നവകേരളത്തിനായി നവവ്യവസായ നയം
-പി. രാജീവ്
(വ്യവസായ വകുപ്പ് )
മാറുന്ന കേരളത്തിന്റെ മാറ്റങള്‍ക്ക് അനുസൃതമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനവും. നവകേരള സൃഷ്‌ടിക്കായി നിരന്തര ഇടപെടലുകള്‍ സമസ്‌ത മേഖലകളിലും നടപ്പിലാക്കി വരികയുമാണ്. പുതിയ വ്യവസായ നയത്തിന്റെ രൂപീകരണത്തിനു പിന്നിലുള്ളതും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദീര്‍ഘ വീക്ഷണം പുലര്‍ത്തുന്ന ഭരണ രീതി തന്നെയാണ്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ സവിശേഷമായി തുടരുമ്പോഴും ഉല്‍പാദന മേഖലകളില്‍ വേണ്ടത്ര വളര്‍ച്ച കൈവരിക്കാന്‍ കേരളത്തിനായില്ല. ഇത് തിരിച്ചറിഞ്ഞ് വ്യവസായ രംഗത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനുമാണ് ഒന്നാം പിണറായി സര്‍ക്കാരും ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതിനാവശ്യമായ യാഥാര്‍ഥ ബോധത്തോടെയുള്ള പുതിയ വ്യവസായ നയമാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
നിക്ഷേപം വളര്‍ത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനുമായി കൊണ്ടു വന്ന പുതിയ നയത്തിലൂടെ പൂര്‍ണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷമാണ് സൃഷ്‌ടിക്കുന്നത്. രാജ്യത്തെ ഏറ്റവും വികസിതമായ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാക്കി കേരളത്തെ മാറ്റാനും ലക്ഷ്യമിടുന്നു. അഭ്യസ്‌ത വിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭക ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താന്‍ നിരവധി പദ്ധതികളുണ്ട്. വ്യവസായ വിപ്ലവം 4.0 ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാര്‍ഥ്യത്തിലൂന്നി ഈ മേഖലയിലെ സണ്‍റൈസ് വ്യവസായങ്ങള്‍ക്ക് വലിയ ആനുകൂല്യങ്ങളും നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അക്കാദമിക് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണ ഫലമായി ലഭിക്കുന്ന ഉല്‍പന്നങ്ങളുടെ വ്യാവസായിക ഉല്‍പാദനത്തിന് മുന്‍ഗണന നല്‍കുന്ന വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. ഗ്രഫീന്‍ പോലെ വ്യവസായ സമ്പദ് രംഗങ്ങളിൽ ഉയര്‍ന്നു വരുന്ന നവീന മേഖലകളില്‍ ഗവേഷണത്തിന് സഹായം ലഭ്യമാക്കും.
മുന്‍ഗണന സംരംഭങ്ങള്‍
‘സണ്‍റൈസ്’ വിഭാഗത്തില്‍പ്പെടുന്ന മുന്‍ഗണനാ സംരംഭങ്ങളെ കൂടുതലായി പ്രോത്സാഹിപ്പിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. ഇതിനനുസൃതമാണ് നയത്തിലെ സാമ്പത്തിക പ്രോത്സാഹനങ്ങള്‍. ദൃഢമായ സംരംഭക ആവാസ വ്യവസ്ഥ സംജാതമാക്കുക, ഉത്തരവാദിത്വ നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതു തലമുറ സംരംഭങ്ങള്‍ക്ക് ആവശ്യമായ നൂതന അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സംരംഭങ്ങളെ പാരിസ്ഥിതിക, സാമൂഹിക, ഭരണ ഘടകങ്ങളില്‍ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കുന്നതിന് പ്രാപ്‌തരാക്കുക, ഉല്‍പന്നങ്ങള്‍ക്ക് ‘കേരള ബ്രാന്‍ഡ്’ ലേബലില്‍ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തില്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍, ആയുര്‍വേദം, ബയോടെക്നോളജി, ഡിസൈനിങ്ങ് ഇലക്‌ട്രോണിക്‌സ് ഡിസൈനിങ്ങും നിര്‍മ്മാണവും, വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണം, എഞ്ചിനീയറിങ്ങ്, ആര്‍ ആന്റ് ഡി, ഫുഡ്‌ടെക്, ഹൈടെക് കൃഷി, അതിമൂല്യ വര്‍ധിത റബ്ബര്‍ ഉല്‍പന്നങ്ങള്‍, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, റീട്ടെയില്‍, സ്‌പേസ് മേഖല, റോബോട്ടിക്‌സ്, പുനഃരുപയോഗിക്കാവുന്ന ഊര്‍ജ മേഖല, ടൂറിസം, ഗ്രാഫീന്‍, ത്രിഡി പ്രിന്റിങ്, മറൈന്‍ ക്ലസ്റ്റര്‍ എന്നീ വിഭാഗത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.
‘സണ്‍റൈസ്’/മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് വിഭാവനം ചെയ്‌തിരിക്കുന്ന സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ചുവടെ :
- സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 4% പലിശയ്ക്കു 10 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ.
- സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധന സബ്‌സിഡി ഇന്‍സെീവ് (മൈക്രോ: 45% വരെ, പരമാവധി 40 ലക്ഷം രൂപ വരെ, ചെറുകിട: 45% വരെ പരമാവധി ഒരു കോടി രൂപ വരെ, ഇടത്തരം: 45% വരെ പരമാവധി രണ്ടു കോടി രൂപ വരെ).
- എം.എസ്.എം.ഇ. ഇതര സംരംഭങ്ങള്‍ക്ക് സ്ഥിര മൂലധനത്തിന്റെ 10% വരെ, 10 കോടി രൂപയില്‍ കവിയാതെ നിക്ഷേപ സബ്‌സിഡി.
- സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് കോടി രൂപ വരെ ധനസഹായം.
- എം.എസ്.എം.ഇ. ഇതര സംരംഭങ്ങള്‍ക്ക് സ്ഥിര മൂലധനത്തിന്റെ 100% സംസ്ഥാന ജി.എസ്.ടി വിഹിതം അഞ്ചു വര്‍ഷത്തേക്ക് തിരികെ നല്‍കുന്നതിനുള്ള പദ്ധതി.
- വര്‍ഷം 1000 അപ്രന്റീസുകള്‍ക്ക്, ആറു മാസത്തേക്ക് അവരുടെ വേതനത്തിന്റെ 50%, പരമാവധി 5000 രൂപയില്‍ കൂടാതെ, വ്യവസായ സംരംഭങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതി.
- സൂക്ഷ്‌മ -ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 100% വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള പദ്ധതി.
- എം. എസ്. എം. ഇ. സംരംഭങ്ങള്‍ക്ക് പരമ്പരാഗത രീതിയിലുള്ള ധന സമാഹരണത്തിന് പുറമെ ഓഹരി വിപണനത്തിലൂടെ ധന സമാഹരണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ക്ക് ചിലവാകുന്ന തുകയുടെ 50% തുക, പരമാവധി ഒരു കോടി രൂപയില്‍ കവിയാതെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി.
- സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകളിലും, അംഗീകരിച്ച സ്വകാര്യ വ്യവസായ പാര്‍ക്കുകളിലും നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, റെജിസ്ട്രേഷന്‍ ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള പദ്ധതി
- സ്ത്രീ സംരംഭകര്‍ക്കും, പട്ടിക ജാതി/പട്ടിക വിഭാഗത്തിലുള്ള സംരംഭകര്‍ക്കും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും നിര്‍മ്മാണ വ്യവസായ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള പദ്ധതി.
- സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുക്കുന്ന ‘സണ്‍റൈസ്’ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷത്തേക്ക്, പലിശ നിരക്കില്‍ പരമാവധി 2% വരെ സര്‍ക്കാര്‍ സബ്‌സിഡി/പലിശയിളവ് ലഭ്യമാക്കും.
- 100 കോടി രൂപയിലധികം മുതല്‍ മുടക്കുള്ള (ഭൂമി വില ഒഴികെ) നിര്‍മ്മാണ വ്യവസായങ്ങള്‍ക്കും, ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്കും ഭൂമി തരംമാറ്റം ആവശ്യമാണെങ്കില്‍, നിയമാനുസൃതമായ നടപടിക്രമങ്ങളിലൂടെ തരംമാറ്റ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് തരംമാറ്റ ഫീസില്‍ 50% ഇളവ്; സ്ഥാപിക്കുന്ന കെട്ടിടങ്ങള്‍ക്ക് അധികമായി ഈടാക്കുന്ന ഫീസില്‍നിന്നും ഒഴിവ്.
- എം.എസ്.എം.ഇ. സംരംഭങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലെ വ്യവസായ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിന് ചെലവാകുന്ന തുകയുടെ 100%, പരമാവധി അഞ്ചു ലക്ഷം രൂപയില്‍ കൂടാതെ, ഒരു സംരംഭത്തിന് വര്‍ഷത്തിലൊരിക്കല്‍ ഒരു വ്യവസായ പ്രദര്‍ശനത്തിന് എന്ന കണക്കില്‍ തിരികെ നല്‍കുന്നതിനുള്ള പദ്ധതി.
- പേറ്റന്റ്, കോപ്പി റൈറ്റ്, ട്രേഡ് മാര്‍ക്ക്, ഏക രെജിസ്‌ട്രേഷൻ, എന്നിവക്ക് ചിലവാകുന്ന തുകയുടെ 50%, പരമാവധി 30 ലക്ഷം രൂപ വരെ തിരികെ നല്‍കുന്ന പദ്ധതി
- ഗുണ നിലവാര മാര്‍ക്കുകള്‍, വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ മാര്‍ക്കിങ്ങുകള്‍ (FDA, CE, ISO, etc.) എന്നിവയ്ക്കു വേണ്ട ചെലവിന്റെ 50%, പരമാവധി 25 ലക്ഷം രൂപ വരെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി
- ഉത്തരവാദിത്വ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനം, ജല സംരക്ഷണ/പുനരുപയോഗം, എനര്‍ജി ഓഡിറ്റ്, ജല ഓഡിറ്റ് എന്നീ സംവിധാനങ്ങള്‍ക്ക് ചെലവാകുന്ന തുകയുടെ 25%, പരമാവധി 25 ലക്ഷം രൂപ വരെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി
- വ്യവസായ വിപ്ലവം 4.0 – ഇതിന്റെ ഭാഗമായി വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിന് (നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഡാറ്റ മൈനിങ്&അനാലിസിസ്, തുടങ്ങിയവ) സംരംഭങ്ങള്‍ ചെലവാക്കുന്ന തുകയുടെ 20%, പരമാവധി 25 ലക്ഷം രൂപ വരെ തിരികെ നല്‍കുന്നതിനുള്ള പദ്ധതി.
- കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന സംരംഭങ്ങള്‍ക്കുള്ള ഇന്‍സെന്റീവുകള്‍
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് ലഭ്യമായ സംരംഭങ്ങള്‍ക്ക് ടോപ്-അപ്പ് ഇന്‍സെന്റീവ് വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധിച്ചതിന്റെ ഭാഗമായി ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കില്‍ 28-ല്‍ നിന്ന് 15-ആം സ്ഥാനത്തേക്ക് ഉയരാന്‍ കേരളത്തിന് സാധിച്ചു. അടുത്ത സര്‍വേയില്‍ ആദ്യ പത്തിനുള്ളിലെത്താനാണ് ശ്രമിക്കുന്നത്.
കെ-സ്വിഫ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കിയതിനൊപ്പം എല്ലാ വകുപ്പുകളിലെയും സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന് ശ്രമിച്ചു വരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിക്കൊണ്ട് അവയുടെ അടിസ്ഥാനത്തില്‍ ആധുനികവല്‍ക്കരിച്ച് മത്സര ക്ഷമവും ലാഭകരവുമാക്കി മാറ്റുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. പരമ്പരാഗത വ്യവസായ മേഖലയിലും തൊഴില്‍ സംരക്ഷിച്ചു കൊണ്ട് ആധുനികവല്‍ക്കരണം സാധ്യമാക്കും.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്‌തമാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക, ടാലന്റ്പൂള്‍ നില നിര്‍ത്തുക, സമതുലിതമായ പ്രാദേശിക വികസനം ഉറപ്പാക്കുക തുടങ്ങിയവയും നയത്തിന്റെ പ്രധാന പ്രത്യേകതയാണ്. സ്ഥിര മൂലധനത്തില്‍ നിക്ഷേപ സബ്‌സിഡി, എസ്.ജി.എസ്.ടി റീ ഇംബേഴ്‌സ്‌മെന്റ്, ഉല്‍പ്പാദന മേഖലയ്ക്കുള്ള അപ്രന്റീസ്ഷിപ്പ് ഇന്‍സെന്റീവുകള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പ്രോത്സാഹനങ്ങള്‍ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള വ്യവസായ-വാണിജ്യ നയം മുന്‍ഗണനാ മേഖലകളിലൂന്നിയ വ്യവസായവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. 22 മുന്‍ഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണം, വികസനം, നൈപുണ്യ വികസനം. പ്രോത്സാഹനങ്ങള്‍ എന്നീ ഉപ നയങ്ങളിലൂടെ സമഗ്ര പിന്തുണ നല്‍കും.
ഇന്‍സന്റീവുകളും പ്രധാന ലക്ഷ്യങ്ങളും
- എം.എസ്.എം.ഇ വ്യവസായങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഇല്ല.
- സ്ത്രീകള്‍/പട്ടികജാതി/പട്ടികവര്‍ഗ സംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ചാര്‍ജിലും ഇളവ്.
- വലിയ വ്യവസായങ്ങള്‍ക്ക് ജി എസ് ടി നികുതിയുടെ സംസ്ഥാന വിഹിതം തിരിച്ചു നല്‍കും.
- വലിയ വ്യവസായങ്ങള്‍ക്ക് 10 കോടി രൂപ വരെ സബ്‌സിഡിയ
- എം.എസ്.എം.ഇ സംരംഭകര്‍ക്ക് അന്താരാഷ്ട്ര വാണിജ്യ ഫെയറില്‍ പങ്കെടുക്കാന്‍ ആനുകൂല്യം.
- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രാധാന്യം നല്‍കി മേഖലയില്‍ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും. അടിസ്ഥാന സൗകര്യമൊരുക്കും. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നൈപുണ്യ പരിപാടികള്‍ സംഘടിപ്പിക്കും.
- ആഗോള ആയുര്‍വേദ ഗ്രാമം സ്ഥാപിക്കും
- ബയോ ടെക്നോളജി ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കും
- ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിങ്ങിലും നിര്‍മ്മാണ മേഖലയിലും നേട്ടമുണ്ടാക്കാനായി ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്ക് സ്ഥാപിക്കും ഇലക്ട്രോണിക് മാനുഫാക്‌ചറിങ്ങ് ക്ലസ്റ്റര്‍ ആരംഭിക്കും ദേശീയ അന്തര്‍ ദേശീയ എക്സ്പോകള്‍ സംഘടിപ്പിക്കും
- ഇലക്‌ട്രോണിക്‌സ് വാഹനങ്ങളിലേക്കുള്ള മാറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാൻസ്‌ഡ് ബാറ്ററി നിര്‍മ്മാണ ഇവി പാര്‍ക്ക് സ്ഥാപിക്കും ഇലക്ട്രിക് ഗവേഷണങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് ഇവി സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കും
- എഞ്ചിനീയറിങ്ങ് മേഖലയില്‍ ഗവേഷണവും വികസനവും സാധ്യമാക്കാന്‍ പ്രോട്ടോ ടൈപ്പിങ്ങ്, ടെസ്റ്റിങ്ങ് ലാബുകള്‍ സ്ഥാപിക്കും അന്താ രാഷ്ട്ര പ്രദര്‍ശങ്ങളും റോഡ് ഷോകളും സംഘടിപ്പിക്കും റോബോട്ടിക്‌സ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തും
- ഫുഡ് ടെക്നോളജി മേഖലയില്‍ ഫുഡ് ടെക് ഇന്‍ക്യുബേറ്ററുകള്‍ സ്ഥാപിക്കും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാര്‍ക്കുകളും പ്രത്യേക ഫുഡ് പാര്‍ക്കുകളും സ്ഥാപിക്കും
- ഗ്രഫീന്‍ ഇന്റസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കും
- ഹൈടെക് ഫാമിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനായി വെര്‍ട്ടിക്കല്‍ ഫാമിങ്ങ്, ഹൈഡ്രോപോണിക്‌സ്, എയറോപോണിക്‌സ്, അക്വാപോണിക്‌സ്, പോളി ഹൗസ് ഡിസൈന്‍ തുടങ്ങിയ ഹൈടെക് കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കും
- ഉയര്‍ന്ന മൂല്യ വര്‍ധിത റബ്ബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ റബ്ബര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കേഷനായി ഗുണ നിലവാര സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള ചെലവിന്റെ 50% റീ ഇംബേഴ്സ്മെന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും സീറോ കാര്‍ബണ്‍ റബ്ബര്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കും
- ലോജിസ്റ്റിക് കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ മിനി-മള്‍ട്ടി ലോജിസ്റ്റിക് പാര്‍ക്കുകള്‍ സ്ഥാപിക്കും വ്യവസായ പാര്‍ക്കുകളില്‍ ലോജിസ്റ്റിക് സൗകര്യങ്ങള്‍ക്കായി ഭൂമി ലോജിസ്റ്റിക്സ് സേവന ദാതാക്കള്‍ക്ക് വ്യവസായ പദവി നല്‍കും ഗ്രീന്‍ ലോജിസ്റ്റിക്‌സ്, റിവേഴ്‌സ് ലോജിസ്റ്റിക്‌സ് വികസന പദ്ധതി തയ്യാറാക്കും
- മാരി ടൈം മേഖലയില്‍ ക്ലസ്റ്റര്‍ പ്രൊജക്റ്റിനൊപ്പം മാരി ടൈം ടെക്നോളജി ഹബ്ബ് രൂപീകരിക്കും മാരി ടൈം എക്സ്പൊ സംഘടിപ്പിക്കും ക്രൂസ് ഷിപ്പുകള്‍, മാരി ടൈം മ്യൂസിയം എന്നിവയും ആരംഭിച്ച് വിനോദ സഞ്ചാര മേഖലയെ സമ്പുഷ്‌ടമാക്കും.
- മെഡിക്കല്‍ അനുബന്ധ വ്യവസായങ്ങള്‍ ശക്തിപ്പെടുത്താന്‍ മെഡിക്കല്‍ പാര്‍ക്കില്‍ ഡിസൈനിങ്ങിനും നിര്‍മ്മാണത്തിനും സൗകര്യമൊരുക്കും മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണമേന്മ ടെസ്റ്റ് ചെയ്യാന്‍ മെഡ്‌സ് പാര്‍ക്കില്‍ സൗകര്യമൊരുക്കും നിര്‍മ്മിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണ നിലവാര സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുള്ള ചിലവിന്റെ 50% തിരികെ നല്‍കും
- അതി നൂതന സാങ്കേതിക വിദ്യയായ നാനോ ടെക്നോളജി ഉപയോഗപ്പെടുത്താന്‍ പി.പി.പി മാതൃകയില്‍ നാനോ ഫാബ് ആരംഭിക്കും
- റിന്യൂവബിള്‍ എനര്‍ജി പാര്‍ക്ക് സ്ഥാപിക്കും വൈദ്യുതി ഉല്‍പാദനത്തില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ ആവാസ വ്യവസ്ഥ വികസിപ്പിക്കും. ഫ്ളോട്ടിങ്ങ് സോളാര്‍ പവര്‍ പ്രൊജക്റ്റുകള്‍ പി.പി.പി മാതൃകയില്‍ സ്ഥാപിക്കും ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിന് ഉതകുന്ന ഹൈബ്രിഡ് മാതൃകകള്‍ കണ്ടെത്തും റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുരസ്‌കാരം നല്‍കും ക്ലീന്‍ എനര്‍ജി ആര്‍ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററില്‍ രൂപപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍-അപ്പ് ഫണ്ട്
- നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ് എം. എസ്. എം. ഇ. എ.ഐ മിഷന്‍ വികസിപ്പിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റോബോട്ടിക്‌സ് ഇന്നവേഷന്‍/ഇന്‍കുബേഷന്‍ സെന്റര്‍ ഫാക്‌ടറികളെ റോബോട്ടിക്‌സ് സഹായത്തോടെ ആധുനികവല്‍ക്കരിക്കാന്‍ ഇന്‍സന്റീവ് സ്‌കീം ഹ്യൂമനോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം ആരംഭിക്കും
- എയ്റോസ്പേസ് ആന്റ് ഡിഫന്‍സ് എയ്റോസ്പേസ്, ഡിഫന്‍സ് റ്റെക്നോളജി ഹബ്ബാക്കാന്‍ കേരള സ്പേസ് പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് ഈ മേഖലയിലെ പുതിയ സാങ്കേതിക വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്‌കെയില്‍ അപ്പുകള്‍ക്കുമായി സാങ്കേതിക വികസന ഫണ്ട്
- വിനോദ സഞ്ചാരവും ആതിഥേയത്വവും അത്യാധുനിക കാരവാന്‍ പാര്‍ക്കുകള്‍, ഹൈബ്രിഡ് പാര്‍ക്കുകള്‍ ആരംഭിക്കും
- 3ഡി പ്രിന്റിങ്ങ് 3ഡി പ്രിന്റിങ്ങ് കോഴ്‌സുകൾ രൂപകല്‍പന ചെയ്യും ലോകോത്തര ബയോപ്രിന്റിങ്ങ് ലാബ് ആരംഭിക്കും