലാത്തവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലാത്തവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരിലും കൂടി മൂന്ന് സെന്റില്‍ കുറവ് ഭൂമി ഉള്ളവര്‍ എന്നിവരെ കൂടി പരിഗണിക്കും.
മുന്‍ഗണനാ മാനദണ്ഡങ്ങള്‍
- മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോ/ അന്ധരോ ശാരീരികത്തളര്‍ച്ച ബാധിച്ചവരോ ആയ കുടുംബാംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍
- അഗതി/ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കള്‍
- 40 ശതമാനത്തിലേറെ അംഗവൈകല്യമുള്ള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍
- ഭിന്നലിംഗക്കാർ .
- ഗുരുതര/മാരകരോഗമുള്ള (കാന്‍സര്‍/ ഹൃദ്രോഗം/ കിഡ്നി തകരാര്‍ മൂലം ഡയാലിസിസ് വിധേയരാകുവര്‍/പക്ഷാഘാതം തുടങ്ങിയവ) അംഗങ്ങളുള്ള കുടുംബങ്ങള്‍
- അവിവാഹിതരായ അമ്മമാര്‍ കുടുംബനാഥയായുള്ള കുടുംബങ്ങള്‍
- രോഗമോ അപകടമോ കാരണം തൊഴിലെടുത്തു ജീവിക്കാനാകാത്തവര്‍ കുടുംബനാഥരായ കുടുംബങ്ങള്‍
- വിധവയായ കുടുംബനാഥയും സ്ഥിരവരുമാനമില്ലാത്ത അംഗങ്ങളുമുള്ള കുടുംബങ്ങള്‍
- എച്ച്.ഐ.വി ബാധിതരായ അംഗങ്ങളുള്ള കുടുംബങ്ങള്‍.
പുരോഗതി (2017 മുതല്‍ 30.06.2025 വരെ)
| ലൈഫ് മിഷന്‍/വകുപ്പുകള്‍ | അനുവദിച്ച വീടുകളുടെ എണ്ണം | പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം |
|
ലൈഫ് ഒന്നാം ഘട്ടം (പൂര്‍ത്തീകരിക്കാത്ത
ഭവനങ്ങളുടെ പൂര്‍ത്തീകരണം)
|
54,116 | 52,680 |
|
ലൈഫ് രണ്ടാം ഘട്ടം + അഡീഷണല്‍ ലിസ്റ്റ്
(എസ്.സി/എസ്.ടി/ ഫിഷറീസ്)
(ഭൂമിയുള്ള ഭവന രഹിതരുടെ
ഭവന നിര്‍മ്മാണം), പി.എം.എ.വൈ-ലൈഫ്
(അര്‍ബന്‍,റൂറല്‍),
വിവിധ വകുപ്പുകള്‍ മുഖേന
|
4,94,184 | 3,75,461 |
|
ലൈഫ് മൂന്നാം ഘട്ടം (ഭൂരഹിത
ഭവന രഹിതരില്‍ നിന്നും ഭൂമിയാര്‍ജ്ജിച്ചവര്‍)
|
32,946 | 27,988 |
|
ഭവന സമുച്ചയങ്ങളിലൂടെ പുനരധിവസിക്കപ്പെട്ടവർ
|
926 | 926 |
| ആകെ | 5,82,172 | 4,57,055 |
കൊല്ലം പുനലൂര്‍ നഗരസഭ, പുനലൂര്‍, കൊല്ലം 691 305
കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്ത്, വടവാതൂര്‍ പി.ഒ., കോട്ടയം 686 010
ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്ത്, അടിമാലി പി.ഒ., ഇടുക്കി 685561
ഇടുക്കി കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്, കരിമണ്ണൂര്‍ പി.ഒ, ഇടുക്കി 685581
കണ്ണൂര്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്, കടമ്പൂര്‍, കാടാച്ചിറ പി.ഒ, കണ്ണൂര്‍ 670621
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നിര്‍മ്മിച്ച ഭവന സമുച്ചയങ്ങള്‍
തിരുവനന്തപുരം വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത്, വെങ്ങാനൂര്‍ പിഒ, 695523
എറണാകുളം കീഴ്‌മാട് ഗ്രാമപഞ്ചായത്ത്, എരുമത്തല പി.ഒ, എറണാകുളം 683112
എറണാകുളം അങ്കമാലി നഗരസഭ, എറണാകുളം 683572
പാർട്ട്‌ണർഷിപ്പിലൂടെ നിര്‍മ്മിച്ച ഭവന സമുച്ചയങ്ങള്‍
എറണാകുളം ജി.സി.ഡി.എ., കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പി.ബി നമ്പര്‍ 1016, കൊച്ചി, എറണാകുളം 682 011
മലപ്പുറം പെരിന്തല്‍മണ്ണ നഗരസഭ, മനഴി ബസ് സ്റ്റാന്റ് ബില്‍ഡിംഗ്, പാതായ്ക്കരപി.ഒ., മലപ്പുറം 679 322
സ്‌പോൺസർഷിപ്പിലൂടെ ലഭിച്ച ഭവന സമുച്ചയങ്ങള്‍
തിരുവനന്തപുരം മണ്ണന്തല, തിരുവനന്തപുരം നഗരസഭ, വികാസ് ഭവന്‍ പി.ഒ.
തൃശ്ശൂര്‍ പഴയൂര്‍ ഗ്രാമപഞ്ചായത്ത്, വടക്കേത്തറ, (കെയര്‍ഹോം) പഴയൂര്‍ പി.ഒ, തൃശ്ശൂര്‍ 680587
