അനൂപ് ജേക്കബ്

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >>

anoop 1 1

പിറവം നിയമ സഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രി ടി എം ജേക്കബിന്റെയും ആനി ജേക്കബിന്റെയും മകനായി 1977 ഡിസംബർ 16ന് കൂത്താട്ടുകുളം ഒലിയപ്പുറം താണിക്കുന്നേൽ കുടുംബത്തിൽ ജനനം. ബി. എ എൽ എൽ ബി ബിരുദധാരി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പാർലമെന്ററി
പാർട്ടി ലീഡറാണ്. യു ഡി എഫ് പാർലമെന്ററി പാർട്ടി ട്രഷറർ.

നേരത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2012 ഏപ്രിൽ 12 മുതൽ 2016 മെയ് 20 വരെ ഭക്ഷ്യ മന്ത്രിയായിരുന്നു. 2012 മാർച്ച് 17നു നടന്ന പിറവം മണ്ഡലം നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയത്തെ തുടർന്നാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. തുടർന്ന് 2016ൽ പതിനാലാം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ: അനില മേരി വർഗീസ്.
മക്കൾ: ജേക്കബ്, ലിറ.

 

anoop2

Spread the love