ഇത്തിക്കരയുടെ പുസ്‌തക ശേഖരം
ഇത്തിക്കരയുടെ പുസ്‌തക ശേഖരം
ഉജ്ജ്വല്‍ ജെ. എസ്
ഐ പി ആര്‍ ഡി
നാടിന്റെ വൈജ്ഞാനിക പുരോഗതിക്ക് അക്ഷര വെളിച്ചം പകരുകയാണ് കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. വായന ശാലയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം ഉറപ്പാക്കി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഗ്രന്ഥശാല സ്ഥാപിച്ചാണ് തദ്ദേശ സ്ഥാപനം മാതൃകയാകുന്നത്. വിജ്ഞാന പ്രദമായ സമൂഹമാണ് പ്രദേശത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമെന്ന ഭരണ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മികവുറ്റ ലൈബ്രറിക്കായി ഏകാഭിപ്രായം ഉയർന്നത്. പൗരാണികമായി ആര്‍ജിച്ച വിജ്ഞാന സമ്പത്തും പുരോഗതിയുടെ നാള്‍വഴികളും തലമുറകള്‍ക്ക് കൈമാറി നൽകുകയെന്നലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുമാണ്.
ആദ്യകാല സര്‍ക്കാര്‍ ഓഫീസുകളുടെ മാതൃകയില്‍ പണികഴിപ്പിച്ചതും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് തറക്കല്ലിട്ടതുമായ പഴയ കെട്ടിടത്തിന് രൂപമാറ്റം വരുത്താതെയും പൊളിച്ചു മാറ്റാതെയും തനിമ നിലനിര്‍ത്തിയാണ് വായനാകേന്ദ്രത്തിന്റെ നിർമ്മിതി.
ഇംഗ്ലീഷ് ഉള്‍പ്പടെ ഇതരഭാഷാ ദിനപത്രങ്ങളും ഇരുപതില്‍പരം ആഴ്‌ചപ്പതിപ്പുകളും മാസികകളുമുള്ള ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെയാണ്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയുടെ പുസ്‌തക ഷെല്‍ഫുകളും ഒരു ലക്ഷം രൂപയുടെ പുസ്‌തകങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ വിവിധ മേഖലകളിലുള്ള 3000ത്തിലധികം വരുന്ന പുസ്‌തക ശേഖരം ഒരുക്കിയിട്ടുമുണ്ട്.
കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പരിധിയിലുള്ള ചാത്തൂര്‍-ചിറക്കര നേതൃ സമിതിയുടെ ഭാഗമായ ഗ്രസ്ഥശാലയില്‍ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ തനത് പദ്ധതികളും സംഗമങ്ങളും വിവിധ വേദികളുടെ രൂപീകരണങ്ങളും വരും വര്‍ഷങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കലാ-സാംസ്‌കാരിക വേദി, വിമുക്തി, അക്ഷരസേന, വായന കൂട്ടായ്‌മ, പുസ്‌തക ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രായഭേദമെന്യേ എല്ലാവരെയും ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുകയാണ് ഇവിടെ.
സമ്പൂർണ ഡിജിറ്റല്‍ ലൈബ്രറിയാക്കി മാറ്റുകയാണ് ലക്ഷ്യം. വിദേശ സര്‍വകലാശാലകളിലെ പഠനത്തിന് ഉള്‍പ്പെടെ സഹായകമാകുന്ന പുസ്‌തകങ്ങൾ ലഭ്യമാകുന്ന വിദ്യാഭ്യാസ കേന്ദ്രമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ജോബ് സ്റ്റേഷനുകളായും വിവര സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ അത്യാധുനിക നോളജ് ഹബ്ബുകളായും ഗ്രന്ഥശാലയെ പരിവർത്തനപ്പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാര്‍ പറഞ്ഞു.
