എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ

സമകാലിക ജനപഥം 2026
ഫെബ്രുവരി 1  പുസ്തകം 12  ലക്കം 7

rajan1 2

2016 മുതൽ 2021 വരെ കാലയളവിൽ 1,77,011 പട്ടയങ്ങളും 2021 മുതൽ നാളിതുവരെ 2,23,945 പട്ടയങ്ങളും ഉൾപ്പെടെ 4,10,956 പട്ടയങ്ങൾ വിതരണം ചെയ്തു. കാൽ ലക്ഷത്തോളം പട്ടയങ്ങൾ കൂടി വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പട്ടയ വിതരണത്തിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ഓരോ വില്ലേജിലെയും ദൂരഹിതരുടെ എണ്ണം, ഭൂലഭ്യത എന്നിവ കണ്ടെത്തി രേഖപ്പെടുത്താൻ ഡാഷ് ബോർഡ് സജ്ജമാക്കി.

സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂവുടമകളാക എന്ന ലക്ഷ്യത്തിനായി പട്ടയ മിഷൻ രൂപീകരിച്ചു. എംഎൽഎമാരുടെ അധ്യക്ഷതയിൽ നിയോജകമണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികൾ വഴി കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റവന്യുമന്ത്രി ഓൺലൈനായി പങ്കെടുക്കുന്ന അദാലത്ത് സംഘടിപ്പിച്ചു.rajan2 1

വനഭൂമിയിൽ നിന്നും ഹിൽമെൻ സെറ്റിൽമെന്റുകൾക്കായി കൈമാറിയ ഭൂമി കൈവശം വച്ച് വരുന്നവർക്ക് കേന്ദ്രാനുമതി ഇല്ലാതെ തന്നെ പട്ടയം നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ 20,000, കോട്ടയം ജില്ലയിൽ 10,000, എറണാകുളം ജില്ലയിൽ 7000 പട്ടയം വിതരണം ചെയ്യും. ഇതിനാവശ്യമായ സ്പെഷൽ ഓഫീസുകൾ രൂപീകരിച്ചു. സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ജില്ലാകളക്ടർമാർക്ക് അധികാരം നൽകി.

ഭൂപ്രശ്നത്തിന് പരിഹാരം
കുടുംബങ്ങൾക്ക് ആശ്വാസം

മലപ്പുറം ഏറനാട് താലൂക്കിലെ സത്രം ഭൂമിപ്രശ്നത്തിന് പരിഹാരമായി. തിരൂരിലെ കൊടയ്ക്കൽ ടൈൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന മിച്ചഭൂമി കൈവശം വച്ചിരുന്ന 120 കുടുംബങ്ങളുടെ പട്ടയപ്രശ്നത്തിന് പരിഹാരമായി. തളിപ്പറമ്പ് താലൂക്കിലെ മൊറാഴ പട്ടയ പ്രശ്നം പരിഹരിക്കാനായതോടെ 135 കുടുംബങ്ങൾ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായി. കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് ബളാൽ വില്ലേജിലെ പ്രകാശ് പ്ലാന്റേഷൻ ഭൂമി വാങ്ങിയ 154 പേർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു. 1970 മുതൽ നിലനിൽക്കുന്ന വയനാട് മക്കിമല ഭൂപ്രശ്നത്തിന് പരിഹാരമായതോടെ പട്ടികവർഗ്ഗക്കാർ ഉൾപ്പെടെയുള്ള 700 കുടുംബങ്ങൾക്ക് പരിഹാരമായി.

rajan3

തൃശൂർ ജില്ലയിലെ അവണൂർ വില്ലേജിൽ 1977 ൽ സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിയിൽ താമസിച്ചുവരുന്ന 23 കുടുംബങ്ങളുടെ പട്ടയപ്രശ്നം, എറണാകുളം പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിലെ 24 തൊഴിലാളികൾക്ക് താമസിക്കുന്ന ഭൂമി സൗജന്യമായി പതിച്ചു നൽകാനുള്ള ഉത്തരവ്, തിരുവനന്തപുരം കടകംപള്ളി വില്ലേജ് ബി.ടി.ആറിൽ കാട് പുറമ്പോക്ക് എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നതു മൂലം പട്ടയം ലഭിക്കാതിരുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള തീരുമാനം, 42 വർഷമായി തൃശ്ശൂർ കുമാരനെല്ലൂരിൽ തെലുങ്കർ ഉന്നതിയിൽ താമസിച്ചുവരുന്ന 41 കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള തീരുമാനം, 75 വർഷങ്ങൾക്ക് മുമ്പ് പീച്ചി അണക്കെട്ട് നിർമ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഒളകരയിലെ 43 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശരേഖ ലഭ്യമാക്കിയത്, കോട്ടയം ജില്ലയിലെ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശത്തെ പട്ടയപ്രശ്നങ്ങൾ പരിഹരിച്ചതിലൂടെ 1900 പേർക്ക് പട്ടയം നൽകാനായി.
കോഴിക്കോട് നൊച്ചാട് വില്ലേജിലെ 60 കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കാനുള്ള നടപടി, രാജഭരണകാലം മുതൽ നിലനിന്നിരുന്ന മലബാർ പ്രദേശത്തെ നികുതി കെട്ടാത്ത ഭൂമി പ്രശ്നത്തിന് പരിഹാരം കണ്ടത്, കേരളത്തിന്റെ തീരപ്രദേശത്തെ കടൽ പുറമ്പോക്കിൽ താമസിച്ചിരുന്ന നൂറുകണക്കിന് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയത് എന്നിവ എടുത്തുപറയേണ്ടതാണ്.

 

വനഗ്രാമങ്ങൾ റവന്യൂഗ്രാമങ്ങളായി

യാതൊരു അവകാശമില്ലാതെ വനമേഖലയിൽ കഴിയുന്ന ആദിവാസി സമൂഹത്തെ ഭൂമിയുടെ അവകാശികളാക്കി മാറ്റാനും അവർക്ക് എല്ലാ വിധ റവന്യു അവകാശങ്ങളും നൽകി വനഗ്രാമങ്ങളെ റവന്യൂ ഗ്രാമങ്ങളാക്കി മാറ്റാനും നടപടി സ്വീകരിച്ചു.

rajan4

സ്മാർട്ട് വില്ലേജുകളും
ഇ സേവനങ്ങളും

സംസ്ഥാനത്ത് ഇതുവരെ 600 വില്ലേജുകൾ സ്മാർട്ട് ഓഫിസുകളാക്കി. മുന്നോറോളം ഓഫീസുകൾ നിർമ്മാണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ റവന്യൂ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റപ്പെട്ടു. 10 ലക്ഷത്തിലധികം സാക്ഷ്യപത്രങ്ങളാണ് ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴി വിതരണം ചെയ്തത്. വില്ലേജ് ഓഫീസിൽ പോകാതെ ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ, സർക്കാർ ഭൂമിയിലെ അനധികൃത മരം മുറി, അനധികൃത ധാതു ഖനനം, അനധികൃത മണൽ ഖനനം എന്നിവ അധികൃതരെ അറിയിക്കാൻ അലെർട്ട് ഓൺലൈൻ സംവിധാനം, ജീവനക്കാരുടെ സ്ഥലംമാറ്റത്തിനായി ഓൺലൈൻ എച്ച് ആർ എം എസ്, ഡിജിറ്റൽ റീ സർവെ കഴിഞ്ഞ വില്ലേജുകളിൽ ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ ഓൺലൈനിൽ ഡിജിറ്റൽ ഒപ്പോടുകൂടി ഡൗൺലോഡ് ചെയ്യുന്നതിന് സൗകര്യം. സംസ്ഥാനത്തെ 1666 വില്ലേജിലെയും ബി ടി ആർ, തണ്ടപ്പേർ രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കി.

വില്ലേജ് ഓഫീസ് വഴി ശേഖരിക്കുന്ന ഭൂനികുതി, കെട്ടിടനികുതി, റവന്യൂ റിക്കവറി തുടങ്ങിയവ ഇ-പോസ് മെഷീൻ, യുപിഐ എന്നിവ വഴി സ്വീകരിക്കാൻ നവീകരിച്ച
ഇ- പേയ്മെന്റ് പോർട്ടൽ, റവന്യൂ മന്ത്രിയെ നേരിട്ട് പരാതി അറിയിക്കാനുള്ള ആർ എം സെൽ, 10 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് റവന്യൂ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന മിത്രം പോർട്ടൽ, എല്ലാ വില്ലേജ് ഓഫീസുകൾക്കും റവന്യൂ സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വെബ്സൈറ്റ് എന്നിവ നടപ്പാക്കി.

rajan5

 

ഡിജിറ്റൽ സർവെ കോൺക്ലേവ്

ഡിജിറ്റൽ ലാൻഡ് സർവെ ഇന്നൊവേഷൻ ഇന്റഗ്രേഷൻ ആൻഡ് ഇംപാക്ട് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുവനന്തപുരത്ത് ദേശീയ ഡിജിറ്റൽ സർവെ കോൺക്ലേവ് സംഘടിപ്പിച്ചു. കേരളത്തിന്റെ ഭൂസർവെ, ഭൂരേഖാപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട ചരിത്രം ഉൾപ്പെടുത്തി സർവെ മ്യൂസിയം തിരുവനന്തപുരത്ത് നിർമ്മിക്കുന്നു.rajan6

ഭവനനിർമ്മാണവകുപ്പ്

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി എത്തുന്നവരുടെ കൂട്ടിരിപ്പുകാർക്കായി മെഡിക്കൽ കോളേജ് ആശുപത്രികളോട് ചേർന്ന് ആശ്വാസ് വാടക വീട് പദ്ധതി. ഭവന രഹിതർക്കുള്ള ഗൃഹശ്രീ പദ്ധതിയിൽ 4000 ത്തോളം വീടുകൾ പൂർത്തീകരിച്ചു.
വയോജനങ്ങളുടെ മാനസികാരോഗ്യം ലക്ഷ്യമാക്കി വാർധക്യസൗഹൃദഭവനങ്ങൾ, വെൽനെസ് സെന്ററുകൾ പദ്ധതി.
വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് ഹൗസിങ് ബോർഡ് നടപ്പാക്കുന്ന തന്റെയിടം പദ്ധതി.

 

കൊച്ചി മറൈൻ ഡ്രൈവിൽ നടപ്പാക്കുന്ന മറൈൻ ഇക്കോസിറ്റി

കാട്ടാക്കടയിലെ താങ്ങും തണലും സ്വയം പര്യാപ്ത സുസ്ഥിര പാർപ്പിട പദ്ധതി, തിരുവല്ലം വാഴമുട്ടത്തെ നാഷണൽ ഹൗസിങ് പാർക്ക് പദ്ധതി, കെസ്നിക് ബിൽഡിങ് ടെക്നോളജി ഇന്നവേഷൻ ആൻഡ് എക്സിബിഷൻ സെന്റർ, നിർമ്മാണ സാമഗ്രികളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനുള്ള മൊബൈൽ ടെസ്റ്റിങ് ലാബ്, സംസ്ഥാനത്ത് ആദ്യമായി ത്രീഡി പ്രിന്റഡ് ബിൽഡിങ് സാങ്കേതികവിദ്യ ആശ, ഇൻക്യുബേറ്റർ കമ്പനിയായ തസ്ത്വ തദ്ദേശീയമായി രൂപപ്പെടുത്തിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാണം തുടങ്ങിയ നിരവധി പദ്ധതികൾ തുടങ്ങിയവ വകുപ്പ് നടപ്പാക്കി.

 

Spread the love