ജല സമൃദ്ധിയിലേക്ക് തെളി നീരൊഴുക്കിലേക്ക്

-റോഷി അഗസ്റ്റിന്‍
ജല വിഭവ വകുപ്പ് മന്ത്രി

ജല സേചന വകുപ്പിന്റെ പരിധിയില്‍ 16 പ്രധാന ജല സംഭരണികളും നാല് ബാരേജുകളും ഉണ്ട്. അവയില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. റഗുലേറ്ററുകള്‍ക്കും ചെക്ക് ഡാമുകൾക്കും സമീപം അടിഞ്ഞു കൂടിയ ചെളിയും, മണലും മറ്റ് അവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ആറ് പദ്ധതികളിലെ മൂന്ന് എണ്ണം പൂര്‍ത്തീകരിച്ചു.

ആകെയുള്ള 44 നദികളിലെ മണല്‍ വാരല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആകെയുള്ള 941 പഞ്ചായത്തുകളില്‍ 914 പഞ്ചായത്തുകളുടെ നീര്‍ത്തട പ്ലാനുകള്‍ പൂര്‍ത്തീകരിച്ചു.

ചെറുകിട പദ്ധതികള്‍

വിവിധ ചെറുകിട ജലസേചന പദ്ധതികളിലൂടെ 3.78 ലക്ഷം ഹെക്‌ടർ സ്ഥലത്ത് ജല സേചനം നടത്തി വരുന്നു. 3200 ഹെക്‌ടർ പുതുതായി സൃഷ്‌ടിച്ചതാണ്. നിലവില്‍ 442 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 24 പൂതിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിവിധ നിര്‍മ്മാണ ഘട്ടങ്ങളിലാണ്.

കുടിവെള്ള വിതരണം കാര്യക്ഷമം

കേരള ജല അതോറിറ്റി നിലവില്‍ 932 ശുദ്ധജല വിതരണ പദ്ധതികളിലൂടെയും 38.77 ലക്ഷം കണക്ഷനുകളിടെയും 1.86 ലക്ഷം പൊതു ടാപ്പുകളിലൂടെയും ഏകദേശം 2.50 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നു.

വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടു കൂടി നിലവില്‍ 48,500 കോടി രൂപയുടെ 2600 ഓളം പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

ഗ്രാമീണ മേഖലയില്‍

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ളം ലഭ്യമാക്കുന്നതിനായാണ് ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനം. 2020-2021-ല്‍ 4.04 ലക്ഷം പുതിയ കണക്ഷനുകളും 2021-2022-ല്‍ 6.64 ലക്ഷം പുതിയ കണക്ഷനുകളും നല്‍കി.

2022-23-ല്‍ (20/12/2022 വരെ) 3.95 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ പുതുതായി നല്‍കാനായി. എല്ലാ ഗ്രാമീണ സ്‌കൂളുകളിലും അംഗനവാടികളിലും ശുദ്ധ ജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ജല അതോറിറ്റിയുടെ കീഴിലുള്ള 85 ജല ഗുണ നിലവാര പരിശോധന ലാബുകളില്‍ ജല ജീവന്‍ പദ്ധതി മുഖേന 82 ലാബുകള്‍ക്ക് നാഷണല്‍ അക്രഡിേറ്റഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്.

നബാര്‍ഡ് ധന സഹായത്തോടെ 12.25 ലക്ഷം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന 444.51 കോടി രൂപയുടെ 13 ഗ്രാമീണ ശുദ്ധജല കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നു വരുന്നു.

കിഫ്ബി ധന സഹായം

കിഫ്ബി ധന സഹായത്തോടെ നാളിതുവരെ 4498.981 കോടി രൂപയുടെ 72 കുടിവെള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

335.65 കോടി രൂപയുടെ 14 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ വഴി 118.5 എം എല്‍ ഡി ശുദ്ധജലം അധികമായി ഉൽപാദിപ്പിക്കുന്നു. പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന 121 പ്രവൃത്തികളില്‍ 115.92 കോടി രൂപയുടെ 43 പ്രവൃത്തികള്‍ നാളിതുവരെ പൂര്‍ത്തികരിച്ചിട്ടുണ്ട്. 3987.9 കോടി രൂപയുടെ കുടിവെള്ള പദ്ധതികളും പൈപ്പ് മാറ്റിയിടല്‍ പ്രവൃത്തികളും 190 പാക്കേജുകളിലായി നടപ്പിലാക്കി വരുന്നു.

അമൃത് പദ്ധതി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 859.592 കോടിരൂപയുടെ 21458 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 41 പ്രവൃത്തികള്‍ രോഗമിക്കുന്നു.

അമൃത് 2.0

രാജ്യത്തെ അംഗീകൃത നഗരങ്ങളിലെ എല്ലാ വീടുകളിലും 2026 ഓടെ പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് അമൃത് 2.0. ആദ്യഘട്ടം എന്ന നിലയില്‍ 616.829 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ (RKI) ഒന്‍പത് ജല വിതരണ പദ്ധതികള്‍ ഉള്‍പ്പെടെ ആകെ 16 പ്രവൃത്തികള്‍ക്ക് 238.84 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.

സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 913.48 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 151 കോടി രൂപയുടെ 342 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. 762.86 കോടി രൂപയുടെ 82 പ്രവൃത്തികള്‍ (ഭരണാനുമതി തുക ഒരു കോടിക്ക് മുകളില്‍) വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു.

പ്രളയ ഭീഷണി ചെറുക്കാന്‍

ഭാവിയിലെ വെള്ളപ്പൊക്കത്തില്‍ നിന്ന് മനുഷ്യ ജീവനും, സ്വത്തുക്കള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും വേണ്ട ജോലികള്‍ പൂര്‍ത്തിയാക്കി. പ്രളയാനന്തര അറ്റകുറ്റണികള്‍, റിവര്‍ ബേസിന്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനം/കണ്‍സള്‍ട്ടിങ്ങ് ചെലവുകള്‍, മൈക്രോ ഇറിഗേഷന്‍, റൂം ഫോര്‍ റിവര്‍ ഡി.പി.ആര്‍ തയ്യാറാക്കല്‍, കേരള ജലവിഭവ വിവര സംവിധാനം (K-WRIS) മുതലായവയുടെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഇവയുടെ ചെലവ് 150.53 കോടി രൂപ.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

  • സംസ്ഥാന ജല നയം 2008 പരിഷ്‌കരിച്ചു. അന്തിമ കരട് അംഗീകാരത്തിനായി സമര്‍പ്പിച്ചു.

  • നബാര്‍ഡ് ധന സഹായത്തില്‍ 2022-23 വര്‍ഷത്തില്‍ 43.28 കോടി രൂപയുടെ രണ്ട് പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചു.

  • കടല്‍ ക്ഷോഭത്തില്‍ നിന്നുള്ള തീര സംരക്ഷണം-നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെന്നെയുടെ സഹായത്തോടെ പഠനം നടത്തി, ശംഖുമുഖം, കൊല്ലങ്കോട്, ആലപ്പാട്, ഒറ്റമശ്ശേരി, ചെല്ലാനം, കൊടുങ്ങല്ലൂര്‍, പൊന്നാനി, കാപ്പാട്, തലശ്ശേരി, വലിയ പറമ്പ എന്നീ 10 ഹോട്ട് സ്‌പോട്ടുകളിൽ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

  • തദ്ദേശീയമായി വികസിപ്പിച്ച ഫ്ളോ ഫെയിലര്‍ അലേര്‍ട്ട് സിസ്റ്റം 29 ഇടങ്ങളില്‍ നടപ്പാക്കി.

  • തടസ്സമില്ലാത്ത 24×7 അണു നശീകരണം ഉറപ്പാക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച ക്ലോറിന്‍ ഡോസേജ് അലേര്‍ട്ട് സിസ്റ്റം പൈലറ്റ് പ്രോജക്‌ടായി അരുവിക്കരയില്‍ നടപ്പാക്കി.

  • 685 പമ്പ് ഹൗസുകളിലെ പമ്പുകളുടെ (42 ശതമാനം) ഓട്ടോമേഷന്‍ പൂര്‍ത്തിയായി.

  • പ്രധാന പമ്പ് ഹൗസുകളുടെ 24*7 നിരീക്ഷണത്തിനായി സി.സി.ടി.വി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം 154 പമ്പിങ്ങ് സ്റ്റേഷനുകളില്‍ നടന്നു വരുന്നു.

  • കുടി വെള്ളത്തിന് കടല്‍ ജലം ഡീസലൈനേഷന്‍ ചെയ്‌തു ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

  • സോളാര്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് ആവശ്യമായ വൈദ്യുതിയുടെ 10% കണ്ടെത്തും.

  • വാട്ടര്‍ മീറ്റര്‍ റീഡിങ്ങ് സ്വയം നല്‍കുന്നതിനുള്ള സ്വയം റീഡിംഗ് സോഫ്‌റ്റ്‌വെയർ ഏര്‍പ്പെടുത്തി.

  • പുതിയ വാട്ടര്‍ കണക്ഷനും സീവറേജ് കണക്ഷനും മറ്റു ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈനാക്കി.

  • 1916 ടോള്‍ ഫ്രീ നമ്പറും ‘AQUALOOM’ എന്ന പരാതി പരിഹാര പോര്‍ട്ടലും ഏര്‍പ്പെടുത്തി. 98.5 ശതമാനം പരാതികള്‍ പരിഹരിച്ചു.

  • ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്‌തിട്ടുണ്ട്. ബില്ലുകള്‍, പേയ്മെന്റുകള്‍, സേവന തടസ്സം തുടങ്ങിയവയ്ക്കുള്ള എസ്.എം.എസ് അലേര്‍ട്ട് നടപ്പിലാക്കി.

  • കേരള വാട്ടര്‍ അതോറിറ്റിയിലെ 82 ലാബുകളെ നവീകരിച്ചു.

  • കോൺട്രാക്‌ടർ ലൈസന്‍സ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു.

  • 273 ഊര്‍ജ ഓഡിറ്റ് പൂര്‍ത്തിയായി.

  • ജല ശുദ്ധീകരണ ശാലകളുടെ ശുദ്ധീകരണ ശേഷി പൂര്‍ണ്ണമായും ഉപയോഗിക്കുന്നതിന് തീരുമാനമായി.

  • ജല സ്രോതസ്സുകളില്‍ സ്ഥിരമായ തടയണകള്‍/റെഗുലേറ്ററുകള്‍ എന്നിവ സാങ്കേതികമായും പ്രായോഗികമായും സാധ്യമായ സ്ഥലങ്ങളില്‍ നിർമ്മിക്കുന്നകിന് ജല അതോറിറ്റി പ്രാമുഖ്യം നല്‍കും.

  • വര്‍ധിച്ചു വരുന്ന വൈദ്യുതി ചെലവ് കുറയ്ക്കുന്നതിന് സൗരോര്‍ജം പോലുള്ള പുനരുൽപാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തും.

  • പ്രീ പെയ്‌ഡ് വാട്ടര്‍ മീറ്റര്‍ സാധ്യത വിശദമായി പരിശോധിക്കുന്നു.

  • സ്‌മാർട്ട് വാട്ടര്‍ സപ്ലൈ മാനേജ്മെന്റിന്റെ ഭാഗമായി റിമോട്ട് സര്‍വീസ് റിസര്‍വോയര്‍ ലെവല്‍ നിരീക്ഷണവും പരിസ്ഥിതി സൗഹൃദമായ രീതിയില്‍ മലിന ജലം/സെപ്റ്റേജ് മാനേജ്‌മെന്റിനുള്ള സംവിധാനവും.