ചേർത്തുപിടിച്ച്…..
സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12
വയനാട് ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതാമുഖത്തുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽപെട്ടവർക്ക് ആശ്വാസവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ വയനാട്ടിലെത്തി. ദുരന്തഭൂമിയിലും, ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പുകളിലുമെത്തി അതിജീവിതർക്ക് കരുത്തുപകർന്നു. സർക്കാർ ഒന്നാകെ ദുരന്തബാധിതർക്കൊപ്പമുണ്ടെന്നും ഈ നാട് ഒറ്റക്കെട്ടായി ഈ അപകടത്തെ നേരിടുമെന്നും ഉറപ്പുനൽകി. രക്ഷാപ്രവർത്തന ഏകോപന ചുമതലയുള്ള മന്ത്രിമാർ ടി.സിദ്ദീഖ്, എ.പി.അനിൽകുമാർ എന്നിവർ മുഴുവൻ സമയം ഇവിടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് ചികിത്സയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.






