പി കെ കുഞ്ഞാലിക്കുട്ടി
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11 24
24 കേരളമന്ത്രിസഭ >>

വേങ്ങര നിയമസഭാമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. മുഹമ്മദ് ഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകനായി 1951 ജൂൺ ഒന്നിന് മലപ്പുറം ഊരകത്ത് ജനനം. ബി കോം ബിരുദധാരിയാണ്.
2021 മുതൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. പതിനാലാം കേരള നിയമസഭയിലും പ്രതിപക്ഷ ഉപനേതാവായിരുന്നു. മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്ന് 1982ലും 87ലും കുറ്റിപ്പുറം മണ്ഡലത്തിൽ നിന്ന് 1991, 1996, 2001 വർഷങ്ങളിലും വേങ്ങര മണ്ഡലത്തിൽ നിന്ന് 2011, 2016, 2021 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഐ യു എം എൽ ദേശീയ ജനറൽ സെക്രട്ടറിയാണ്. 2017 മുതൽ 2019 വരെയും, 2019 മുതൽ 2021 വരെയും ലോക്സഭാംഗമായിട്ടുണ്ട്.
ഭാര്യ: കെ എം കുൽസു
മക്കൾ: പി കെ ഹാഷിഖ്, ലസിത സുൽഫീഖ്

