ബജറ്റ് 2026-27
സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12
പ്രധാന പദ്ധതികൾ ഒറ്റനോട്ടത്തിൽ

മിഷൻ സമുദ്ര
കേരളത്തിന്റെ 600 കി.മീ തീരദേശവും തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ ആഗോള മാരിടൈം ഭൂപടത്തിൽ എത്തിക്കാനുള്ള പദ്ധതി.
വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡ് സ്ഥലമേറ്റെടുക്കലും നിർമ്മാണവും വേഗത്തിലാക്കും.
വിഴിഞ്ഞത്തെ ഹരിത ഇന്ധനം നൽകുന്ന രാജ്യത്തെ ആദ്യ ഗ്രീൻ ബങ്കറിങ് തുറമുഖമാക്കും
കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. തീരദേശവാസികൾക്ക് ഈ മേഖലയിൽ തൊഴിൽ സംവരണം നൽകും.
മാരിടൈം ടൂറിസവും വ്യവസായവും ലക്ഷ്യമിട്ട് കേരള മാരിടൈം പോളിസി രൂപീകരിക്കും.
അന്താരാഷ്ട മാരിടൈം മ്യൂസിയം സ്ഥാപിക്കും.
സതേൺ കേരളാ ഇക്കണോമിക്
കോറിഡോർ &s റയർ എർത്ത് ഇടനാഴി
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ച് ഏകീകൃത സാമ്പത്തിക മേഖലയാക്കും.
മേഖല 1 (തിരുവനന്തപുരം): നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബ്.
മേഖല 2 (കൊല്ലം) ധാതു സംസ്കരണ, അപൂർവ്വ ധാതു കേന്ദ്രം (െറയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ.
മേഖല 3 (ആലപ്പുഴ): ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനം.
ഏവിയേഷൻ ഹബ്ബ്
സംസ്ഥാനത്തെ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കും. എയ്റോപാർക്ക്, എയ്റോസിറ്റി പദ്ധതികൾ നടപ്പാക്കുകയും ഒരു വ്യോമയാന നയം പ്രഖ്യാപിക്കുകയും ചെയ്യും. കൊച്ചിൻ എയർപോർട്ടിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.
ഇൻവെസ്റ്റ് കേരളം സെൽ
ഭൂമി ലഭ്യതയിലെ പരിമിതികളും ചുവപ്പുനാടകളും ഒഴിവാക്കി നിക്ഷേപകരെ ആകർഷിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായി ഇൻവെസ്റ്റ്മെന്റ് അഡൈ്വസറി കൗൺസിൽ രൂപീകരിക്കും.
പ്രൊജക്ട് വേഗത്തിലാക്കാൻ പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും.
ഭൂനിയമങ്ങളിലെ പരിഷ്കരണം
(ഭൂപരിഷ്കരണം 2.0)
വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാത്ത മിച്ചഭൂമി ഉൾപ്പെടുത്തി ഒരു ലാൻഡ് ബാങ്ക് സൃഷ്ടിക്കും. വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിംവർക്ക് അവതരിപ്പിക്കും. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കിൻഫ്ര, ഇൻകെൽ എന്നിവയെ ശക്തിപ്പെടുത്തും.
വിദ്യാഭ്യാസം, തൊഴിൽ,
സാങ്കേതികവിദ്യ
കേരള നോളജ് വാലി: ലോകോത്തര സർവകലാശാലകളെ ആകർഷിക്കാൻ
പ്രത്യേക നിയമനിർമ്മാണവും സ്വകാര്യ സർവകലാശാലാ ബില്ലിൽ മാറ്റങ്ങളും വരുത്തും.
ഗ്ലോബൽ ജോബ് വാച്ച് ടവർ: ആഗോള തൊഴിൽ പ്രവണതകൾ നിരീക്ഷിക്കാനുള്ള ഫ്യൂച്ചർ സ്കിൽസ് ആൻഡ് എംപ്ലോയ്മെന്റ് ഇന്റലിജൻസ് മിഷൻ.
വയനാട് ട്രൈബൽ സർവകലാശാല: ആദിവാസി പൈതൃകവും തദ്ദേശീയ വിജ്ഞാന മേഖലയും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സർവകലാശാല.
റിസർച്ച് പാർക്ക്: IIT മദ്രാസ് മാതൃകയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ച് സംവിധാനങ്ങൾ വികസിപ്പിക്കും.
തൃശ്ശൂർ മെഡിക്കൽ കോളേജിനും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിനും കോൺസ്റ്റിറ്റുവന്റ് കോളേജ് ഓഫ് ദി യൂണിവേഴ്സിറ്റി പദവി നൽകും.
സ്പേസ് ഇക്കോണമി: സാറ്റലൈറ്റ്/റോക്കറ്റ് നിർമ്മാണം മുതൽ ഡാറ്റ അനലിറ്റിക്സ് വരെയുള്ള മേഖലകളിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.
ജെൻ ദ ന്യൂ-ജെൻ ടെക്നോളജി: റോബോട്ടിക്സ്, ഐ.ഒ.ടി, വി.ആർ, സൈബർ സുരക്ഷാ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കായി.
മലയാളം എ ഐ : മലയാളത്തിന്റെ തുറന്ന ഡാറ്റാസെറ്റ് സൗജന്യമായി ലഭ്യമാക്കി വിപണിയിൽ മലയാളം എ ഐ മാതൃകകൾ വികസിപ്പിക്കും.
കാമ്പസ് സുരക്ഷിതത്വം: റാഗിങിനെ പ്രതിരോധിക്കാൻ സ്റ്റുഡന്റ്സ് ഡിസ്ട്രസ് ആപ്പും സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ടും നടപ്പിലാക്കും. കോളേജുകളിൽ ഓംബുഡ്സ്മാൻ സംവിധാനം വരും.
ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെംപർ: വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനുള്ള പദ്ധതി.
ആരോഗ്യം, സാമൂഹ്യസുരക്ഷ,
ക്ഷേമപദ്ധതികൾ
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി (മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികൾ, ഗവേഷണ ലാബുകൾ, മെഡിക്കൽ ടൂറിസം എന്നിവ സമന്വയിപ്പിക്കുന്ന പദ്ധതി.
മെഡിക്കൽ കോളേജ് വികസനം: വയനാട്, കാസർകോട്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും.
മൊബൈൽ ടെസ്റ്റിങ് ലാബുകൾ: ലാബ് സൗകര്യങ്ങൾ കുറവുള്ള ഗ്രാമീണ മേഖലകളിൽ ആദ്യഘട്ടമായി 2 കോടി വീതം ചെലവിൽ 10 മൊബൈൽ ലാബുകൾ സ്ഥാപിക്കും.
സാമൂഹ്യ സുരക്ഷയും
സിൽവർ ഇക്കോണമിയും
കേരള സിൽവർ ഇക്കോണമി: വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനമായ കേരളം, മുതിർന്ന പൗരന്മാർക്കായി സമാഹൃത സിൽവർ ഇക്കണോമിക് പോളിസി രൂപീകരിക്കും.
കെയർ ഗിവർ പദ്ധതി: നഴ്സിങ് കോളേജുകളിലും തിരഞ്ഞെടുത്ത ആശുപത്രികളിലും ആറ് മാസത്തെ അന്താരാഷ്ട്ര നിലവാരമുള്ള കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കും.
വൺ കേരള കരുതൽ മിഷൻ: മാരകരോഗങ്ങൾ ബാധിച്ചവർക്കും ദരിദ്രർക്കും സിഎസ്ആർ ഫണ്ടുകളും വ്യക്തിഗത സംഭാവനകളും ഡിജിറ്റൽ സുതാര്യതയോടെ തത്സമയം ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം.
ഓണറേറിയം/വേതന വർധനവ്
ആശാവർക്കർമാർ: പ്രതിമാസ ഓണറേറിയം 3,000 രൂപ വർധിപ്പിച്ച് 12,000 രൂപയാക്കി.
അങ്കണവാടി വർക്കർമാർ/ഹെൽപ്പർമാർ: പ്രതിമാസ ഓണറേറിയം 1,000 രൂപ വർധിപ്പിച്ചു.
സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ: വേതനം 1,000 രൂപ വർധിപ്പിച്ചു.
പ്രീ-പ്രൈമറി ടീച്ചർമാർ/ആയമാർ: ഓണറേറിയം 1,000 രൂപ വർധിപ്പിച്ചു.
കൃഷി, പരിസ്ഥിതി,
പരമ്പരാഗത വ്യവസായങ്ങൾ
കൃഷിയും അനുബന്ധ മേഖലകളും (1534.98 കോടി രൂപ)
റബ്ബർ സബ്സിഡി: റബ്ബർ ഉൽപ്പാദന ഇൻസെന്റീവ് പദ്ധതി പ്രകാരമുള്ള താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർധിപ്പിച്ചു.
കേരള കാർബൺ ഫാമിങ് സോയിൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്:സുസ്ഥിര കൃഷി രീതി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് കാർബൺ ക്രെഡിറ്റ് വഴി സാമ്പത്തിക നേട്ടം ഉറപ്പാക്കും.
കൃഷി സഖി പദ്ധതി: വനിതകളുടെ നേതൃത്വത്തിലുള്ള കാർഷിക കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കും.
മൃഗസംരക്ഷണവും
ക്ഷീരവികസനവും
മൃഗസംരക്ഷണ മേഖലയ്ക്ക് 258.88 കോടി രൂപയും ക്ഷീരവികസനത്തിന് 102.88 കോടി രൂപയും മാറ്റിവെച്ചു.
പ്രതിദിന പാൽ ഉൽപ്പാദനം അടുത്ത 3 വർഷത്തിനുള്ളിൽ നിലവിലുള്ള 70 ലക്ഷം ലിറ്ററിൽ നിന്ന് 1 കോടി ലിറ്ററായി ഉയർത്തും.
കൊല്ലം കോട്ടുക്കലിൽ പുതിയ കോഴിമാംസ പ്രോസസിങ് പ്ലാന്റും പെറ്റ് ഫുഡ് ഫാക്ടറിയും സ്ഥാപിക്കും.
മത്സ്യബന്ധന മേഖല
(ഫിഷറീസ് സബ് – പ്ലാൻ)
മത്സ്യബന്ധന മേഖലയ്ക്ക് ബജറ്റിൽ ആകെ 250.93 കോടി രൂപ വകയിരുത്തി.
മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർധിപ്പിച്ചു.
തീരദേശ നിവാസികൾക്ക് ഭവന പദ്ധതിയും പട്ടയമില്ലാത്തവർക്ക് പട്ടയവും നൽകും. വനിതകൾക്കായി ‘ഷീ സ്കൂട്ടറുകൾ’ അനുവദിക്കും.
പരിസ്ഥിതിയും
മലയോര കർഷക ക്ഷേമവും
വന്യജീവി ആക്രമണം തടയാൻ 192.20 കോടി രൂപ ഉൾപ്പെടെ വനം മേഖലയ്ക്ക് 243.80 കോടി രൂപ വകയിരുത്തി. കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തും.
ഏലം പട്ടയ ഭൂമിയിലെ നിർമ്മാണ വിലക്ക് നിയമാനുസൃതമായി പുനഃപരിശോധിക്കും. നിലവിലുള്ള നിർമ്മാണങ്ങൾ ഉപാധിരഹിതമായി ക്രമവൽക്കരിക്കും.
2050 ഓടെ കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും.
തദ്ദേശ സ്വയംഭരണം,
വിനോദസഞ്ചാരം, സംസ്കാരം
7-ാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്കായി ജനറൽ പർപ്പസ് ഗ്രാന്റായി 3,236.77 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റായി 4,315.69 കോടി രൂപയും വകയിരുത്തി. വികസന ഫണ്ടായി 8,655.45 കോടി രൂപ മാറ്റിവെച്ചു.
ഓൺലൈൻ ഗ്രാമസഭ: പ്രവാസികൾക്കും നാട്ടിൽ വരാൻ കഴിയാത്തവർക്കും പങ്കുചേരാൻ ഡിജിറ്റൽ സൗകര്യം ഒരുക്കും.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര നയവ്യതിയാനം മൂലം സംസ്ഥാന വിഹിതം 2,090.96 കോടി രൂപയായി
ഉയർന്ന സാഹചര്യത്തിൽ, ഒന്നാം ഘട്ടമായി 1,422.60 കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തി.
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്ത അതിജീവനത്തിനായി വിലങ്ങാട് പാക്കേജ് (5 കോടി രൂപ) പ്രഖ്യാപിച്ചു.
വിനോദസഞ്ചാര മേഖല
(325.36 കോടി രൂപ)
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്തി ‘ഗ്രീൻ മാർഷൽസ്’ സ്ക്വാഡ്.
ആലപ്പുഴയിൽ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയും ഹൗസ്ബോട്ട് മാലിന്യ സംസ്കരണ പ്ലാന്റും.
കല, സംസ്കാരം, കായികം
ജെ.സി. ഡാനിയൽ ഇൻറർനാഷണൽ ഫിലിം സിറ്റി – ചിത്രനഗരം (100 കോടി രൂപ): കൊച്ചിയിൽ അന്താരാഷ്ട്ര ചലച്ചി
ത്രോത്സവത്തിന് സ്ഥിരം വേദിയടക്കം ഉൾപ്പെടുത്തി സ്ഥാപിക്കും.
സിനിമയ്ക്ക് വ്യവസായ പദവി നൽകും.
എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക് (50 കോടി രൂപ): കോഴിക്കോട് പരമ്പരാഗത കലകൾക്കും ഡിജിറ്റൽ കലാസൃഷ്ടികൾക്കുമായി സാംസ്കാരിക-ടൂറിസം ട്രസ്റ്റിന് കീഴിൽ സ്ഥാപിക്കും.
ജോൺസൺ മ്യൂസിക് അക്കാദമി (5 കോടി രൂപ): തൃശ്ശൂരിൽ സ്ഥാപിക്കും.
മലബാർ ഫുട്ബോൾ സ്റ്റേഡിയം (50 കോടി രൂപ): മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സ്റ്റേഡിയം നിർമ്മിക്കും.
വിഷൻ 2036:2036 ഒളിമ്പിക്സിൽ മലയാളം കായികതാരങ്ങളെ പങ്കെടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഊർജ്ജിത പരിശീലന പദ്ധതി.
മറ്റ് പ്രധാന മേഖലകളിലെ പദ്ധതികൾ
കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്കീം: സംസ്ഥാനമൊട്ടാകെ 10,000 പുതിയ എം.എസ്.എം.ഇ കൾ ആരംഭിക്കാനും ചാലഞ്ച്/ടെക്നോളജി ഫണ്ടുകൾ നൽകാനും ലക്ഷ്യമിടുന്നു.
കേരള അർബൻ ഗ്രോത്ത് മിഷൻ: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ യൂണിഫൈഡ് മെട്രോപോളിറ്റിൻ ട്രാൻസ്പോർട്ട് അതോറിറ്റി (UMTA) സ്ഥാപിക്കും.
കേരള ഡിസാസ്റ്റർ റസിലിയൻസ് പ്രോഗ്രാം: ദുരന്ത നിവാരണത്തിനായി അത്യാധുനിക ജിയോസ്പേഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തി ‘കേരള ഡിസാസ്റ്റർ റസിലിയൻസ് സെന്റർ’
ഗ്ലോബൽ ഫർണിച്ചർ ഹബ്ബ്: കൊച്ചി-ആലുവ-പെരുമ്പാവൂർ ബെൽറ്റിനെ രാജ്യാന്തര ഫർണിച്ചർ നിർമ്മാണ വിതരണ ശൃംഖലയുടെ ഭാഗമാക്കും.
ഗ്ലോബൽ ഗോൾഡ് ഹബ്ബ്: കൊച്ചി-തൃശ്ശൂർ ബെൽറ്റിനെ മുൻനിർത്തി സ്വർണ്ണ വിനിമയ കേന്ദ്രവും ജ്വല്ലറി മാനുഫാക്ചറിങ് പാർക്കും
ലൈറ്റ് മെട്രോ പദ്ധതികൾ: തിരുവനന്തപുരം DPR ഘട്ടത്തിൽ, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭ പ്രവൃത്തിക്ക്് 20 കോടി
ബ്രാൻഡ് കേരളം & കേരള മാർക്ക്: കേരളീയ ഉൽപ്പന്നങ്ങളുടെ (കയർ, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ) ആധികാരികത ഉറപ്പാക്കാൻ ‘കേരള മാർക്ക്’ സർട്ടിഫിക്കേഷൻ
വ്യവസായവും വിവരസാങ്കേതികവിദ്യയും: വിവരസാങ്കേതികവിദ്യയ്ക്ക് മാത്രം 434.40 കോടി. കോഴിക്കോട് സൈബർ പാർക്കിനെ ഇൻഫോപാർക്ക്/ടെക്നോപാർക്ക് നിലവാരത്തിലേക്ക് ഉയർത്തും.
ഗതാഗത മേഖല: റോഡുകൾക്കും പാലങ്ങൾക്കുമായി 985.77 കോടി. ജലഗതാഗതത്തിനായി ഹൈഡ്രോഫോയിൽ ട്രാൻസ്പോർട്ട് സിസ്റ്റം
ഊർജ്ജ മേഖല: കെ.എസ്.ഇ.ബി വികസനത്തിന് 1218.71 കോടിയും പുനരുപയോഗ ഊർജ്ജത്തിന് (ഫ്ളോട്ടിങ് സോളാർ, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്) 100 കോടിയും
പട്ടികജാതി / പട്ടികവർഗ ക്ഷേമം: അടിസ്ഥാന വിഹിതത്തിന് പുറമെ പ്രത്യേക പദ്ധതികൾക്കായി എസ് സി ഉപപദ്ധതിക്ക് 527.68 കോടിയും പട്ടികവർഗ ഉപപദ്ധതിക്ക് 152.52 കോടിയും
സഹകരണ മേഖല: നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കാൻ നിക്ഷേപ ഗ്യാരന്റി സ്കീമിൽ മാറ്റം വരുത്തും.
‘100% ഊർജ്ജ സ്വയംപര്യാപ്ത സഹകരണ സംഘങ്ങൾ’ സ്ഥാപിക്കും.
